മലയാളി കോൺഗ്രസ് സെൽ ബിടിഎം മണ്ഡലയോഗം നടത്തി

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് സെൽ ബിടിഎം മണ്ഡലയോഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടോണി (പ്രസി), ചാർളി മാത്യു, അടൂർ രാധാകൃഷ്ണൻ (വൈസ് പ്രസി), മാത്യു കെ.ജോസഫ്, നവാസ്, ആനന്ദ്, പി.ഡി.പോൾ, തോമാച്ചൻ, അനിൽ, ഡെൻസൻ (ജന. സെക്ര), ബീന, ജിജോ, ബാബു, എബി വർഗീസ്, ടോജി, എ.എസ്.ജോസ് (സെക്ര), എസ്.സി.ജോർജ് (ട്രഷ).

Read More

സിംഗപ്പുരിലെ ജോലി തട്ടിപ്പിനെ തുടര്‍ന്ന് പരാതി നല്‍കിയവരുടെ ഇ–മെയിൽ ഹാക്ക് ചെയ്തു;എലൈറ്റ് പ്രഫഷനലിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായി.

ബെംഗളൂരു: സിംഗപ്പുരിൽ ജോലി വാഗ്ദാനം ചെയ്തു മലയാളികളടക്കുള്ളവരെ കബളിപ്പിച്ച റിക്രൂട്മെന്റ് കമ്പനിക്കെതിരെ പരാതിപ്പെട്ടവരുടെ ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. എലൈറ്റ് പ്രഫഷനലിനെതിരെയാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണി കോളുകൾ ലഭിക്കുന്നതിനു പിന്നാലെയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു. എലൈറ്റ് പ്രഫഷനലിന്റെ വീസ തട്ടിപ്പിനെതിരെ ബെംഗളൂരു സൈബർ ക്രൈം വിഭാഗത്തിനു പരാതി നൽകിയതിനു പിന്നാലെയാണ് ഹെന്നൂർ സ്വദേശിയും നഴ്സുമായ വിനോദ് കുമാറിനു ഭീഷണി കോൾ ലഭിച്ചത്. പരാതി പിൻവലിച്ചില്ലെങ്കിൽ തട്ടിപ്പു സംഘത്തിന്റെ ഭാഗമാണെന്നു വരുത്തിത്തീർക്കും എന്നായിരുന്നു ഭീഷണി. തുടർന്നു…

Read More

മധുവിന്‍റെ കുഞ്ഞുപെങ്ങള്‍ പൊലീസ് സര്‍വ്വീസിലേക്ക്.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്‍റെ കുഞ്ഞുപെങ്ങള്‍ ചന്ദ്രിക സർക്കാർ സർവീസിലേക്ക്. പാലക്കാട് ജില്ലയിലേക്കുള്ള വനിതാ സിവിൽ പൊലീസ് ഓഫീസറുടെ ആദിവാസി മേഖലയിൽ നിന്നുള്ള പി.എസ്.സിയുടെ പ്രത്യേക റാങ്ക് പട്ടികയിൽ അഞ്ചാം റാങ്കാണ് സഹോദരി ചന്ദ്രികയ്ക്കുള്ളത്. നിലവിൽ അഞ്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചന്ദ്രികയ്ക്ക് നിയമനം ഉറപ്പാണ്. മധു കൊല്ലപ്പെട്ട് ഒരു മാസം തികയുമ്പോഴാണ് സഹോദരി പി.എസ്.സി വഴി പൊലീസ് സർവീസിലേക്ക് കയറുന്നത്. ഫെബ്രുവരി 22നാണ് മധുവിനെ അട്ടപ്പാടിയിൽ വെച്ച് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മർദിച്ചു കൊന്നത്. കേസിൽ 11 പേരെ…

Read More

അയര്‍ലന്റിനെ 5 വിക്കറ്റിനു തകര്‍ത്തു , ICC ലോക കപ്പിലേക്കുള്ള പാത വെട്ടി തുറന്ന്‍ അഫ്ഗാനിസ്ഥാന്‍ ..!

ഹരാരെ : സൂപ്പര്‍ സിക്സില്‍  അയര്‍ലന്റിനെതിരെ അഞ്ചു വിക്കറ്റ് ജയവുമായി അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് 2019 ലേക്ക് യോഗ്യത നേടി …! ആദ്യ റൌണ്ടുകളിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കൊടുവില്‍  നാടകീയമായിട്ടായിരുന്നു അഫ്ഗാന്റെ ഈ തിരിച്ചു വരവ് ..ലോകകപ്പ് യോഗ്യത റൌണ്ടില്‍ പത്തു ടീമുകള്‍ ആയിരുന്നു മത്സരിച്ചത് …അതില്‍ വെസ്റ്റ്‌ ഇന്‍ഡീസ് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു ..! ഇന്നലെ നടന്ന മത്സരത്തില്‍ ജയിക്കുന്ന ടീം സ്ഥാനമുറപ്പിക്കുന്ന ഘട്ടമായിരുന്നു …ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 50   ഓവറില്‍  7 വിക്കറ്റിനു  209 റണ്‍സ് നേടി …ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ്…

Read More

ഒരു കാലഘട്ടത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയ ബെംഗലൂരുവിലെ സിംഗിള്‍ സ്ക്രീന്‍ തിയേറ്റര്‍ ‘നടരാജ്’ ഇനി ഓര്‍മ്മയിലേക്ക് …! ഓഡിറ്റോറിയത്തിലേക്ക് മാറ്റപ്പെടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം..! ആരാധക വൃന്ദത്തിന്റെ അലയൊലികള്‍ ബാക്കിയാക്കി ഈ ആഴ്ച്ച ഷട്ടര്‍ വീഴും ….!

ബെംഗലൂരു :ആനന്ദ റാവു സര്‍ക്കിളിലേക്ക് യാത്ര ചെയ്യുമ്പോള്‍ , ശേഷാദ്രിപുരം ,മല്ലേശ്വരം റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു ‘നടരാജ് ‘ തിയേറ്റര്‍ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാവുമെന്നത് തീര്‍ച്ചയാണ് ….ഏറ്റവും അവസാനം അവിടെ റിലീസ് ചെയ്തത് വിജയ്‌ സേതുപതി – മാധവന്‍ ടീമിന്റെ ‘വിക്രം വേദ ‘യായിരുന്നു …! നീണ്ട 48 വര്‍ഷങ്ങളുടെ സേവനം മതിയാക്കി ‘നടരാജ് ‘ ഈ ആഴ്ച പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ വില്ലന്റെ സ്ഥാനത് നിര്‍ത്താന്‍ മുളച്ചു പൊന്തുന്ന മള്‍ട്ടിപ്ലക്സുകളുടെ കണക്കും ,സാമ്പത്തിക നഷ്ടവും തന്നെയാണ് ഉടമസ്ഥര്‍ക്ക് പറയാന്‍ കഴിയുന്നത് ..ശെരിയാണ്‌  ..!…

Read More

”അമാവാസി നാളില്‍ രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞു …!” ഒടിയന്റെ ഒരു പുത്തന്‍ ലുക്ക് കൂടി പുറത്തു വന്നു ..

വമ്പന്‍ പ്രതീക്ഷ ഉണര്‍ത്തി ‘ഒടിയന്റെ’ മറ്റൊരു  രൂപം കൂടി പുറത്തിറങ്ങി ..നിഗൂഡതകള്‍ ബാക്കിയാക്കിയുള്ള ഈ ‘പുത്തന്‍  ലുക്കിന്’ ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത് …ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍  ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌  ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുക്കയാണ് ..മോഹന്‍ലാലിന്റെ ഫെസ് ബുക്ക് പേജിലൂടെ ആണ്  ‘ഒടിയന്‍ മാണിക്യന്റെ’ പുതിയ രൂപം  പുറത്ത് വിട്ടത് ..ദിവസങ്ങള്‍ക്കു മുന്പ് ഇതേ പേജിലൂടെ പുറത്തു വിട്ട മറ്റൊരു ഷൂട്ടിംഗ് രംഗത്തില്‍ പ്രകാശ്‌ രാജ് ,മഞ്ചു വാര്യര്‍ എന്നിവരുടെ കഥാപാത്രങ്ങളുമുണ്ടായിരുന്നു…ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ്…

Read More

നൈട്രജന്‍ ഗ്യാസ് നിറച്ച ബലൂണുകളില്‍ നിന്ന് പൊട്ടിത്തെറി ,മൈസൂരുവിനടുത്ത മാണ്ട്യ ജില്ലയില്‍ ആറു കുട്ടികളുള്‍പ്പടെ 11 പേര്‍ക്ക് പൊള്ളലേറ്റു .ഒരാളുടെ നില അതീവ ഗുരുതരം

ബെംഗലൂരു : മാണ്ട്യ ജില്ലയിലെ കാവേരിപുരയില്‍ നൈട്രജന്‍ നിറച്ച ബലൂണുകളില്‍ നിന്നുണ്ടായ  അപ്രതീക്ഷിതമായ  സ്ഫോടനത്തില്‍ 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു ….ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ….! ഇന്നലെ വൈകുന്നേരം 4   മണിയോടെയാണ് ദുരന്തമുണ്ടായത് …! മാണ്ട്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ക്കു വേണ്ടിയായിരുന്നു ഒരു സ്വകാര്യ പരസ്യ  ഏജന്‍സിയുടെ കീഴില്‍ ബലൂണുകള്‍ തയ്യാറാക്കിയതും ..തുടര്‍ന്ന്‍ അവയുടെ പരീക്ഷണ പറത്തല്‍ സംഘടിപ്പിച്ചതും !  വേണ്ടത്ര സജ്ജീകരണങ്ങളൊരുക്കാതെയായിരുന്നു  ഈ റിഹേഴ്സല്‍ …!  പാര്‍പ്പിടസമുച്ചയങ്ങള്‍ നിറഞ്ഞ സ്ഥലമായത് കൊണ്ട് വര്‍ണ്ണ ശബളമായ പ്രദര്‍ശനം…

Read More

ഡിജിറ്റൽ ഇന്ത്യയിൽ 99.93 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍!

ഇന്ത്യയിലെ ടെലികോം ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐയുടെ 2018 ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 99.93 കോടിയായി ഉയർന്നു. ജിയോ, ബിഎസ്എൻഎൽ എന്നീ ടെലികോം ദാതാക്കളുടേതടക്കം ഉപയോക്താക്കളെ ഉള്‍പ്പെടുത്തിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലികോം വരിക്കാരുള്ള കമ്പനി, 29.57 കോടി ഉപയോക്താക്കളുള്ള എയര്‍ടെല്ലാണ്. ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത്‌ 29.50 ശതമാനം വിപണി പങ്കാളിത്തം എയര്‍ടെല്ലിനുണ്ട്. വോഡഫോണാണ് തൊട്ടുപിന്നില്‍, 21.70 കോടി വരിക്കാർ. ഏറ്റവും കൂടുതല്‍ ഫോണ്‍…

Read More

രണ്ടര വര്‍ഷം കൊണ്ട് മൈസൂരു–ബെംഗളൂരു ആറുവരി എക്സ്പ്രസ് ഹൈവേ റെഡി.

ബെംഗളൂരു : മൈസൂരു–ബെംഗളൂരു ആറുവരി എക്സ്പ്രസ് ഹൈവേ നിർമാണത്തിനു കരാറായി. രണ്ടരവർഷം കൊണ്ടു നിർമാണം പൂർത്തിയാക്കണമെന്ന ഉപാധിയോടെ ദിലീപ് ബിൽഡ്കോൺ ലിമിറ്റ‍ഡിനാണു ദേശീയപാതാ അതോറിറ്റി (എൻഎച്ച്എഐ) കരാർ നൽകിയത്. 117 കിലോമീറ്റർ പാതയ്ക്കു 6212.8 കോടി രൂപയാണു നിർമാണച്ചെലവ്. ബിഡദി (6.9 കിലോമീറ്റർ), രാമനഗര–ചന്നപട്ടണ (22.35), മദ്ദൂർ (4.45), മണ്ഡ്യ (10.04), ശ്രീരംഗപട്ടണം (8.19) ബൈപാസുകൾ, ഒൻപതു പ്രധാന പാലങ്ങൾ, 44 ചെറിയ പാലങ്ങൾ, നാലു റെയിൽവേ മേൽപാലം ഉൾപ്പെടെയാണിത്. ഈ റൂട്ടിൽ പ്രാദേശിക ഗതാഗതം തടസ്സപ്പെടാതിരിക്കാൻ 60 കിലോമീറ്റർ സർവീസ് റോഡുകളും നിർമിക്കും.…

Read More

നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണം ആരംഭിച്ചു.

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് തിരിച്ചറിയൽ കാർഡ് വിതരണം ആരംഭിച്ചു. 2018 ജനുവരി 30 വരെ അപേക്ഷിച്ചവർക്കുള്ള കാർഡുകളാണ് വിതരണം ചെയ്യുന്നത്. കോറമംഗല രഹേജ ആർക്കേഡിലെ ഒന്നാം നിലയിലെ റൂം നമ്പർ 143ൽ പ്രവർത്തിക്കുന്ന നോർക്ക ഓഫിസിൽ എത്തിയാൽ കാർഡ് ലഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ രസീതും കരുതണം. ഫോൺ: 080 25505090.

Read More
Click Here to Follow Us