ബെംഗളൂരു∙ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കർണാടക സംസ്ഥാന യുവജനോൽസവം നാളെയും 27നും ഇന്ദിരാനഗറിലെ കൈരളി നികേതൻ ക്യാംപസിൽ നടക്കും. മൂന്നു വേദികളിലായി നടക്കുന്ന യുവജനോൽസവം രാവിലെ പത്തിനു പി.സി.മോഹൻ എംപി ഉദ്ഘാടനം ചെയ്യും. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മൂന്നു വിഭാഗങ്ങളിലായി 18 ഇനങ്ങളിലാണു മൽസരം. മൂന്നു വിഭാഗങ്ങളിലും കലാപ്രതിഭയെയും തിലകത്തെയും തിരഞ്ഞെടുക്കുമെന്നു ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി പി.കെ.മുകുന്ദൻ എന്നിവർ അറിയിച്ചു.ഞായറാഴ്ച വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം മോഹിനിയാട്ടം നർത്തകി ഗോപിക വർമ ഉദ്ഘാടനം ചെയ്യും. ഫോൺ: …
Read MoreYear: 2017
ബിന്ദ്രന്‍വാല മുതല്‍ ഗുര്‍മീത് റാം റഹിം സിംഗ് വരെ;ആള്‍ദൈവങ്ങളുമായി സന്ധി ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയം.
അടിയന്തരാവസ്ഥ കാലത്ത് എഴുത്തുകാരനായ കുഷ് വന്ത് സിംഗ് അദ്ദേഹത്തിന്റെ കോളത്തില്‍ ഇങ്ങനെ എഴുതി …’ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ ഇന്ദിര അവരുടെ മരണവാറണ്ടില്‍ ഒപ്പ് വെച്ചിരിക്കുന്നു ‘….. പഞ്ചാബ് കോണ്ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിയോഗികളെ ഒതുക്കുവാന്‍ അവര്‍ തന്നെ നട്ടു നനച്ചു വളര്‍ത്തിയ ചെടി പിന്നീട് ഒരു പടു വൃക്ഷമായി അനുഗ്രഹിച്ചവരെ തന്നെ നിഗ്രഹിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഒരു ‘ഫ്രാഗ്സ്റ്റെയിന്‍സ് മോന്‍സ്ടര്‍ ‘ആവുന്നത് വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കുന്നത് ..പിന്നീട് നടന്ന സംഭവ വികാസങ്ങളും ,പകയുടെ ചരിത്രവുമൊക്കെ ഇന്ത്യന്‍ ജനതയ്ക്ക് മറക്കാന്‍ കഴിയില്ലലോ ….. പഞ്ചാബിലും ,ഹരിയാനയിലും വ്യാപിച്ചു കിടക്കുന്ന…
Read Moreദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിംസിങ്ങ് മാനഭംഗക്കേസിൽ കുറ്റക്കാരൻ;പൻച് കുളയിലെ സിബിഐ കോടതിയുടെയാണ് വിധി;പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിൽ; സൈന്യം നീങ്ങിത്തുടങ്ങി;കലാപം 13 പേർ മരിച്ചു.
ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിംസിങ്ങ് മാനഭംഗക്കേസിൽ കുറ്റക്കാരൻ;പൻച് കുളയിലെ സിബിഐ കോടതിയുടെയാണ് വിധി;പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിൽ; സൈന്യം നീങ്ങിത്തുടങ്ങി.
Read Moreമൈസൂരു ദസറ കാണാന്‍ ബെംഗളൂരുവിൽ നിന്ന് പാക്കേജ് ഒരുക്കി കെഎസ് ഡിസി;ഒരു ദിവസത്തെ പാക്കേജ് നു 950 രൂപ മാത്രം.
മൈസൂരു∙ ദസറ ആഘോഷത്തോടനുബന്ധിച്ച് കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് സൈറ്റ് സീയിങ് ടൂർ പാക്കേജ് ആരംഭിച്ചു. അംബാവിലാസ് പാലസ്, രംഗനാഥ സ്വാമി ക്ഷേത്രം, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ഡിഹിൽസ്, മൃഗശാല, ജഗമോഹൻപാലസ് ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ് എന്നിവ സന്ദർശിക്കാം. എല്ലാ ദിവസവും രാവിലെ 6.30നു ബെംഗളൂരു എൻആർ സ്ക്വയറിലെ ബാദാമി ഹൗസിൽ നിന്ന് എസി ബസ് പുറപ്പെട്ട് രാത്രി ഒൻപതിന് മൈസൂരുവിൽ നിന്ന് മടങ്ങും. ഒരാൾക്ക് 950 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.kstdc.co
Read Moreശാസ്ത്ര കാഴ്ചകള്‍ ഇനി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും പ്രാപ്യം;5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങള്‍ യാത്ര തുടങ്ങി.
ബെംഗളൂരു∙ ശാസ്ത്ര കാഴ്ചകളൊരുക്കിയുള്ള സഞ്ചരിക്കുന്ന പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനം കർണാടക ശാസ്ത്ര സാങ്കേതിക മന്ത്രി എം. ആർ. സീതാറാം നിർവഹിച്ചു.5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങളാണ് ഗ്രാമമേഖലകളിലെ വിദ്യാർഥികൾക്കായി ആരംഭിച്ചിരിക്കുന്നത്. ബെളഗാവി, മൈസൂരു, കലബുറഗി, ബെംഗളൂരു ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ പ്ലാനറ്റോറിയം സഞ്ചരിക്കുന്നത്. ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ സംവിധാനത്തോടു കൂടിയുള്ള വാനിനുള്ളിലെ ക്രമീകരണങ്ങൾ ബെംഗളൂരു ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയമാണ് ഒരുക്കിയിരിക്കുന്നത്.
Read Moreബൊമ്മനഹള്ളി കരയോഗം മലയാളം മിഷൻ ക്ലാസ്
ബെംഗളൂരു∙ കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മലയാളം മിഷൻ ക്ലാസിന്റെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. മലയാളം മിഷൻ കോഓർഡിനേറ്റർ ബിലു സി.നാരായണൻ, കെ.ദാമോദരൻ, ഹരിദാസ്, സിന്ധു ജയേഷ് എന്നിവർ നേതൃത്വം നൽകി.
Read Moreബെംഗളൂരുവിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ രണ്ടിന്
ബെംഗളൂരു∙ ബെംഗളൂരുവിൽ ദുൽഹിജ മാസപ്പിറവി കാണാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച അറഫദിനവും രണ്ടിനു ബലിപെരുന്നാളുമായിരിക്കുമെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ ഖത്തീബ് പി.എം. മുഹമ്മദ് മൗലവി അറിയിച്ചു.
Read Moreഐഎൻസി അംഗീകാരം: കോളജുകളുടെ പട്ടികയായി;ഡിവിഷൻ ബെഞ്ച് സ്റ്റേ:വിദ്യാർഥികൾക്ക് ആശ്വാസമായി
ബെംഗളൂരു∙ ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് സംസ്ഥാനത്ത് അംഗീകാരമുള്ള നഴ്സിങ് കോളജുകളുടെ ആദ്യഘട്ട പട്ടിക ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. (www.indiannursingcouncil.org) സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേയ് 16ന് പുറത്തിറക്കിയതോടെയാണ് അംഗീകൃത കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഐഎൻസി വിട്ടുനിന്നത്. ഈ നടപടി കർണാടകയിലെ രണ്ടു ലക്ഷത്തോളം നഴ്സിങ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഐഎൻസി അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ, കർണാടകയ്ക്കു പുറത്തു…
Read Moreനാളെ അത്തം;ഓണഘോഷങ്ങള്‍ക്കുള്ള ഒരുക്കം ആരംഭിച്ച് ഉദ്യാനനഗരം.
ബെംഗളൂരു∙ ഓണാഘോഷത്തിനു തുടക്കമിട്ട് നാളെ അത്തം പിറക്കുന്നതോടെ ബെംഗളൂരു മലയാളികൾ മാവേലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനുള്ളവർ ബസിലും ട്രെയിനുമെല്ലാം മാസങ്ങൾക്കു മുൻപേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ഒട്ടേറെപ്പേർ ഉദ്യാനനഗരിയിലെ ഓണമാഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. വിവിധ സംഘടനകളുടെ ഓണാഘോഷ ചടങ്ങുകൾ ഈ മാസം ആദ്യംമുതൽ ആരംഭിച്ചെങ്കിലും അത്തപ്പൂക്കള മൽസരവും കായികമൽസരങ്ങളും ഇനിയുള്ള ദിവസങ്ങളിലാണു സജീവമാകുക. വടംവലിയും തലപ്പന്തുകളിയും ഉറിയടിയും തൊട്ട് ഒരു കാലത്തു കേരളത്തിന്റെ ഗ്രാമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന കായിക ഇനങ്ങളാണ് ആഘോഷത്തിൽ നിറയുന്നത്. സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിനു പുറമേ അപ്പാർട്മെന്റുകളിലെ റസിഡന്റ്സ്…
Read Moreഒരൊറ്റ ദിവസം മരിച്ചത് ആറു നവജാത ശിശുക്കള്‍;മെഡിക്കൽ അലംഭാവമല്ല കാരണമെന്ന് ഡോക്ടർമാർ
ബെംഗളൂരു: ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് കോലാറിലെയും ദാവനഗെരെയിലേയും ആശുപത്രികളിൽ ആറു നവജാത ശിശുക്കൽ മരിക്കാനിടയായ സംഭവത്തിൽ, മെഡിക്കൽ അലംഭാവമില്ലെന്ന് ഡോക്ടർമാർ. കോലാറിലെ നരസിംഹരാജ ഗവ.ആശുപത്രിയിൽ 75 ദിവസത്തിനിടെ 33 നവജാത ശിശുക്കൽ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് ആരോഗ്യ വകുപ്പിനോടു വിശദ റിപ്പോർട്ട് തേടിയതിനിടെയാണ് ചൊവ്വാഴ്ച ഈ ആശുപത്രിയിലും ദാവനഗെരെയിലെ താലൂക്ക് ആശുപത്രിയിലുമായി മൂന്നു ശിശുക്കൾ വീതം മരിച്ചത്.. 28ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, സംസ്ഥാനത്തെ ശിശുമരണങ്ങൾ ഏറുന്നത് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. ദാവനഗെരെയിൽ ഇരട്ടകൾ പിറന്നപ്പോഴേ മരിച്ചിരുന്നെന്നും മറ്റൊരു ശിശുവിന് വേണ്ടത്ര…
Read More