പ്രതിസന്ധികള്‍ മറി കടന്നു വിവാദ ചിത്രം ‘എസ് ദുര്‍ഗ്ഗ’ ഇന്ന്‍ പ്രദര്‍ശനത്തിനു എത്തും …പേരുമായി ബന്ധപ്പെട്ടു ഒട്ടേറെ വിവാദങ്ങള്‍ തരണം ചെയ്ത ശേഷമാണു ചിത്രം റിലീസിന് ഒരുങ്ങുന്നത് …..’സെക്സി ദുര്‍ഗ്ഗ’ എന്ന ആദ്യ പേര് നീക്കം ചെയ്യാതെ ചിത്രം റീലീസ് ചെയ്യാന്‍ കഴിയില്ല എന്ന സെന്‍സര്‍ ബോര്‍ഡിന്റെ പിടി വാശിയായിരുന്നു മാസങ്ങള്‍ക്കു മുന്പ് റീലീസ് ചെയ്യേണ്ട ചിത്രത്തെ ഇത്രയും വൈകിപ്പിച്ചത് ..പേരു മാറിയാലും ചിത്രത്തിന്റെ ‘സ്വത്വം ‘ മാറില്ല എന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി ….ഇന്നലെ റിലീസിനോട് അനുബന്ധിച്ച് ,സെന്‍സര്‍ ബോര്‍ഡിനെതിരെയുള്ള പ്രതിഷേധസൂചകമായി സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ‘തെരുവ് നാടകം’ അവതരിപ്പിച്ചു …..ഒരു കലാസൃഷ്ടിക്ക് മേല്‍ നടത്തുന്ന സാംസ്കാരിക ഫാസിസം എന്ന നീലയിലായിരുന്നു അവതരണം …. ചിത്രത്തിലെ പല സംഭാഷണങ്ങളും സെന്‍സര്‍ ബോര്‍ഡ് വെട്ടി മാറ്റിയിരുന്നു …ഈ സിനിമയുടെ പേരില്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരും കേട്ട അസഭ്യ വര്‍ഷങ്ങള്‍ക്ക് കണക്കില്ലായിരുന്നു …ചിത്രം , റോട്ടർഡാം, സിഡ്നി, ടോക്കിയോ, ന്യൂയോർക്ക് തുടങ്ങിയ വിദേശമേളകളിൽ പ്രദര്‍ശിപ്പിച് ധാരാളം കയ്യടിയും പുരസ്ക്കാരങ്ങളും നേടിയിരുന്നു…….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന 9 വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 9... -
കേസും അറസ്റ്റും എല്ലാം പിആർ സ്റ്റണ്ടായിരുന്നോ? അറസ്റ്റിന് ശേഷം കുതിച്ച് പുഷ്പ 2
ഹൈദരാബാദ്: അല്ലു അർജുൻ തിയറ്ററിലെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലുണ്ടായ... -
കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും എത്തിയത് പ്രൈവറ്റ് ജെറ്റിൽ; ഗോസിപ്പ് കോളങ്ങളിൽ വീണ്ടും നിറഞ്ഞ് താരങ്ങൾ
സിനിമയില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. ഇനി...