ബെംഗളൂരു :ഒളിഞ്ഞും തെളിഞ്ഞു കർണാടക കോൺഗ്രസിൽ ചർച്ചയിലുണ്ടായിരുന്ന വിഷയം അവസാനം ലോകസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, പാർട്ടി അധികാരത്തിലെത്തിയാൽ എം എൽ എ മാരുമായി ചർച്ച ചെയ്ത് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നുമാണ് ഖർഗെ അറിയിച്ചത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. ബിജെപിയും ജെഡിഎസും പ്രതിസന്ധി നേരിടുന്നതിനാലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചത്.
ചാമുണ്ഡേശ്വരിയിൽ പരാജയം ഭയപ്പെട്ടുകൊണ്ടല്ല സിദ്ധരാമയ്യ ബദാമിയിൽ കൂടി മൽസരിക്കുന്നത്, രണ്ടിടത്തും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്, ഖർഗേ കൂട്ടിച്ചേർത്തു.
2013 ൽ മുഖ്യമന്ത്രിയാവാൻ സാദ്ധ്യത ഉണ്ടായിരുന്ന പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജി പരമേശ്വരയുടെ കൊരട്ടിഗരെയിലെ അപ്രതീക്ഷിത തോൽവിയാണ്, വർഷങ്ങൾക്ക് മുൻപ് മാത്രം ജനതാദളിൽ നിന്ന് കോൺഗ്രസിൽ എത്തിയ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതിന് കാരണമായത്.
മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന ഈ രണ്ട് ഗ്രൂപ്പുകൾക്കിടയിൽ ഒരു വടം വലിയുണ്ടായാൽ ഒരു ബദൽ എന്ന നിലക്ക് കേന്ദ്ര നേതൃത്വം മുന്നോട്ട് വക്കാൻ സാദ്ധ്യതയുള്ള ഒരു പേരാണ് ഖർഗ യുടേത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.