ബെംഗലൂരു : നാളുകളായുള്ള കന്നഡ ജനതയുടെ ആഗ്രഹമെന്ന നിലയിലാണ് രണ്ടു മാസങ്ങള്‍ക്ക് മുന്പ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കൊടി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പില്‍ അവതരിപിച്ചത് …എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ ഔദ്യോഗികമായി പുറത്തിറക്കാന്‍ കഴിയുകയില്ല എന്ന് മുഖ്യ മന്ത്രി സിദ്ധ രാമയ്യ വ്യക്തമാക്കിയിരുന്നു ..ഇതിനായി പ്രധാന മന്ത്രിയോട് അനുമതി തേടിയെങ്കിലും പല വിധ കാരണങ്ങള്‍ നിമിത്തം നീണ്ടു പോയി …തുടര്‍ന്ന്‍ അടുത്തിടെ വിശദീകരണം തേടിയപ്പോള്‍ അസംബ്ലി ഇലക്ഷന്‍ അടുത്തിതിനാല്‍ ഇത്തരം പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനായിരുന്നു ഉത്തരവ് ..എന്നാല്‍ കന്നഡ ജന വികാരത്തെ വില കുറച്ചു കാണുന്ന രീതിയിലെന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു …പ്രധാനമന്ത്രിയുടെ കര്‍ണ്ണാടക സന്ദര്‍ശന വേളയില്‍ വാചക കസര്‍ത്തു കൊണ്ട് പലതും വിളിച്ചു പറഞ്ഞിട്ടുണ്ട് ..താനും ഒരു ‘കന്നഡിഗ’ എന്ന് ജനങ്ങളോട് പ്രസംഗിക്കുന്ന മോഡി , അതിന്റെ അര്‍ഥം കൂടി മനസ്സിലാകണം ..ഒരു കന്നഡ പൌരന്‍ എന്നാല്‍ , കന്നട ഭാഷ , സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനം , പതാക എന്നിവയെ മനസുകൊണ്ട് അംഗീകരിക്കുന്നവനായിരിക്കണം ..അല്ലാതെ വെറുതെ ഓരോന്ന് പറഞ്ഞാല്‍ അത് പൊള്ളത്തരം മാത്രമെന്ന് സൂചിപ്പിച്ചു …
എന്തായാലും കന്നഡ വികാരത്തെ ഏതു രീതിയില്‍ ഉപയോഗിക്കണമെന്നു നല്ല നിശ്ചയമുള്ള സിദ്ധരാമയ്യക്ക് മുന്‍പില്‍ ഉത്തരം മുട്ടി തന്നെയാണ് ബി ജെ പി ….