ബെംഗളൂരു : ഇനി നിങ്ങള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് മനുഷ്യന് മാര്‍ ആയിരിക്കണം എന്നില്ല,ബെംഗളൂരു വിമാനത്താവളത്തില്‍ നിങ്ങളെ സ്വാഗതം ചെയ്യാന്‍ ഒരു കൃത്രിമ ബുദ്ധി ശക്തി ഉള്ള യന്ത്ര മനുഷ്യന് തയ്യാറായി കഴിഞ്ഞിരിക്കുന്നു.
നഗരത്തില്‍ നിന്ന് തന്നെയുള്ള സ്റ്റാര്‍ട്ട് അപ്പ് ആയ Sirena Technologies ആണ് ഈ യന്ത്ര മനുഷ്യന് പിന്നില്‍.ഈ യന്തിരന് കന്നടയും ഇംഗ്ലീഷും ഒരേ പോലെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നു മാത്രമല്ല,സംസ്ഥാനത്തെ ഓരോ വിനോദ സഞ്ചാര കേന്ദ്രത്തെ കുറിച്ച് ഉള്ള വിവരങ്ങള്‍ നല്‍കാനും കഴിയും.
കര്‍ണാടകയുടെ സ്റ്റാര്‍ട്ട് അപ്പ് സൌഹൃദ പദ്ധതികൊണ്ട് വളര്‍ന്നു വന്ന കമ്പനിയാണ് Sirena Technologies എന്ന് ഐ ടി മന്ത്രി ,കെമ്പ യുടെ വീഡിയോ ട്വീറ്റ് ചെയ്ത കൂട്ടത്തില്‍ അറിയിച്ചു.
ചെക്ക് ഇന്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ പങ്കുവക്കാന്‍ കെമ്പ ക്ക് കഴിയും ,പല വിദേശ രാജ്യങ്ങളിലും ചെക്ക് ഇന്‍ ചെയ്യുന്നതിന് പരീക്ഷണ അടിസ്ഥാനത്തില്‍ യന്തിരന് മാരെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
അദ്ധേഹത്തിന്റെ ട്വീറ്റ് താഴെ.
Kempa, our humanoid is trying to learn Kannada as well. Here is how he will interact with you. He will soon be smart enough to have a conversation with you. @KarnatakaWorld @Gaurav_Gupta67 @KbitsMd #Elevate pic.twitter.com/84tkjEEm3p
— Priyank Kharge (@PriyankKharge) March 29, 2018
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Kempa, our humanoid is trying to learn Kannada as well. Here is how he will interact with you. He will soon be smart enough to have a conversation with you. @KarnatakaWorld @Gaurav_Gupta67 @KbitsMd #Elevate pic.twitter.com/84tkjEEm3p
— Priyank Kharge (@PriyankKharge) March 29, 2018