ബെംഗളൂരു :നഗരത്തിലെ മലയാളികളോടെ റയില്‍വേ കാണിക്കുന്ന ചിറ്റമ്മ നയം ഇന്ന് വളരെ പ്രശസ്തമാണ് ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ജനങ്ങള്‍ക്ക് എങ്ങിനെ ഉപകരപ്പെടാതെ കാര്യങ്ങള്‍ ചെയ്യാം എന്ന് ഗവേഷണം നടത്തുന്നവര്‍ റയില്‍വേ യില്‍ ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.നഗരത്തില്‍ ട്രാഫിക് അധികമയത്തോടെ പലരും ട്രെയിന്‍ യാത്രയെ കുറിച്ച് ചിന്തിച്ചു തുടങ്ങി,ആ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ മന്ത്രി പുതിയ എട്ടു ഡെമു,മെമു തീവണ്ടികള്‍ പ്രഖ്യാപിച്ചത്.അതില്‍ ചില സര്‍വിസുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ആണെങ്കിലും ബാനസവാടി-ഹൊസൂർ പോലുള്ള സര്‍വിസുകള്‍ യെശ്വന്ത്പുരവുമായോ സിറ്റി റെയില്‍വേ സ്റ്റേഷനുമായോ ബന്ധിപ്പിക്കാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടും എന്ന് കരുതാന്‍ വയ്യ.
നാലു മെമു ട്രെയിനുകളും നാലു ഡെമു ട്രെയിനുകളുമാണു ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുക. ബയപ്പനഹള്ളി-വൈറ്റ്ഫീൽഡ്, കെഎസ്ആർ സിറ്റി-ബയപ്പനഹള്ളി, ബാനസവാടി-ഹൊസൂർ റൂട്ടുകളിലാണു പുതിയ സർവീസുകൾ. കെആർ പുരത്തുനിന്നു വൈറ്റ്ഫീൽഡിലേക്കുള്ള നമ്മ മെട്രോ നിർമാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കു രൂക്ഷമായ സാഹചര്യത്തിലാണു കൂടുതൽ ട്രെയിനുകൾ.
പുതിയ സർവീസുകളുടെ റൂട്ടും പുറപ്പെടുന്ന സമയവും (ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ)
∙മെമു സർവീസുകൾ
ബയപ്പനഹള്ളി-വൈറ്റ്ഫീൽഡ് (6568)-വൈകിട്ട് 4.45 വൈറ്റ്ഫീൽഡ്-ബയപ്പനഹള്ളി (6567)-രാവിലെ 9 സ്റ്റോപ്പുകൾ: കെആർപുരം, ഹൂഡി, വൈറ്റ്ഫീൽഡ് ബയപ്പനഹള്ളി-കെഎസ്ആർ സിറ്റി (6569)-വൈകിട്ട് 6.45 കെഎസ്ആർ സിറ്റി-ബയപ്പനഹള്ളി (6570)-രാവിലെ 7.50 സ്റ്റോപ്പുകൾ: കന്റോൺമെന്റ്, ഈസ്റ്റ്.
∙ ഡെമു സർവീസുകൾ
ബാനസവാടി-ഹൊസൂർ (6571)-രാവിലെ 9.50 ഹൊസൂർ-ബാനസവാടി (6572)-രാവിലെ 11.15 ബാനസവാടി-ഹൊസൂർ (6573)-ഉച്ചയ്ക്ക് 12.40 ഹൊസൂർ-ബാനസവാടി (6574)-വൈകിട്ട് 3.20 സ്റ്റോപ്പുകൾ: ബയപ്പനഹള്ളി, ബെലന്തൂർ റോഡ്, കർമലാരാം, ഹീലലിഗെ, ആനേക്കൽ റോഡ്.