‘നാം’ ചിത്രത്തിലെ ക്യാമ്പസ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

ക്യാമ്പസുകളെ ഇളക്കിമറിക്കാന്‍ ശബരീഷ് വീണ്ടുമെത്തി. അവള് വേണ്ട്ര.. ഇവള് വേണ്ട്ര.. എന്ന ഹിറ്റ്‌ ഗാനത്തിലൂടെ യുവാക്കളെ ത്രസിപ്പിച്ച ശബരീഷ് വര്‍മ്മ വരികളെഴുതിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘എല്ലാരും ഒന്നാണീ കോളേജ് ക്യാമ്പസില്‍’ എന്ന് തുടങ്ങുന്ന ഗാനം പാത്തമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സത്യസന്ധമായ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം മെയ് 11ന് തീയറ്ററുകളിലെത്തും. സംഗീത പ്രേമിയായ കൂട്ടുക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ  അതിജീവിക്കാന്‍ ഒറ്റകെട്ടായി നില്‍കുന്ന ഒരു കൂട്ടം സുഹൃത്തുകളുടെയും കഥയാണ്‌ ‘നാം’. പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം…

Read More

സബേർബൻ റെയിൽ പദ്ധതിക്ക് കൂടുതല്‍ കരുത്താകാന്‍ കന്റോൺമെന്റ്–വൈറ്റ്ഫീൽഡ് റെയിൽപാത നാലുവരിയാക്കുന്നു.

ബെംഗളൂരു : സബേർബൻ റെയിൽ പദ്ധതിക്ക് ഊർജമേകി കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപാത നാലുവരിയാക്കാനുള്ള പദ്ധതിക്കു റെയിൽവേയുടെ അനുമതി. നിലവിലെ രണ്ടു പാളങ്ങൾക്കു പുറമെ രണ്ടു പാളംകൂടി സ്ഥാപിക്കാൻ കേന്ദ്രം 492.87 കോടി രൂപ അനുവദിച്ചു. വൈറ്റ്‌ഫീൽഡിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ രണ്ടു പതിറ്റാണ്ടത്തെ കാത്തിരിപ്പാണു സഫലമാകുന്നത്. ഐടി ജീവനക്കാർ ഉൾപ്പെടെ ദിവസേന പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ റൂട്ടിൽ ട്രെയിനുകൾ‌ പിടിച്ചിടുന്നത് ഒഴിവാക്കാനും കൂടുതൽ സർവീസുകൾ തുടങ്ങാനും നാലുവരിപ്പാത സഹായിക്കും. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷൻ മുതൽ വൈറ്റ്ഫീൽഡ് വരെ…

Read More

കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളിയിൽ നാൽപതാം വെള്ളി ആചരണം.

ബെംഗളൂരു : കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളിയിൽ നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 6.30നു കുർബാന ഉണ്ടാകും. ഓശാന ശുശ്രൂഷകൾ 25നു രാവിലെ ഏഴിനും പെസഹാ ശുശ്രൂഷ 28നു വൈകിട്ട് ആറിനും ദുഃഖവെള്ളി ശുശ്രൂഷകൾ അന്നു രാവിലെ എട്ടിനും ഉയിർപ്പ് തിരുക്കർമങ്ങൾ ഏപ്രിൽ ഒന്നിനു പുലർച്ചെ നാലിനും ആരംഭിക്കുമെന്നു വികാരി ഫാ. ടി.കെ.തോമസ് കോറെപ്പിസ്കോപ്പ അറിയിച്ചു. എംജി റോഡ് സിഎസ്ഐ ഈസ്റ്റ് പരേഡ് പള്ളിയിൽ കഷ്ടാനുഭവ ഗാനസന്ധ്യ നാളെ വൈകിട്ട് ആറിന് ആരംഭിക്കും.കെആർ പുരം ബഥേൽ മാർത്തോമ്മാ…

Read More

സിദ്ധാരമയ്യ തുറന്നുവിട്ട ഭൂതം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു;ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് കൊടവ സമുദായവും.

ബെംഗളൂരു : ലിംഗായത്തുകൾക്കു പിന്നാലെ ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് കൊടവ സമുദായവും രംഗത്ത്. ഇതു സംബന്ധിച്ചു സമുദായത്തിലെ എം.എം.ബൻസി, വിജയ് മുത്തപ്പ എന്നിവർ സമർപ്പിച്ച നിവേദനം സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കർണാടക മൈനോരിറ്റി കമ്മിഷനു കൈമാറി. കാപ്പിക്കൃഷിക്കു പേരുകേട്ട കുടക് കേന്ദ്രീകരിച്ചുള്ള കൊടവർ ജനസംഖ്യയിൽ ഒന്നരലക്ഷത്തിൽ താഴെയാണ്. ലിപിയില്ലാത്ത ‘കൊടവ തക്ക്’ ആണ് സമുദായത്തിന്റെ ഔദ്യോഗിക ഭാഷ. കൊടവർ പ്രകൃതിയെ ആരാധിക്കുന്നവരാണെന്നും ഹിന്ദുമതത്തിലെ പല ആചാരങ്ങളും പിന്തുടരുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു.

Read More

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത… ലോകകപ്പ് കാണാൻ വിസ വേണ്ട, ടിക്കറ്റ് മാത്രം മതി; റഷ്യ.

മോസ്കോ: ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത… റഷ്യയിലെത്തി ലോകകപ്പ് ഫുട്ബോൾ കാണുന്നതിന് വിസ വേണ്ടെന്ന് റഷ്യ. തത്സമയം കാണുന്നതിനുവേണ്ടി ടിക്കറ്റ് മാത്രം മതിയെന്ന്‍  ആതിഥേയ രാജ്യം. ജൂൺ 4നും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പക്ഷെ ഇതിനായി ഒരു നിബന്ധന ഉണ്ട്. ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശം ഉണ്ടായിരിക്കണം, അങ്ങനെയാണെങ്കിൽ വിദേശികൾക്കു വിസ ഇല്ലാതെ തന്നെ റഷ്യയിൽ പ്രവേശനം ലഭിക്കും. ഇത്തരം കാർഡ് ലഭിക്കുന്നതിന്, ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റിൽ കയറി പ്രത്യേക റജിസ്ട്രേഷൻ ചെയ്യണം. ലോകകപ്പിനായി…

Read More

ദുരഭിമാനക്കൊല ഒന്നാം നമ്പര്‍ കേരളത്തിലും!ദളിത്‌ യുവാവുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷം പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി.

അരീക്കോട് : അച്ഛന്റെ കുത്തേറ്റു യുവതി മരിച്ചു. അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജന്റെ മകൾ ആതിര(22)യാണ് വിവാഹത്തിന്റെ തലേദിവസം കുത്തേറ്റു മരിച്ചത്. രാജനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. പൊലീസ് പറയുന്നത്: പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽവച്ചു പരിഹരിക്കുകയും യുവാവുമായി ആതിരയുടെ വിവാഹം ഇന്നു ക്ഷേത്രത്തിൽവച്ചു നടത്താനും നിശ്ചയിച്ചിരുന്നു. ഇന്നലെ മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു. തുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി…

Read More

രാത്രിയിൽ സുഖനിദ്ര ലഭിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ…

എല്ലാ ദിവസവും രാത്രി സുഖമായി ഉറങ്ങാൻ കഴിയുന്നവർ എത്രപേരുണ്ടാവും? പകല്‍ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ എന്തെങ്കിലും  കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ എന്നും സാധിക്കുന്നവര്‍ എത്ര പേരുണ്ടാകും? ഇവിടെ പലപ്പോഴും വില്ലനാകുന്നത് രാത്രി കഴിക്കുന്ന ആഹാരമാണ്. വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല. നല്ല ഉറക്കം ലഭിക്കാന്‍ നല്ല ഭക്ഷണം കഴിക്കണം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ആഹാരസാധനങ്ങള്‍? പാല്‍ രാത്രി ഉറങ്ങും മുന്‍പേ പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാന്‍…

Read More

സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പറക്കല്‍ പരീക്ഷണം വിജയകരം.

പൊഖ്റാന്‍: ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്‍റെ പറക്കല്‍ പരീക്ഷണം വിജയകരം. സുഖോയ് 30 യുദ്ധ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിച്ച മിസൈലാണ് ബ്രഹ്മോസ്. വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ പൊഖ്റാനിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത്. ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ 290 കിലോമീറ്റര്‍ ബ്രഹ്മോസ് സഞ്ചരിച്ചു. പരമാവധി 2.8 മാച് വേഗതയുളള ബ്രഹ്മോസിന് 300 കിലോഗ്രാം വരെ ഭാരശേഷിയാണുള്ളത്. യുദ്ധക്കപ്പലുകള്‍, യുദ്ധ വിമാനങ്ങള്‍, മൊബൈല്‍ ലോഞ്ചറുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്മോസിന്…

Read More

ലിംഗായത്ത് വിഭാഗത്തിനെ പ്രത്യേക മതമായി പരിഗണിക്കണമെന്ന കർണാടക സർക്കാറിന്റെ അപേക്ഷ കേന്ദ്രം അംഗീകരിക്കാൻ സാദ്ധ്യത കുറവ്.

ന്യൂഡൽഹി: വീരശൈവ- ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതമായി പരിഗണിക്കണം എന്ന ആവശ്യവുമായി കർണാടക കാബിനെറ്റ് അംഗീകരിച്ച് കേന്ദ്രത്തിന് അയച്ച അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിക്കാനുള്ള സാദ്ധ്യത കുറവ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സിദ്ധരാമയ്യ സർക്കാർ നടത്തിയ ഈ നീക്കത്തെ പിൻതുണക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.ബുധനാഴ്ച വൈകുന്നേരം നടന്ന കേന്ദ്ര കാബിനറ്റ് മീറ്റിംഗിൽ ഈ വിഷയം അനൗദ്യോഗികമായി ചർച്ച ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.ഭൂരിപക്ഷം മന്ത്രിമാരും പ്രത്യേക മത വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇപ്പോൾ ദളിതുകൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള റിസർവേഷനുവരെ ഇതു വിലങ്ങുതടിയാകും  എന്നും…

Read More

അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് നേരെ അക്രമണം.

ബെംഗളൂരു: കര്ണാടകയിലെ ശ്രീരംഗപട്ടണത്ത് സ്വകാര്യ ബസുകള്‍ തടഞ്ഞുനിര്‍ത്തി വന്‍കവര്‍ച്ച. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം കെഎസ്ആര്‍ടിസി കൊള്ളയടിയ്ക്കപ്പെട്ട അതേ റൂട്ടില്‍ തന്നെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശ്രീരംഗപട്ടണം മൈസൂരു റൂട്ടിലുള്ള എല്‍വാലയിലെത്തിയപ്പോളാണ് മുഖത്ത് ചായംപൂശിയ ഇരുപതുപേരടങ്ങുന്നസംഘം മാരകായുധങ്ങളുമായി ബസുകള്‍ തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍മാരുടെ കഴുത്തില്‍ കത്തിവച്ചതിനുശേഷം കൈവശമുണ്ടായിരുന്ന പണം കവര്‍ന്നു. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു വിസമ്മതിച്ചതോടെയാണ് ആക്രമണമുണ്ടായത്. ഗ്ലാസുകള്‍ തകര്‍ത്ത് യാത്രക്കാരെ ആക്രമിക്കാനും ശ്രമമുണ്ടായി. കവര്‍ച്ചയ്ക്കൊപ്പംതന്നെ…

Read More
Click Here to Follow Us