സംസ്ഥാനത്തെ ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തരാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ മികച്ച പ്രകടനം വിലയിരുത്തി ജനങ്ങൾ വീണ്ടും കോൺഗ്രസിനെ അധികാരത്തിലേറ്റും. ബിജെപി വർഗീയ പാർട്ടിയാണ്. അതിനാൽ അവരെ പരാജയപ്പെടുത്തുകയാണ് ആദ്യലക്ഷ്യം. ബിജെപി പ്രസിഡന്റ് അമിത്ഷായുടെ രാഷ്ട്രീയ തന്ത്രം ചിലയിടങ്ങളിൽ അവർക്കു വിജയം നൽകിയിരിക്കാം. എന്നാലിതു ശരിയായ തന്ത്രമല്ല. മോശം അന്തരീക്ഷമുണ്ടാക്കി സമൂഹത്തിലെ സമാധാനം തകർക്കുകയാണ് ബിജെപി ചെയ്യുന്നത്.
രാഷ്ട്രീയ നേട്ടത്തിനായി കർണാടകയിലെ കോൺഗ്രസ് സർക്കാർ കേരളത്തിന്റെ മാതൃകയിൽ സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ കലാപം ഉണ്ടാക്കുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. എച്ച്.ഡി.ദേവെഗൗഡയും ജെഡിഎസും മതനിരപേക്ഷതയ്ക്കെതിരാണ്. ബിജെപിയുമായി ഇതിനകം സഖ്യമുണ്ടാക്കിയവരാണ് അവർ. കർണാടകയിൽ ത്രിശങ്കുസഭയ്ക്കു സാധ്യതയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.