പ്രിട്ടോറിയ : പതിനാലു വര്‍ഷത്തെ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമം കുറിച്ച് എ ബി ഡി എന്ന എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയെഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു …കഠിനമായ തീരുമാനമാണെങ്കിലും ഇതാണ് യഥാര്‍ത്ഥ സമയമെന്നും , പുതു തലമുറയ്ക്ക് വേണ്ടി വഴിമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .. ” 144 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചു ..സത്യം പറഞ്ഞാല്‍ ഞാന്‍ ക്ഷീണിതനാണ് ”.അദ്ദേഹം ട്വിറ്ററില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത് …
വെടിക്കെട്ട് ബാറ്റിംഗിന്റെ അമരക്കരാനായ ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ‘എ ബി ഡി ‘ യുടെ പേരില്‍ ഒട്ടനവധി റെക്കോര്‍ഡുകള്‍ ഉണ്ട് ..2015 ല്‍ ജോഹ്നാസ് ബര്‍ഗ്ഗില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 31 പന്തില്‍ അദ്ദേഹം സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് തിരുത്തി കുറിച്ചു ..2011 ല്‍ ഗ്രെയിം സ്മിത്തിന് ദക്ഷിണാഫ്രിക്കന്‍ നായക സ്ഥാനം ഏറ്റെടുത്ത എ ബി ഡി , കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ സെമിയില്‍ വരെ എത്തിച്ചിരുന്നു ..തുടര്‍ന്ന്‍ 2016 കൈക്കുഴയിലെ പരിക്ക് മൂലം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു ..സെമിയില്‍ ന്യൂസിലന്ഡിനോട് പൊരുതി തോറ്റ ദക്ഷിണാഫ്രിക്ക ടീമില്‍ കണ്ണീരണിഞ്ഞ എ ബി ഡിയുടെ മുഖം ക്രിക്കറ്റ് പ്രേമികള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും ..
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ സൂപ്പര്‍ താരമായപ്പോള്‍ ആണ് ഡിവില്ലിയെഴ്സിനെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും നെഞ്ചിലേറ്റാന്‍ ആരംഭിക്കുന്നത് ..അദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് കഴിവ് പുറത്തെടുക്കാന്‍ ഇന്ത്യയിലെ ബാറ്റിംഗ് പിച്ചുകള്‍ തീര്‍ത്തും അനുയോജ്യമായിരുന്നു ..ക്രീസില്‍ നിന്നും ഏതു ദിശയിലേക്കും പന്ത് പറത്താനുള്ള കഴിവായിരുന്നു ‘മിസ്റ്റര്‍ 360 ഡിഗ്രി ‘ എന്ന പേര് ലഭിക്കാന്‍ കാരണമായത് ..ഐ പി എല്ലിലെ ഈ സീസണിലും ഒട്ടേറെ മികച്ച ബാറ്റിംഗ് പ്രകടനം നടത്തി ചിന്നസ്വാമി സ്റ്റേഡിയത്തെ അദ്ദേഹം പുളകം കൊള്ളിച്ചു ..ബാറ്റിംഗ് കഴിവ് പോലെ തന്നെ ഫീല്‍ഡിലും എ ബി മാരക ഫോമില്‍ തന്നെയാണ് …വിക്കറ്റ് കീപ്പറും കൂടിയായ അദ്ദേഹത്തിന്റെ മെയ് വഴക്കം കളിക്കുന്ന ടീമിന് ഏറെ ഗുണം ചെയ്തു ..പ്രത്യേകിച്ച് ലോകോത്തര ഫീല്‍ഡറും , ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ ‘ജോണ്ടി റോഡ്‌സിന്റെ ‘ ഉപദേശങ്ങള്‍ ലഭിച്ചത് …അദ്ദേഹത്തിന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ വിരാട് കൊഹ്ലിയും ഉണ്ട് ..
എന്തായാലും, വിദേശത്ത് കളിക്കാന്‍ ഇനി ഒരു പദ്ധതിയുമില്ലെന്നു വ്യക്തമായ സ്ഥിതിക്ക് ഐ പി എല്ലില്‍ ആര്‍ സി ബി ക്ക് വേണ്ടി തുടര്‍ന്ന്‍ കളിക്കുമോ എന്ന കാര്യത്തില്‍ ധാരണ ഇല്ല ..നിലവില്‍ അഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റാന്‍സില്‍ മാത്രമാണ് ഇനി കളിക്കുന്നത് ..അതുപോലെ ദക്ഷിണാഫ്രിക്കയെയും ,ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസ്സിയെയും തുടര്‍ന്ന്‍ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു …ടെസ്റ്റില്‍ 8765 റണ്‍സും ഏകദിനത്തില്‍ 9577 റണ്‍സും ട്വൻറി 20യിൽ 1672 റണ്‍സും എ.ബി സ്വന്തമാക്കി….