ജമ്മു : ഇത്രയും ക്രൂരത നിറഞ്ഞ കുറ്റപത്രത്തിലെ വരികള്‍ ഇനി പെണ്‍കുട്ടിക്കും സംഭവിക്കാതിരിക്കാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കാം ..എട്ടുവയസ്സുകാരി യെ ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മൂന്നു മാസങ്ങള്‍ക്ക് മുന്പ് നടന്ന ആ ക്രൂര മാനഭംഗത്തിലെ പ്രതികള്‍ മനുഷ്യ ജീവികള്‍ തന്നെയായിരുന്നോ എന്ന ഭീതി പോലും ഉണ്ടാവും ..ഒരാഴ്ച പട്ടിണി കിടക്കുന്നതിന്റെ കാഠിന്യം ഒന്ന് ആലോചിച്ചു നോക്കൂ ..വെള്ളമോ ഭക്ഷണമോ ഇല്ലാതെ കിടന്ന കിടപ്പില്‍ ..എന്നിട്ട് അതിന്റെ മേല്‍ സദാസമയം മയക്കു മരുന്ന് കുത്തി വെയ്ക്കുന്നത് ..? എന്നിട്ട് നാലഞ്ച് പേര്‍ ചേര്‍ന്ന് പഴന്തുണി കെട്ടിന്റെ ലാഘവത്തോടെ തോന്നുമ്പോളെല്ലാം മാറി മാറി ബലാല്‍സംഗം ചെയ്യുന്നത് ….? ആ കിടക്കുന്നത് നിങ്ങള്‍ ആണെന്ന് വെറുതെ ആലോചിച്ചു നോക്കൂ ..പെരുവിരലില്‍ നിന്ന് ഒരു തരിപ്പ് കയറി വരുന്നില്ലേ ..?
അതെ ആ എടുവയസ്സുകാരി കുഞ്ഞു അനുഭവിച്ച ദുരിതമായിരുന്നു അത് ..കഴിഞ്ഞ ജനുവരി 17 നു മുഹമദ് യൂസഫ് പജ് വാല എന്ന മനുഷ്യന്‍ ഒരാഴ്ച മുന്പ് കാണാതായ തന്റെ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങളൊന്നുമറിയാത്ത വിഷമത്തില്‍ ഭയന്ന് വീടിനു പുറത്തിരിക്കുമ്പോള്‍ കുറെ സമീപ വാസികള്‍ ഓടി കിതച്ചു കൊണ്ട് വന്നു ..കിലോമീറ്ററുകള്‍ക്ക് അപ്പുറം അവര്‍ ഒരു മൃതദേഹം കണ്ടെത്തിയെന്നും അത്ടെതാണെന്നും സംശയിക്കുന്നതെന്നുമായിരുന്നു …കേട്ടപാതി ഭയന്ന് നിലവിളിച്ചു അവിടെയ്ക്ക് പാഞ്ഞ യൂസഫ് പക്ഷെ ആ കാഴ്ച കണ്ടു തളര്‍ന്നു പോയി …തന്റെ മകള്‍ക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട് എന്ന് കാണാതായപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ മനസ്സ് പറയുമായിരുന്നു ..പക്ഷെ വിധിയുടെ ക്രൂരതയായി മാത്രം ഇതിനെ മുദ്ര കുത്താന്‍ എങ്ങനെ ഒരു പിതാവിന് സാധിക്കും ..?
ജമ്മു കാശ്മീരിലെ കത്വയിലായിരുന്നു ക്രൂര സംഭവങ്ങള്‍ അരങ്ങേറിയത് ..കൊല ചെയ്യപ്പെടുന്നതിന് മുന്പ് മൂന്നു തവണ അവൾ വീണ്ടും ക്രൂര ബലാത്സംഗത്തിനിരയായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു ..അതും നിയമപാലകര്‍ എന്ന് അവകാശപ്പെടുന്ന രണ്ടു പേര് കൂടി അടങ്ങുന്ന സംഘം …തട്ടികൊണ്ട് വന്ന ശേഷം കുട്ടിക്ക് മിഠായി അല്ലെങ്കില്‍ ഭക്ഷണ സാധനം എന്നാ രൂപേണ മയക്കു മരുന്ന് നല്‍കി ..തുടര്‍ന്ന്‍ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് മയക്കി കിടത്തി ചില പൂജകള്‍ ചെയ്തു ..വീണു കിട്ടിയ ‘ഇരയെ ‘ പങ്കു വെയ്ക്കാന്‍ അഞ്ഞൂറിലേറെ കിലോമീറ്റര്‍ ദൂരയുള്ള മീററ്റില്‍ നിന്നുമാണ് പ്രതികളിലോരാളെ വിളിച്ചു വരുത്തിയത് ….
ആദ്യം അവളുടെ തോളുകള്‍ ഒടിച്ചു. പിന്നീട് ആസിഫയുടെ പുറത്ത്കയറി മുട്ടുകുത്തി നിന്ന് ഷാളുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും ,ഇതിനു മുന്‍പ് പ്രതികളില്‍ ഒരാളായ പോലീസ് ഓഫീസര്‍ മറ്റുള്ളവരോട് അവളുടെ അടുത്ത് നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ,മരണ വേദനയില്‍ പുളയുമ്പോഴും അവളെ ബലാല്‍സംഗം ചെയ്തിരുന്നതായി കുറ്റപത്രം പറയുന്നു …
ജമ്മു പട്ടണത്തിനു സമീപത്തെ കത്വയിലെ രസന എന്ന ഗ്രാമത്തില്‍ ഇരുപതോളം ‘ബക്കര്‍ വാല ‘ വിഭാഗത്തില്‍ പെട്ട മുസ്ലീം നാടോടികള്‍ വന്നെത്തിയതോടെ ആണ് ബ്രാഹ്മണ കുടുംബങ്ങള്‍ മാത്രമുള്ള സ്ഥലത്ത് പ്രശ്നങ്ങള്‍ തുടക്കമിടുന്നത് …ഈ മുസ്ലീം നാടോടികളെ എങ്ങനെയെങ്കിലും ഭയപ്പെടുത്തി ഓടിക്കുക എന്നതായിരുന്നു അവിടെയുള്ളവരുടെ ലക്‌ഷ്യം …ഒരു പ്രാദേശിക ഹൈന്ദവ സംഘത്തിന്റെ താത്പര്യപ്രകാരമാണ് ഇതര്യും ക്രൂരതകള്‍ അരങ്ങേറിയത് …
കുട്ടിയെ കാണാതായിരുന്ന ആദ്യ നാളുകളില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു വിധ അന്വേഷണ താത്പര്യങ്ങളും അവര്‍ നടത്തിയിരുന്നില്ല …ഇതിനു കാരണം ചില പോലീസുകാര്‍ക്ക് കുറ്റകൃത്യത്തെ കുറിച്ച് അറിവുള്ളതു തന്നെയായിരുന്നു ..കൂടാതെ പ്രതികള്‍ പോലീസുകാര്‍ക്ക് ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും കുറ്റപത്രത്തിലുണ്ട് …..