ബെംഗലൂരു : ”ഒരര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കിയാല്‍ ഞങ്ങളും മനുഷ്യരല്ലേ …നഗരത്തിലെ തിരക്കുകളും സംവിധാനങ്ങളും വെച്ച് നോക്കിയാല്‍ തന്നെ സാധാരണ ദിവസങ്ങളില്‍ ഇരട്ടി സമയം വേണ്ടി വരുന്നു …ഐ പി എല്‍ പുറമേ അടുത്ത് വരുന്ന ഇലക്ഷന്‍ ജോലിയിലും ഈ സമയത്ത് വ്യാപൃതരാവേണ്ടി വരുമ്പോള്‍ സ്ഥിതി അതി കഠിനം തന്നെ ” പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ നാഗപ്പയുടെ വാക്കുകള്‍ ആണ് ….
നിലവില്‍ സിറ്റി പരിധിയില്‍ 16000 അംഗങ്ങള്‍ വരുന്ന ഫോഴ്സും .2000 ഹോം ഗാര്‍ഡുകളുമാണ്’ ഇന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ളത് …ഇലക്ഷന്‍ സീസണ്‍ അടുത്തതും , ഐ പി എല്‍ ബെംഗലൂരുവിലെ ഹോം മത്സരങ്ങളും ഏറെക്കുറെ അടുത്ത് വന്നതുമാണ് പോലീസിനു അധിക ജോലി ഭാരം വര്‍ദ്ധിച്ചത് ….ഇതിനു പുറമേ സാധാരണ ഗതിയിലുള്ള ലോ ആന്‍ഡ് ഓര്‍ഡര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സ്ഥിതി വളരെ പരിതാപകരമാണ് …
‘ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഓരോ മത്സരങ്ങളിലും ഏകദേശം 2000 ലേറെ പോലീസിനെ ആണ് വിന്യസിക്കേണ്ടി വരുന്നത് …ഇതുമാത്രമല്ല കളിക്കാരുടെ താമസ സ്ഥലത്തെയടക്കം സുരക്ഷ ചുമതലയും മറ്റും ഉള്‍പ്പെടുന്നു .മത്സരം അരംഭിക്കുന്നത് രാത്രി 8നു ആണെങ്കിലും ഉച്ച തിരിഞ്ഞു 2 മണിയോടെ ഗ്രൌണ്ടിന്റെ ചുമതല പോലീസിനു ഏറ്റെടുക്കേണ്ടി വരുന്നു …തുടര്‍ന്ന്‍ 11 .30 നു മത്സരം അവസാനിച്ചാലും അര്‍ദ്ധരാത്രി ഏകദേശം 1 മണിയോടെ മാത്രമേ സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ കഴിയുകയുള്ളൂ ..അങ്ങനെ നോക്കുമ്പോള്‍ ഏകദേശം പതിനാറു മണിക്കൂറിലെറെയാണ് ജോലി സമയം ….തുടര്‍ന്ന്‍ പിറ്റേന്ന് രാവിലെ 7 മണിയോടെ ഇലക്ഷന്‍ സംബന്ധിച്ച ചുമലകളിലെക്ക് വീണ്ടും പോലീസിനു കയറേണ്ടി വരുന്നു …സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കേണ്ട സമയങ്ങളിളൊക്കെ ജന തിരക്കു നിയന്ത്രിക്കാന്‍ , മുഴുവന്‍ സമയങ്ങളിലും പൊതു നിരത്തുകളില്‍ തന്നെയാണ് പോലീസിനു കഴിച്ചു കൂട്ടേണ്ടി വന്നത്…..