ബെംഗളൂരു ∙ കേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് കൂടുതലുള്ള 31ലെ ബുക്കിങ്ങാണ് നാളെ ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിലെ ബുക്കിങ് ബുധനാഴ്ച രാത്രി ആരംഭിക്കും. എസി മൾട്ടി ആക്സിൽ, ഡീലക്സ് ബസുകളിലാണ് തത്ക്കാൽ റിസർവേഷൻ സൗകര്യമുള്ളത്. സർവീസ് പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപ് ഓൺലൈനിൽ സീറ്റ് റിസർവ് ചെയ്യാം. പതിവ് ടിക്കറ്റ് നിരക്കിനേക്കാളും 15 % വരെ അധിക നിരക്കാണ് തത്ക്കാൽ ടിക്കറ്റുകൾക്ക് ഈടാക്കുക. ഓണം, ബലിപ്പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കായി 30 മുതൽ സെപ്റ്റംബർ രണ്ടുവരെ 80 സ്പെഷൽ…
Read MoreYear: 2017
പരിക്കര്‍ക്ക് ജയം;ഗോവയില്‍ ബിജെപിക്ക് രണ്ടു സീറ്റ്;ഡല്‍ഹിയില്‍ ആംആത്മിപാര്‍ട്ടി;ആന്ധ്രയില്‍ ടിഡിപി.
ന്യൂഡൽഹി∙ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. പനജിയിൽ പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് ഗോവ നിയമസഭയിലേക്കു മൽസരിച്ച മനോഹർ പരീക്കറും വാൽപോയിയിൽ വിശ്വജിത്ത് റാണെയും വിജയിച്ചു. ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കറുടെ ജയം. മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് നടന്നത്. ന്യൂഡൽഹിയിലെ ബവാന, ഗോവയിലെ പനജി, വാൽപോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടെങ്ങളിൽ വോട്ടെണ്ണൽ തുടരുകയാണ്. മനോഹർ പരീക്കർ – പനജി (ഗോവ) പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന…
Read Moreകേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു.
ബെംഗളൂരു : കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർണാടക യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ അഞ്ജന പ്രസാദ് കലാതിലകമായി. വിജയികൾക്ക് സെപ്റ്റംബർ 17നു സമാജം കന്റോൺമെന്റ് സോണിന്റെ ഓണാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സമാപന സമ്മേളനത്തിന് സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് പി.ദിവാകരൻ, പി.കെ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Read Moreഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു.
ബെംഗളൂരു ∙ ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസുകളും പുനരുപയോഗപ്പെടുത്താനുള്ള പദ്ധതിക്ക് വൈസ്മെൻ ബാംഗ്ലൂർ ഡിസ്ട്രിക്ട് ക്ലബ് രണ്ട് തുടക്കം കുറിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും അപ്പാർട്മെന്റുകളിൽനിന്നും പഴയ ചെരിപ്പുകളും ഷൂസുകളും ശേഖരിച്ച് റീസൈക്കിൾ ചെയ്ത് പുതിയ ചെരിപ്പുകളും ഷൂസുകളും നിർമിച്ച് പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഏബ്രഹാം ചാക്കോയും സെക്രട്ടറി ജോണി ജോണും പറഞ്ഞു. മുംബൈയിലെ ഗ്രീൻസോൾ എന്ന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read Moreബെംഗളൂരുവിനെ ഓണക്കോടി ഉടുപ്പിക്കാന്‍ കേരള സര്‍ക്കാരിന്റെ കൈത്തറി മേള;950 രൂപ മുതല്‍ 12000രൂപ വരെയുള്ള സാരികള്‍.
ബെംഗളൂരു∙ മറുനാടൻ മലയാളികൾ ഓണവരവ് അറിയുന്നത് കേരളീയ വസ്ത്രങ്ങൾ ഉടുത്തൊരുങ്ങി വരുന്നവരെ കാണുമ്പോഴാണ്. മറുനാട്ടിലായാലും മലയാളികൾക്ക് ഓണക്കോടിയെന്നാൽ കൈത്തറി വസ്ത്രങ്ങളാണ്. കേരള സാരി, സെറ്റ്മുണ്ട്, കസവ് മുണ്ട് എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ഓണത്തിനായി നഗരത്തിലെത്തിയിരിക്കുന്നത്. കേരള കരകൗശല വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള എംജി റോഡ് ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപത്തുള്ള ശുഭറാം കോംപ്ലക്സിലെ കൈരളി എംപോറിയത്തിലെ ഓണം വിപണന മേളയിൽ കേരളീയ ഉൽപന്നങ്ങളുടെ വൻനിരയാണ് ഒരുക്കിയിരിക്കുന്നത്. ബാലരാമപുരം തറികളിൽ നിന്നുള്ള കേരളീയ സാരികളുടെയും സെറ്റ്മുണ്ടുകളുടെയും പാരമ്പര്യത്തനിമയാണ് ഏറെ പേരെയും ആകർഷിക്കുന്നത്. 950 മുതൽ 12,000 രൂപവരെയുള്ള…
Read Moreവിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ.
ബെംഗളൂരു∙ വിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച വിഗ്രഹങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും ഏറെയും ഇതിൽ നിർമിച്ച കൂറ്റൻ വിഗ്രഹങ്ങളായിരുന്നു. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഏകദേശം 12,000 വിഗ്രഹങ്ങൾ അൾസൂർ, യെദിയൂർ തടാകങ്ങളിൽ നിന്ന് കണ്ടെടുത്തതായി ബിബിഎംപി അധികൃതർ അറിയിച്ചു. യെദിയൂർ തടാകത്തിൽ നിന്ന് മാത്രം 8000 വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കണമെന്ന് ബിബിഎംപിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം നടത്തിയെങ്കിലും ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ്…
Read Moreനിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല;ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി
ഡല്‍ഹി : ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധൻ്റെയും നാട്ടിൽ സംഘർഷങ്ങൾക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേർത്തു. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉൾപ്പെടയുളള സംസ്ഥാനങ്ങളിൽ…
Read Moreഐആർഎൻഎസ്എസ്-1എച്ച് ഉപഗ്രഹ വിക്ഷേപണം 31ന്
ബംഗളൂരു∙ ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് ഈ മാസം 31ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ഏഴ് ദിശാസൂചക ഉപഗ്രഹങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഐആർഎൻഎസ്എസ്- 1 എയുടെ അനുബന്ധ സേവനങ്ങൾക്കുള്ള ബായ്ക്കപ്പായാണ് പിഎസ്എൽവി സി-39 റോക്കറ്റ് ഉപയോഗിച്ച് 1എച്ച് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വൈകിട്ട് 6.59നാണ് വിക്ഷേപണം. ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് റൂബീഡിയം ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1400 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്. യുഎസ് അധിഷ്ഠിത…
Read Moreകേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും.
ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും. മൽസരങ്ങളുടെ അവതരണ ചെലവിനായി 15,000 രൂപ വീതം സംഘടനകൾക്ക് അക്കാദമി അനുവദിക്കും. നാടക സമിതികൾ മൽസരത്തിന് ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. മൽസരത്തോടനുബന്ധിച്ച് നാടക സെമിനാർ, പുസ്തകമേള എന്നിവയുണ്ടായിരിക്കുമെന്ന് കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു. ഫോൺ: 94481 00843.
Read Moreകഴിഞ്ഞ വര്ഷം ബെംഗളൂരുവിൽ നിന്നു കൂടുതല്‍ പേര്‍ പറയുന്നത് ദുബായിലേക്ക്;സിങ്കപ്പൂര്‍ തൊട്ടു പിന്നില്‍.
ബെംഗളൂരു∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കൂടുതൽ യാത്രക്കാർ പറന്നത് ദുബായിലേക്കും സിംഗപ്പൂരിലേക്കും. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 3,81,303 പേർ ദുബായിലേക്കും 1,94,201 പേർ സിംഗപ്പൂരിലേക്കും കെംപഗൗഡ വിമാനത്താവളം വഴിയാണു യാത്ര ചെയ്തത്. ജനുവരി മുതൽ ജൂൺ വരെ 16,73,508 യാത്രക്കാരാണ് രാജ്യാന്തര സർവീസുകളിൽ ബെംഗളൂരുവിൽ നിന്നു യാത്ര ചെയ്തതെന്നു സിവിൽ ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറൽ പുറത്തുവിട്ട കണക്കിൽ പറയുന്നു.
Read More