ബെംഗളൂരു : ബിഹാർ മാതൃകയിൽ കർണാടകയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണം എന്ന ആവശ്യവുമായി കർണാടക ടെംപറൻസ് ബോർഡ്. നിരോധനം സംബന്ധിച്ചു പഠനം നടത്തിയ ബോർഡ് തയാറാക്കിയ റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കുമെന്നു ചെയർമാൻ എച്ച്.വി.രുദ്രപ്പ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതു ടെംപറൻസ് ബോർഡാണ്. .
മദ്യവിൽപനയിലൂടെ കർണാടകയ്ക്കു പ്രതിവർഷം 18000 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ട്. നിരോധനം നടപ്പാക്കിയാൽ വരുമാനത്തിലുണ്ടാകുന്ന ഈ നഷ്ടം നികത്താൻ മറ്റു വഴികൾ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും.
കര്‍ണാടകയില്‍ സമ്പൂര്‍ണ മദ്യ നിരോധനം വേണം എന്നാ ആശയത്തെ നിങ്ങള്‍ പിന്‍താങ്ങുന്നുണ്ടോ ?
Created with
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related