വൈകിയെങ്കിലും സിദ്ധരാമയ്യ കുഴിച്ച കുഴിയില്‍ കേന്ദ്രം വീണു;ജമ്മു–കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക രൂപീകരിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം;ഇനി കന്നഡ വികാരമുണര്‍ത്തി വോട്ടുപിടിക്കാന്‍ ഭരണ പക്ഷം.

ബെംഗളൂരു: ജമ്മു–കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക രൂപീകരിക്കാൻ ഭരണഘടനപ്രകാരം അനുവാദമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ. മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂന്നു നിറമുള്ള സംസ്ഥാന പതാകയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ, മറ്റു സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ മുന്നോട്ടു വരും. ജില്ലാ അടിസ്ഥാനത്തിൽ പോലും പതാകകൾ രൂപീകരിച്ചെന്നു വരും. ഇതു ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവിയുള്ളതിനാലാണ് പതാക അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ പതാക സംബന്ധിച്ചുള്ള ചട്ടപ്രകാരം രാജ്യത്തിന് ഒരു ദേശീയ…

Read More

ആന്ധ്രയിലെ ചിറ്റൂരിൽ ബസും കാറും കൂട്ടിയിടിച്ച് നാലു മലയാളികൾ മരിച്ചു

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മലയാളികൾ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ ബദ്‌വീർ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. നാലു പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിരുപ്പൂർ തീർഥാടനത്തിനു പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റൂർ–തിരുപ്പതി ഹൈവേയിലെ മാധവൻ തോപ്പിലിനു സമീപമാണ് അപകടമുണ്ടായതെന്ന് ആന്ധ്രയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; കടലിൽ പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിഴിഞ്ഞത്തിനും കോഴിക്കോടിനുമിടയിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിർദേശം നൽകി. 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. തെ​​​​​ക്ക് ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ദി​​​​​ശ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​നി​​​​​ടയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. കേ​​​​​ന്ദ്ര കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ​​​​​കു​​​​​പ്പാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. കാ​​​​റ്റി​​​​ന്‍റെ വേ​​​​ഗം അ​​​​മ്പ​​​​തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ​​​​യാ​​​​കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Read More

വീരേന്ദ്ര കുമാര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; ഇടത് സ്വതന്ത്രനായാണ്‌ മത്സരിക്കുക.

തിരുവനന്തപുരം: ജെഡിയു നേതാവ് എം. പി വീരേന്ദ്ര കുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇടത് സ്വതന്ത്രനായാണ്‌ അദ്ദേഹം മത്സരിക്കുക. രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. വീരേന്ദ്രകുമാര്‍ വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായിരുന്നു. രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 12 ആ​ണ്. 13ന് ​സൂ​ക്ഷ​മ പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14 ആ​ണ്. വീരേന്ദ്ര കുമാര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

Read More

ഒരു എൽ.കെ.ജി വിദ്യാർത്ഥിയുടെ ഫീസ് രണ്ടു ലക്ഷം!രക്ഷിതാക്കള്‍ എന്‍ ആര്‍ ഐ ആണെങ്കില്‍ ട്യുഷന്‍ ഫീസ് ഇരട്ടിയാകും..സംഭവം ബെംഗളൂരുവില്‍ തന്നെ

ബെംഗളൂരു : നഗരത്തില്‍ ജീവിക്കുന്ന ഏതെങ്കിലും ഒരു കുട്ടികളുടെ രക്ഷിതാവിനോട്‌ ചോദിക്കുക നിങ്ങള്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത് എന്തിനു വേണ്ടി ആണ് എന്ന്.അവരുടെ ഉത്തരം “കുട്ടികളുടെ വിദ്യാഭ്യാസത്തിന്”എന്നായിരിക്കും. അതെ വന്‍ നഗരങ്ങളില്‍  വിദ്യാഭ്യാസ മേഖലയോളം കച്ചവട വല്‍ക്കരിക്കപ്പെട്ട മറ്റൊരു മേഖലയില്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തി ആവില്ല. അത് മുംബൈ ആയാലും ഡല്‍ഹി ആയാലും ചെന്നൈ ആയാലും നമ്മ ബെംഗളൂരു ആയാലും ഒന്ന് തന്നെ,സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഫീസ്‌ വര്‍ധന എന്നാ വിഷയത്തില്‍ ഇത് വരെ ഒരു സംസ്ഥാന സര്‍ക്കാറും കൈ വക്കാന്‍ ധൈര്യം…

Read More

നവീകരണ പ്രവൃത്തികളുടെ ഭാഗമായി നമ്മ മെട്രോ സർവീസ് ഇന്ന് രാവിലെ 10.30 വരെ തടസ്സപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ബെംഗളൂരു∙ നവീകരണ പ്രവൃത്തികളുടെ ഭാഗമായി നമ്മ മെട്രോ സർവീസ് ഇന്ന് രാവിലെ 10.30 വരെ തടസ്സപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മൈസൂരു റോഡ്-ബയ്യപ്പനഹള്ളി റീച്ചിലും നാഗസന്ദ്ര-യെലച്ചനഹള്ളി റീച്ചിലും 10.30 മുതൽ രാത്രി 11 വരെ മെട്രോ സർവീസ് നടത്തും. ഞായറാഴ്ചകളിൽ സാധാരണ രാവിലെ എട്ട് മുതൽ 11 വരെയാണ് മെട്രോ സർവീസ്. നാളെ രാവിലെ അഞ്ചിനു തന്നെ സർവീസ് ആരംഭിക്കും.

Read More

ശുഹൈബ് വധം: ജനങ്ങളുടെ മുന്‍പില്‍ കൈ കഴുകുന്നതായി അഭിനയിച്ച് സി.പി.എം.

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. എം.വി ആകാശ്, ടി.കെ അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി. മുഖ്യമന്ത്രിയും കോടിയേരിയും പങ്കെടുത്ത കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗിത്തല്‍ നിന്നാണ് നാലുപേരെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

Read More

രണ്ടാം സെമിയും സമനിലയിൽ, ഐവേ ഗോൾ മുൻതൂക്കം ചെന്നൈക്ക്

ഐ എസ് എൽ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ ചെന്നൈയിൻ സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലാക്കുക ആയിരുന്നു. ഡിഫൻസിൽ ഊന്നിയ ടാക്ടിക്സുമായായിരുന്നു ചെന്നൈയിൻ ഇന്ന് ഗോവയിൽ ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗോവ അറ്റാക്കാണ് ആദ്യ പകുതി മുതൽ കണ്ടത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിലാണ് ചെന്നൈയിൻ ഡിഫൻസിനെ ഗോവ കീഴ്പ്പെടുത്തിയത്. കോറോ ലാൻസറോട്ടെ സഖ്യം തന്നെയാണ് ഇത്തവണയും ഗോവയ്ക്ക് ഗോളുമായി എത്തിയത്. കോറോയുടെ ശ്രമം…

Read More

കൊളംബോയില്‍ ‘കടുവകളുടെ കടന്നാക്രമണം ‘, പുതിയ വിജയ ചരിതം രചിച്ച് ബംഗ്ലാദേശ് : ലങ്കയെ തകര്‍ത്തത് അഞ്ചു വിക്കറ്റിനു ..

കൊളംബോ : നിഹാദസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരം ലങ്ക ഇനി ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല .. പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച ടി20 സ്കോര്‍  പടുത്തുയര്‍ത്തി ,താരതമ്യേന കുട്ടി ക്രിക്കറ്റിലെ ദുര്‍ബലരെന്ന പേരുദോഷമുള്ള ബംഗ്ലാദേശിനു മുന്‍പില്‍ വെച്ച് നീട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി ….ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 എന്ന മികച്ച സ്കോര്‍  കുശാല്‍ പെരേരയുടെയും , മെന്‍ഡിസിന്റെയും ,ഉപുല്‍ തരംഗയുടെയും  കരുത്തില്‍ അവര്‍ അടിച്ചു കൂട്ടി…

Read More

കടുവകളെ കടിച്ചു കുടഞ്ഞു ലങ്കന്‍ സിംഹങ്ങള്‍ : മൂന്നാം ടി20 യില്‍ ബംഗ്ലാദേശ് വിജയലക്‌ഷ്യം 215

കൊളംബോ : നിദാഹസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരത്തില്‍ ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ …ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക നേടിയത് 214 റണ്‍സ് ..തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം പിന്തുടരുന്ന കുശാല്‍ പെരെര (48 പന്തില്‍ 74), മെന്‍ഡിസ് (30  പന്തില്‍57) മാണ് മികച്ച സ്കോറിനു അടിത്തറ പാകിയത്‌ …ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയക്കുകയായിരുന്നു …ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ബംഗ്ലാ ക്യാപ്റ്റന്‍ മഹമദുള്ള വിഭജിച്ചെങ്കിലും പിന്നീട്‌ വന്ന ഉപുല്‍ തരംഗ (15  പന്തില്‍  32) കൂറ്റന്‍…

Read More