സാന്‍ജോസ്: പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പുതിയ ചുവടുവെയ്പ്പുമായി ഫേസ്ബുക്ക്. ഇതിനായി പ്രണയിക്കുവാനുള്ള അതിര് വരമ്പുകളാണ് സുക്കര്‍ബര്‍ഗ് കൂടുതല്‍ വിശാലമാക്കുന്നത്. പങ്കാളികളെ തേടാനും പ്രണയിക്കാനും വിവാഹത്തിലെത്താനും സഹായിക്കുന്ന രീതിയിലുള്ള ഡേറ്റിങ് ആപ്പാണ് ഫേസ്ബുക്ക് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഹൃദയാകൃതിയില്‍ ചുവപ്പു നിറത്തിലുള്ള ലോഗോയില്‍ അവതരിപ്പിക്കുന്ന ആപ്പ് ഡേറ്റിങിനുള്ള അഭിരുചികള്‍ക്കനുസരിച്ചു ചേരുന്ന പ്രൊഫൈലുകള്‍ കണ്ടെത്തി നിര്‍ദേശം നല്‍കും.
പുതിയ പ്രഖ്യാപനത്തോടെ ഫേസ്ബുക്ക് ഓഹരിയില്‍ 1.1%ത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിലൂടെ യുവ ജനങ്ങള്‍ക്കിടയില്‍ ഫേയ്സ്ബുക്കിന്റെ പ്രചാരം ഇനിയും വര്‍ധിപ്പിക്കാനാവുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഉള്ള ആലോചനയാണ് ഒടുവില്‍ പുതിയ ആപ്പിലൂടെ ഫേസ്ബുക്ക് നടപ്പാക്കുന്നത്.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇടപെടല്‍ വെറുതെ വീഡിയോ കാണലും ചാറ്റുമായി ഒതുങ്ങുന്നത് കുറയ്ക്കാന്‍ ഡിസൈനില്‍ ഫേസ്ബുക്ക്ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2017 അവസാനത്തോടെ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയത്തില്‍ വലിയ ഇടിവുണ്ടായി. ഇതിനെ പുതിയ ആപ്പിലൂടെ മറികടക്കാനാവുമെന്നാണ് സുക്കര്‍ബര്‍ഗ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.