പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തനമാരംഭിക്കാൻ സാധിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.ഇന്ദിര മൊബൈൽ കന്റീനുകളുടെ പൂർണതോതിലുള്ള പ്രവർത്തനം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് ബിബിഎംപി കമ്മിഷണർ എൻ.മഞ്ജുനാഥ പ്രസാദ്. പരീക്ഷണാടിസ്ഥാനത്തിൽ ഇന്നലെ വെസ്റ്റ് സോണിൽ മൂന്ന് മൊബൈൽ കന്റീനുകൾ പ്രവർത്തിച്ചിരുന്നു. ഓരോ വാർഡിലും വാഹനം എത്തുന്ന സ്ഥലങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കും. ഇന്ദിര കന്റീനുകളിലെ വിഭവങ്ങളിൽ റാഗി മുദ്ദെയും അധികം വൈകാതെ ഉൾപ്പെടുത്തുമെന്നും മഞ്ജുനാഥ പ്രസാദ് പറഞ്ഞു.ജിപിഎസ് ട്രാക്കിങ്, സിസിടിവി ക്യാമറകൾ, വാട്ടർടാങ്ക്, കുടിവെള്ള പൈപ്പ്, മാലിന്യസംഭരണി, മടക്കിഉപയോഗിക്കാവുന്ന മേശകളും കസേരകളും 40 എൽഇഡി ലൈറ്റുകളും കന്റീനിലുണ്ട്.
വെസ്റ്റ് സോൺ: കാടു മല്ലേശ്വരം, മജസ്റ്റിക് ബിഎംടിസി ബസ് സ്റ്റോപ്പ്, ഒക്കലിപുരം, ദയാനന്ദനഗർ, ബസവേശ്വരനഗർ, ചാമരാജ്പേട്ട്, ശ്രീരാം മന്ദിരംസൗത്ത് സോൺ: ശ്രീനഗര, ഗിരിനഗർ, മഡിവാള, ജയനഗർ ഈസ്റ്റ്, ജെ.പി നഗർ, ഗണേഷ ക്ഷേത്രം, കെംപാപുര അഗ്രഹാര, ബാപ്പുജിനഗർ, യെഡിയൂർ.ഈസ്റ്റ് സോൺ: കാച്ചരാക്കനഹള്ളി, മനോരായനപാളയ, അൾസൂർബൊമ്മനഹള്ളി സോൺ: യെലച്ചനഹള്ളി മഹാദേവപുര സോൺ: എച്ച്എഎൽ എയർപോർട്ട് രാജരാജേശ്വരി നഗർ സോൺ: ലക്ഷ്മിദേവിനഗര, ജ്ഞാനഭാരതി നഗർ, ലഗരെ.