മുംബൈ : ബാറ്റിംഗ് കരുത്തിന്റെ ക്രിക്കറ്റ് മിട്ടായി പ്രതീക്ഷിച്ച കാണികള്‍ക്ക് ബൌളിംഗ് പ്രകടനത്തിന്റെ എല്ലാ മാസ്മരികത കാട്ടികൊടുത്ത ആദ്യ ഫൈനല്‍ യോഗ്യത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു രണ്ടു വിക്കറ്റ് വിജയം..അവസാനം വരെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്കന്‍ താരമായ ഫാഫ് ഡുപ്ലസിസ് ആണ് ചെന്നൈയുടെ വിജയ ശില്‍പ്പി ..
സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റിനു 139
ചെന്നൈ 19.1 ഓവറില്‍ 8 വിക്കറ്റിനു 140
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് എന്ന കരീബിയന്‍ കരുത്തായിരുന്നു അവരെ നൂറു കടത്തിയത് ..അവസാന ഓവറുകളില്‍ കത്തി കയറിയ അദ്ദേഹത്തിന്റെ ഇന്നിംഗ്സിലാണ് 140 ല്‍ എത്തിയത് ,മികച്ച ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വില്യംസണ് അടക്കമുള്ള നിരയെ എറിഞ്ഞു ഒതുക്കിയാണ് ചെന്നൈയുടെ ബോളിംഗ് നിര കരുത്തു തെളിയിച്ചത് ..ഫീല്‍ഡിലും ബോളിങ്ങിലും വ്യക്തമായ മുന്‍തൂക്കം നേടിയ ചെന്നയ്ക്ക് വേണ്ടി ബ്രാവോ രണ്ടു വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി …ആദ്യപന്തില്‍ തന്നെ ധവാനെ നഷ്ടപ്പെട്ട ഹൈദരാബാദിനു പിന്നീട് ഒരിക്കലും തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല …
വളരെ എളുപ്പത്തില്‍ തന്നെ വിജയം നേടാന്‍ കൊതിച്ചിറങ്ങിയ സൂപ്പര്‍ കിംഗ്സിനെ പക്ഷെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹൈദരാബാദ് പഴയ ബൌളിംഗ് ഫോം വീണ്ടെടുത്തത് …വാട്സനെ കീപ്പറുടെ കൈയ്യില്‍ എത്തിച്ചു ഭുവനെശ്വേര് കുമാര്‍ അവരുടെ തകര്‍ച്ച തുടങ്ങി വെച്ചു ..പിന്നീട് വന്ന സീമര്‍ സിദ്ദാര്‍ഥ കൌള്‍ ആദ്യ ഓവറില്‍ തന്നെ റെയ്നയെയും , ടോപ്പ് സ്കോറര്‍ അമ്പാടി റായിഡുവിനെയും ക്ലീന്‍ ബൌള്‍ ചെയ്തു …തുടര്‍ന്ന് അഫ്ഗാന് സ്പിന്നര്‍ റാഷിദും ഒന്നാന്തരം പ്രകടനം പുറത്തെടുത്തപ്പോള്‍ 92 നു 7എന്ന നിലയില്‍ കൂപ്പു കുത്തി ..ധോണിയുടെ കുറ്റി പിഴുത ബോള്‍ ഒക്കെ അതി മനോഹരം എന്നെ പറയാന്‍ കഴിയൂ ..എന്നാല്‍ ഒരറ്റത്ത് പിടിച്ചു നിന്ന ഡുപ്ലസ്സി സ്കോര്‍ മെല്ലെ നീക്കാന്‍ ആരംഭിച്ചു …ഇടയ്ക്ക് ബൌണ്ടറികള്‍ നേടി അദ്ദേഹം ലക്ഷ്യത്തിലേക്ക് നീങ്ങി …113 റണ്ണില്‍ 8ആം വിക്കറ്റും നഷ്ടമായതോടെ ചെന്നൈ തീര്‍ത്തും പരുങ്ങലിലായി എന്നാല്‍ ക്രീസിലെത്തിയ ശര്‍ദുല്‍ താക്കൂര്‍ എന്ന ഓള് റൌണ്ടര്‍ മികച്ച കളി പുറത്തെടുത്തു …കൌളിന്റെ പത്തൊന്‍പതാം ഓവറില്‍ രണ്ടു ഫോറുകള്‍ നേടി ,അവസാന ഓവറില്‍ വിജയ ലക്ഷ്യം ആറു റണ്‍സില്‍ എത്തിച്ചു … ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ ആദ്യ പന്ത് തന്നെ ഡുപ്ലസ്സി അതിര്‍ത്തി കടത്തി ചെന്നൈ സൂപ്പര്‍ കിമ്ഗ്സിനെ ഫൈനലില്‍ എത്തിച്ചു …
ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കട്ട ,രാജസ്ഥാനെ നേരിടും , ഹൈദരാബാദ് കഴിഞ്ഞ മത്സരത്തില്‍ പരാജപ്പെട്ടുവെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം വഹിക്കുന്നതിനാല്‍ ഫൈനലില്‍ എത്താന്‍ ഒരവസരം കൂടി ഉണ്ടാവും…! ഇന്നത്തെ വിജയിയുമായി അവര്‍ അടുത്ത മത്സരത്തില്‍ ഏറ്റുമുട്ടും …