മുംബൈ : അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരിന്റെ പൊള്ളയായ കടാശ്വാസ പദ്ധതികളും വാഗ്ദാനങ്ങളും ഒരു തരത്തിലും തങ്ങളെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യമുള്‍ക്കൊണ്ട കര്‍ഷകര്‍ പ്രക്ഷോഭവുമായി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്നു കയറുന്നത് ചരിത്രത്തിലേക്ക് തന്നെ ആവണം …വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകളും , വരള്‍ച്ച മൂലമുണ്ടായ വിള നാശമൊക്കെ അതിന്റെ തീവ്രതമുറ്റുന്ന രീതിയില്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ തന്നെയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നീക്കവും …അതിന്റെ തലപ്പത്ത് നിന്ന് നയിക്കുന്നത് മലയാളിയായ ‘കരിവള്ളൂര്‍കാരന്‍’ വിജു കൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള വ്യക്തിയെന്നതാണ് മറ്റൊരു പ്രത്യേകത ….കണ്ണൂരിന്റെ ചുവപ്പ് വീര്യം ചെറുപ്പത്തില്‍ തന്നെ കണ്ടും കെട്ടും അനുഭവിച്ചതാണ് ഈ സമര വീര്യത്തിന്റെ കാതല്‍ എന്ന് വിജുവിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം …മാന്യമായി ജീവിക്കാവുന്ന ജെ എന്‍ യു വിലെ പ്രൊഫസര്‍ ജോലി വലിച്ചെറിഞ്ഞു കര്‍ഷകരുടെ പ്രശ്നങളിലേക്ക് ഇറങ്ങി തിരിക്കാന്‍ തീരുമാനമെടുത്ത വിജുവിനു ഒരു സമര നായകന്റെ എല്ലാ വിശേഷണങ്ങളും സമ്മേളിച്ചിരിക്കുന്നതായി അണികളുടെ പിന്തുണയില്‍ നിന്ന് വ്യക്തമാണ് ….
1966 മുതല്‍ വിജു സജീവ രാഷ്ട്രീയത്തില്‍ ഉണ്ട് …ജെ എന്‍ യു യൂണിവേഴ്സിറ്റിയിലെ എസ് എഫ് ഐ യുടെ മുന്നണി പോരാളിയായി രാഷ്ട്രീയ ജീവിതമാരംഭിച്ച വിജു, വിദ്യാര്‍ഥി സമരങ്ങളിലൂടെ ആണ് നേതൃ സ്ഥാനത്ത് കടന്നു വരുന്നത് ….തുടര്‍ന്ന്‍ നവ ഉദാരീകരണ നയങ്ങള്‍ ആന്ധ്രയിലെയും ,കേരളത്തിലെയും കര്‍ഷകരെ ഇപ്രകാരം സ്വാധീനിച്ചു എന്ന വിഷയത്തില്‍ പി എച് ഡി ഗവേഷണം നടത്തി …ആ സമയം ബാംഗ്ലൂരില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ തലവനായിരുന്നു വിജു കൃഷ്ണന്‍ ..തുടര്‍ന്ന്‍ ഈ വിഷയത്തിലെ ഗൌരവം അത്യധികം ആഴമേറിയതെന്നു കണ്ടെത്തിയ അദ്ദേഹം ജോലി രാജി വെച്ച് കര്‍ഷകര്‍ക്ക് വേണ്ടി മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി ഇറങ്ങി തിരിച്ചു …ദേശീയ തലത്തില്‍ ഇന്ന് സി പി എം നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ബുദ്ധി കേന്ദ്രം വിജു കൃഷ്ണന്‍ എന്ന മലയാളി നിന്നാവാന്‍ ഇതില്‍ കൂടുതല്‍ തെളിവ് എന്താണു ..?
കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടന്ന കര്‍ഷക മുന്നേറ്റങ്ങളുടെ തലപ്പത്തും ,2016 ല്‍ തമിഴ് നാട്ടിലെ വിരുത നഗറില്‍ ആരംഭിച്ച കിസാന്‍ സഭയുടെ കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജു ഉണ്ടായിരുന്നു …കര്‍ഷക സമരങ്ങളില്‍ ഇടപെടുന്ന വഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ പ്രാധാന്യം എത്രത്തോളമെന്നു മുന്‍പും ചരിത്രം രേഖപ്പെടുത്തിയത് ഓര്‍ക്കണം …ഉത്തരേന്ത്യയില്‍ ഗ്രാമങ്ങളും പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു സി പി എം എന്ന പാര്‍ട്ടിക്ക് പ്രതി നിധികള്‍ ഉണ്ടെന്നു അദ്ദേഹം ചൂണ്ടി കാട്ടുന്നു …ഇരമ്പിയാര്‍ക്കുന്ന കര്‍ഷകരോഷത്തെ കേന്ദ്രം ഇനി കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍ന്നുള്ള മുന്നേറ്റങ്ങള്‍ ….