ബെന്ഗളൂരു: സാധരണ താരങ്ങളുടെ വിവാഹത്തിന് ഉണ്ടാകുന്ന പതിവ് ആഡംബരങ്ങളും ആഘോഷങ്ങളു മൊക്കെ ഒഴിവാക്കി നടി പ്രിയമണി വിവാഹിതയായി. ഏറെ നാളായി പ്രണയത്തിലായിരുന്ന സുഹൃത്തും ഇവന്റ് മാനേജേറുമായ മുസ്തഫയെയാണ് നടി പ്രിയമണി രജിസ്റ്റിർ വിവാഹം ചെയ്തത്.തികച്ചും ലളിതമായി ബംഗളൂരുവിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഇന്ന് ബംഗളൂരുവിലെ എലാൻ കൺവെൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ളവർക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.തുടർന്ന് 2 ദിവസത്തിനുള്ളിൽ തന്നെ ശേഷിക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാനെത്തുമെന്നും നടി അറിയിച്ചു.രണ്ട് സിനിമകളാണ് പ്രിയാമണിക്ക് ഉടൻ പൂർത്തിയാക്കാനുള്ളത്. രണ്ട്…
Read MoreYear: 2017
കേന്ദ്രം കാലുവാരി;നഗരത്തിലെ ബാറുകള്‍ തുറക്കാന്‍ കഴിയില്ല;ബാറുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വരും;ദേശീയ പാതാപുനര്‍വിജ്ഞാപനമില്ല.
ബെംഗളൂരു∙ നഗരപരിധിയിലെ ദേശീയപാത സംസ്ഥാന സർക്കാർ പുനർവിജ്ഞാപനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബാർ ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ ബെംഗളൂരുവിൽ അടച്ചുപൂട്ടിയ ബാറുകൾ മാറ്റി സ്ഥാപിക്കേണ്ടിവരും. പുനർവിജ്ഞാപനം ചെയ്യാനുദ്ദേശിക്കുന്ന ദേശീയ പാതയ്ക്കു പകരം ബൈപാസ് റൂട്ടുകൾ നിർദേശിക്കാൻ സർക്കാരിനു കഴിയാത്ത സാഹചര്യത്തിലാണ് ഹർജി തള്ളിയത്. ദേശീയ, സംസ്ഥാന ഹൈവേയുടെ അരക്കിലോമീറ്റർ പരിധിയിലുള്ള മദ്യ വിൽപന ശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ബെംഗളൂരു നഗരപരിധിയിലെ എഴുന്നൂറിലധികം മദ്യശാലകൾ ജൂലൈ ഒന്നു മുതൽ അടച്ചുപൂട്ടിയത്. എം.ജി റോഡും ബ്രിഗേഡ് റോഡും ഉൾപ്പെടെ ബെംഗളൂരു നഗരത്തിനുള്ളിലെ 77.64…
Read Moreകേരള ആർടിസിക്ക് മൈസൂരു–കോഴിക്കോട് ഓണക്കാല സ്പെഷൽ
മൈസൂരു∙ ഓണത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സ്പെഷൽ ബസ് സർവീസ് നടത്തും. പതിവ് സർവീസുകളിലെ സീറ്റ് ബുക്കിങ് പൂർത്തിയായ സാഹചര്യത്തിലാണ് ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ സ്പെഷൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തുക. ബസുകളുടെ എണ്ണവും സമയക്രമവും അടുത്ത ദിവസം പ്രഖ്യാപിക്കും. മൈസൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളെല്ലാം മൈസൂരു വഴിയാണ് സർവീസ് നടത്തുന്നത്. കർണാടക ആർടിസി…
Read Moreപൊതുമേഖലാബാങ്കുകളെ സ്തംഭിപ്പിച്ച് യുഎഫ്ബിയു സമരം
ബെംഗളൂരു∙ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആഹ്വാനം ചെയ്ത രാജ്യവ്യാപക സമരത്തിൽ കർണാടകയിലെ പൊതുമേഖലാ ബാങ്കുകളും അണിചേർന്നപ്പോൾ നഗരത്തിലെ ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലും ബാങ്കുകളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളിലും പ്രതിഷേധിച്ചായിരുന്നു പൊതു മേഖലാ ബാങ്ക് ജീവനക്കാർ ജോലിയിൽ നിന്നു വിട്ടുനിന്നത്. സ്വകാര്യ മേഖലയിൽ നിന്നു കർണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അപ്പെക്സ് ബാങ്ക് തുടങ്ങിയവയും സമരത്തിൽ പങ്കുചേർന്നു. അതേ സമയം മറ്റു സ്വകാര്യ, സഹകരണ ബാങ്കുകൾ ഇന്നലെ പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി വിവിധ ബാങ്കുകളിൽ…
Read Moreഅൻപതാം ഉപവാസ പ്രാർഥന ആത്മീയ ഉണർവ് സമ്മേളനം
ബെംഗളൂരു∙ ഇന്ദിരാനഗർ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ അൻപതാം ഉപവാസ പ്രാർഥനയോടനുബന്ധിച്ച് ആത്‌മീയ ഉണർവ് സമ്മേളനം നടത്തി. ന്യൂ ലൈഫ് ഫെല്ലോഷിപ് മധുര സീനിയർ പാസ്റ്റർ റവ. ഡോ. ഡ്യൂട്‌ലി തങ്കയ്യ, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സൂപ്രണ്ട് റവ. പോൾ തങ്കയ്യ എന്നിവർ വചനപ്രഭാഷണത്തിന് നേതൃത്വം നൽകി. റവ. സാനി തങ്കയ്യ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഉപവാസ പ്രാർഥന രാവിലെ 9.30 മുതൽ 12.30 വരെ തുടർച്ചയായി നടത്തും.
Read Moreസെന്റ് മേരീസ് ക്നാനായ പള്ളി തിരുനാളിന് സമാപനം
ബെംഗളൂരു∙ ഹെന്നൂർ സെന്റ് മേരീസ് സിറിയൻ ക്നാനായ പള്ളിയിലെ തിരുനാൾ സമാപിച്ചു. കുർബാനയ്ക്ക് കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. വികാരി ഫാ. ജിനു മാത്യു നേതൃത്വം നൽകി.
Read Moreമുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. പിണറായി ലാവ്‌ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്. വിധി മുഴുവൻ വായിച്ചതിനുശേഷമേ വാർത്ത നൽകാവൂയെന്ന് മാധ്യമങ്ങൾക്ക് ജഡ്ജിയുടെ നിർദേശം നൽകിയിരുന്നു. വിധി പറയാൻ മാറ്റിയശേഷം ഊമക്കത്തുകൾ കിട്ടിയെന്നു പറഞ്ഞ ജഡ്ജി, 202 പേജുള്ള വിധിന്യായം മുഴുവൻ വായിച്ചു കേൾപ്പിക്കുമെന്നും വ്യക്തമാക്കി. പെട്ടെന്ന് വിധി പറയാൻ തീരുമാനിച്ചത് ചർച്ചകൾ ഒഴിവാക്കുന്നതിനാണ്. പലർക്കും രാഷ്ട്രീയ…
Read Moreമന്ത്രി ശൈലജയുടെ രാജി ഉടന്‍;രാജി ഉടന്‍;മന്ത്രിക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു;
കൊച്ചി:മന്ത്രി കെ.കെ. ശൈലജയേയും സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി ശൈലജയ്ക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്. കമ്മിഷൻ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും വ്യക്തമാക്കി. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതൽ ഊർജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. ബാലാവകാശ…
Read Moreസറഹയില്‍ ചീത്ത വിളിച്ച് സായൂജ്യമടയുന്നവര്‍ ശ്രദ്ധിക്കുക;സറഹ എല്ലാ ഒരിക്കല്‍ വെളിപ്പെടുത്തും?
അജ്ഞാതനായി ഇരുന്ന് ആര്‍ക്കും എന്ത് സന്ദേശവും അയക്കാം എന്ന ആനുകൂല്യത്തിലാണ് സറഹ പ്രേമികള്‍. സറഹ സന്ദേശങ്ങളുടെ പ്രവാഹമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. എന്നാല്‍ തങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും എന്നും ചിരിച്ച് കാണിക്കുന്നവരെ രണ്ട് തെറിവിളിച്ച് ആശ്വാസമായി നില്‍ക്കുന്നവര്‍ക്ക് പണി കിട്ടുമോ എന്നാണ് പുതിയ ചോദ്യം. ലഭിച്ച സന്ദേശം ആരാണ് അയച്ചതെന്ന് സറഹ പിന്നീട് വെളിപ്പെടുത്തുമോ എന്ന ഭയം ടെക് ലോകത്തും സറഹ ഉപയോക്താക്കള്‍ക്കിടയിലും സജീവമാണെന്ന് ദ നെക്സ്റ്റ് വെബ് റിപ്പോര്‍ട്ട് ചെയ്യുന്നു. സറഹയിലെ അജ്ഞാത സന്ദേശങ്ങള്‍ ആരാണ് അയച്ചതെന്ന് സറഹഎക്‌സ്‌പോസ് വെളിപ്പെടുത്തുമെന്നായിരുന്നു അതിനിടയില്‍ വാര്‍ത്ത പരന്നത്.…
Read Moreക്ലൌഡ് സീടിംഗ് ന് തുടക്കമായി;മഴമേഘങ്ങളെ താഴെയിറക്കാന്‍ ജക്കൂറില്‍ നിന്നും വിമാനങ്ങള്‍ പറന്നു തുടങ്ങി.
ബെംഗളൂരു: കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ ക്ലൗഡ് സീഡിങ്ങിന് തുടക്കമായി. ജക്കൂർ എയർഫീൽഡിൽ തയാറാക്കിയ രണ്ട് 44 എ സീരീസിലുള്ള വിമാനങ്ങളിലാണ് മേഘങ്ങളിൽ ഡ്രൈ ഐസ് വിതച്ചുള്ള ക്ലൗഡ് സീഡിങ് ആരംഭിച്ചത്. ആദ്യദിനത്തിൽ മാഗഡി മേഖലയിലാണ് സോഡിയം ക്ലോറൈഡും പൊട്ടാഷ്യവും അടങ്ങിയ മിശ്രിതം വിതറിയത്. മേഘവിന്യാസം അനുകൂലമാകാത്തതിനാൽ വൈകിട്ടാണ് വിമാനങ്ങൾ പറന്നുയർന്നത്. മേഘങ്ങളിൽ വരുന്ന വ്യത്യാസം അറിയാൻ ഹെബ്ബാളിലെ ജികെവികെ ക്യാംപസിൽ മൂന്ന് റഡാറുകളും ക്രമീകരിച്ചിട്ടുണ്ട്. മന്ത്രി എച്ച്.കെ.പാട്ടീൽ, കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ എന്നിവരാണ് ക്ലൗഡ് സീഡിങ് ഫ്ലാഗ് ഓഫ് ചെയ്തത്.…
Read More