ചെന്നൈ : അഴിമതിയടക്കമുള്ള ജനങ്ങളുടെ പ്രശനങ്ങളും മറ്റും പരിഹരിക്കാന്‍ പുതിയ രീതികള്‍ ആസൂത്രണം ചെയ്ത് കമല്‍ ഹാസന് ..അടുത്തിടെ അദ്ദേഹം രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യം ‘കേന്ദ്രീകരിച്ചാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് …..തന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുജനത്തിന് വെല്ലുവിളി നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം നേടാന്‍ ഈ രീതി ഉപകാരപ്പെടുത്താനാണ് നീക്കം ..എന്നാല്‍ ഇത് കേവലം നിയമ പാലനത്തിന് പകരമുള്ള രീതി അല്ലെന്നും , പ്രശ്നങ്ങള്‍ അധികൃതരുടെ അടുക്കല്‍ വേഗമെത്തിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണെനും അദ്ദേഹം കൂട്ടി ചേര്‍ത്തു ..’മിയാം വിസില്‍’ എന്നാണ് പുതിയ മൊബൈല്‍ ആപ്പ്ളിക്കേഷന്റെ നാമം …..
അഴിമതി ,കുറ്റകൃത്യങ്ങള്‍ , തുടങ്ങി എന്ത് പ്രശ്നങ്ങളായാലും വീഡിയോ സഹിതം ആളുകള്‍ക്ക് ഈ ഓണ്‍ ലൈന്‍ സൈറ്റില്‍ പോസ്റ്റ് ചെയ്യാം …തുടര്‍ന്ന് സംഘടനയുടെ വാളണ്ടിയര്‍മാര്‍ പ്രശ്നം പരിശോധിക്കാന്‍ മുന്നിട്ടിറങ്ങുകയും തുടര്‍ന്ന് വേണ്ട വിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും … മിനിമ മൂന്നു പേരടങ്ങുന്ന ഗ്രൂപ്പ് ആയിരിക്കും ഇത് ..ഇവരുടെ അപ്പ്രൂവല്‍ ലഭിച്ചാല്‍ പ്രശ്ന പരിഹാരത്തിന് വേഗത്തില്‍ ശ്രമം ആരംഭിക്കും ….മൊബൈല്‍ ആപ്പ് എന്ന ആശയം മുന്‍പും തന്റെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നു കമല്‍ വ്യക്തമാക്കി …..