ഓർക്കുക ജീവനേക്കാൾ വലുതല്ല ഒരു ഫോൺ കോളും…

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കായി കേരള പോലീസിന്റെ സന്ദേശം….

“ബഹു. കേരളാ ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന ഒരു കേസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നതിന് കേരളാ പോലീസ് ആക്റ്റിലെ 118 (e) വകുപ്പ് ചുമത്തിയുള്ള നിയമനടപടി അവസാനിപ്പിക്കണമെന്ന്‌ നിർദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച വാർത്തകൾ വന്നത് മുതൽ പൊതുനിരത്തുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായതും അപകടകരവുമായ പ്രവണതകൾ നമ്മുടെ ജീവന് ഭീഷണിയാണ്.

കേരളത്തിൽ ദിനംപ്രതി ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്.
ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു, ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ്, കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോണിൻ്റെ ഉപയോഗം വാഹന അപകടനിരക്ക് വർധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്.

Rules of Road Regulation 37(1) വകുപ്പ് പ്രകാരം മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കാൻ പാടില്ലാത്തതും Central Motor Vehicle Rule 21(25) വകുപ്പ് പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാവുന്ന നടപടിയുമാണ്.”

*നമ്മുടെ പാതകൾ ചോരക്കളങ്ങളാകാതിരിക്കാൻ, നമ്മെ കാത്തിരിക്കുന്നവരുടെ കണ്ണീർ പൊഴിയാതിരിക്കാൻ റോഡ് നിയമങ്ങൾ പാലിക്കുക*

പൊതുജന താൽപര്യാർത്ഥം, കേരള പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us