ഐസ്ൽ കിരീടം കൈക്കലാക്കുമെന്നു കരുതിയ ബെംഗളുരുവിനെ അവരുടെ ഹോം ഗ്രൗണ്ടിലിട്ടു കുത്തിമലത്തി ചെന്നൈ രണ്ടാം അവരുടെ രണ്ടാം കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈ കിരീട പോരാട്ടത്തിൽ വിജയം കണ്ടത്. ആദ്യ ഗോൾ സുനിൽ ഛേത്രിയുടെ ഒരു ഡൈവിംഗ് ഹെഡ്ഡറിലൂടെ കണ്ടെത്തിയ ബെംഗളൂരു പക്ഷെ പിന്നീട് മൂന്നു ഗോളുകൾ കൂടി വാങ്ങി കൂട്ടുകയായിരുന്നു. കളി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി ഉള്ളപ്പോൾ ഒരു ഗോളുകൂടി നേടി മിക്കുവാണ് തോൽവിയുടെ ആഘാതം കുറച്ചത്. അധികം ആരും പ്രതീക്ഷിച്ചില്ലെങ്കിലും തികച്ചും ആധികാരികം ആയിരുന്നു ചെന്നൈയുടെ ഈ വിജയം.
വലതു വിങ്ങിലൂടെ കുതിച്ചു കയറിയ ഉദാന്ത കൊടുത്ത ക്രോസിൽ നിന്നുമാണ് ബെംഗളുരുവിന്റെ ആദ്യ ഗോൾ പിറന്നത്. അധികം വൈകാതെതന്നെ ഒരു ഹെഡ്ഡറിൽ കൂടിത്തന്നെ മൈൽസൺ ചെന്നൈയിനെ സമനിലയിൽ എത്തിച്ചു. ആദ്യ ഗോളിന് സമാനമായി തന്നെ ആണ് ചെന്നൈയുടെ രണ്ടാം ഗോളും പിറന്നത് നെൽസൺ എടുത്ത കോർണറിൽ വീണ്ടും തല വെച്ച് മൈൽസൺ ബെംഗളുരുവിനു വീണ്ടും പണി കൊടുത്തു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ഉള്ളപ്പോളായിരുന്നു ബെംഗളൂരു കളിയിൽ പിറകോട്ടു പോയത്.
ആദ്യ പകുതിയിൽ തന്നെ പിറകിലായതിന്റെ സമ്മർദ്ദത്തിൽ ആണ്ട ബെംഗളുരുവിനു പിന്നീടൊരു തിരിച്ചു വരവ് ഉണ്ടായില്ല. തുടരെ തുടരെ ഉള്ള ചെന്നൈയുടെ പ്രത്യാക്രമണങ്ങളും ബെംഗളുരുവിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കി. അറുപത്തി ഏഴാം മിനുറ്റിൽ റാഫേൽ അഗുസ്റ്റോ ചെന്നൈയുടെ മൂന്നാം ഗോളും കണ്ടെത്തിയപ്പോൾ. ബെംഗളുരുവിന്റെ പതനം ഉറപ്പായി. കളിയിലെ താരം മൈൽസൺ മിക്കുവിനു ബോക്സിൽ കുറച്ചു സ്ഥലം കൊടുത്തപ്പോൾ ഫൈനലിലെ നാലാമത്തെ ഹെഡ്ഡെർ ഗോൾ പിറന്നു. വലിയ പതനത്തിൽ നിന്നും ഒരു ചെറിയ ആശ്വാസം എന്നതിലപ്പുറം ചാമ്പ്യന്മാരാകാൻ ഉണർന്നു കളിച്ച ചെന്നൈയിനെ എക്സ്ട്രാ ടൈമിലേക്കു വലിച്ചു കൊണ്ടുവരാൻ ബെംഗളൂരു വിനു സാധിച്ചില്ല.
ലീഗിൽ ടോപ് ആയതിനാൽ തങ്ങളാണ് ചാമ്പ്യൻസ് എന്ന് പ്രഖ്യാപിച്ച ബെംഗളൂരു fc താരങ്ങൾ, പക്ഷെ ശരിക്കും ചാമ്പ്യൻസ് ചെന്നൈക്ക് സെലിബ്രേഷൻസിനു വേണ്ടി വഴി മാറികൊടുത്ത കാഴ്ചയാണ് പിന്നീട് കണ്ടീരവ സാക്ഷ്യം വഹിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.