ഞായറാഴ്ചകള്‍ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നത് 8 മണിക്ക് മാത്രം;വ്യക്തമായ അറിയിപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലയുന്നു.

ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനുകളിലെ ഞായറാഴ്ചകളിലെ സമയമാറ്റം സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നൽകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ 11 വരെയാണ് മെട്രോ സർവീസെങ്കിലും ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ 11 വരെയായി സർവീസ് ചുരുക്കിയിട്ടുണ്ട്. എന്നാൽ മെട്രോ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ചുള്ള അറിയിപ്പൊന്നും പ്രദർശിപ്പിച്ചിട്ടില്ല. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ അഞ്ച് മുതൽ 11വരെയാണ് മെട്രോ സർവീസ് എന്നാണ് അറിയിപ്പ് ബോർഡുകളിലുള്ളത്. പരീക്ഷകളടക്കം വിവിധ ആവശ്യങ്ങൾക്ക് ഞായറാഴ്ചകളിൽ മറ്റു നഗരങ്ങളിൽ നിന്നെത്തുന്നവരാണ് ഇത് കാരണം വലയുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേക്കും…

Read More

ഗണേശോൽസവം:ആയിരം സ്പെഷ്യല്‍ സര്‍വിസുകളുമായി കര്‍ണാടക ആര്‍ടിസി;കേരള ആര്‍ടിസി സ്പെഷ്യലുകള്‍ പ്രഖ്യാപിച്ചു.

ബെംഗളൂരു ∙ ഗണേശോൽസവ അവധിക്കു ബെംഗളൂരുവിൽനിന്ന് ആയിരത്തിലേറെ സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. വെള്ളിയാഴ്ച മുതൽ അവധി ആയതിനാൽ നാട്ടിലേക്കു തിരിക്കുന്ന ബെംഗളൂരു മലയാളികൾക്കായി കേരള ആർടിസിയും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. 24ന് എറണാകുളം (1), തൃശൂർ (1), കോഴിക്കോട് (3), കണ്ണൂർ (1), പയ്യന്നൂർ (1) എന്നിവിടങ്ങളിലേക്കായി ഏഴു സ്പെഷലുകളാണ് ഇന്നലെവരെ അനുവദിച്ചത്. തിരക്കനുസരിച്ച് ഇന്നു കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കുമെന്നു കേരള ആർടിസി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു കെഎസ്ആർടിസി കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌ സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്),…

Read More

“ശശി”കല

ചെന്നൈ∙ അമ്മയുടെ ഓർമകൾക്കുമുന്നിൽ വൈരാഗ്യം മറക്കുന്ന മക്കളെപ്പോലെ, തമിഴ്നാട്ടിൽ ഒപിഎസും ഇപിഎസും ‘സ്നേഹത്തിലായി’. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷമാണ് ഒ.പനീർസെൽവം, എടപ്പാടി പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചത്. ‘അമ്മ’ ജയലളിതയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. നാടകീയ നീക്കങ്ങൾക്കൊടുവിൽ പാർട്ടി ആസ്ഥാനത്തെത്തിയാണു പനീർസെൽവം ലയന തീരുമാനം അറിയിച്ചത്. വി.കെ.ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ പാർട്ടി പിടിച്ചടക്കുമെന്നും തങ്ങൾ പുറത്താകുമെന്നുമുള്ള ഭയമാണ് ഇപിഎസ്, ഒപിഎസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാൻ പ്രചോദിപ്പിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും വി.കെ.ശശികലയെ നീക്കാൻ പ്രമേയം പാസാക്കാനും തീരുമാനമായി. പാർട്ടി…

Read More

ചിന്നമ്മയും ഇലവരശിയും ജീവിച്ചിരുന്നത് ജയിലിന് പുറത്തു;തെളിവുകള്‍ പുറത്തു;വീഡിയോ ഇവിടെ കാണാം.

ബംഗളൂരു: ശശികലയും ഇളവരസിയും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തുപോയതായി സംശയിക്കുന്നുവെന്ന് കർണാടക മുൻ ജയിൽ ഡിഐജി ഡി രൂപ. ജയിലിലെ പ്രധാന വാതിലെന്ന് കരുതുന്ന വഴിയിലൂടെ ജയിൽ വസ്ത്രത്തിലല്ലാതെ ശശികലയും ഇളവരസിയും കടന്നുവരുന്ന ദൃശ്യങ്ങൾ രൂപ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. വിഐപി ആയാണ് പരപ്പന ജയിലിലെ ശശികലയുടെ താമസമെന്ന് റിപ്പോർട്ട് നൽകിയ മുൻ ജയിൽ ഡിഐജി രൂപ അത്  സാധൂകരിക്കുന്ന തെളിവാണ് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയത്.ശശികലയും ഇളവരസിയും ജയിൽ വിട്ട് പുറത്തുപോയെന്ന സംശയവും അത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും. ജയിലിലെ പ്രധാന…

Read More

ആവേശം അണപൊട്ടിയ രാവിൽ റാന്തലിന് തിരിതെളിഞ്ഞു;ബെംഗളൂരു മലയാളികളുടെ സ്വന്തം മ്യൂസിക്കൽ ബാന്റായ റാന്തലിന്റെ ആദ്യ പ്രകടനം നടന്നത് ” നൻമ സാംസ്കാരിക വേദി” അങ്കണത്തിൽ.

ബെംഗളൂരു :ഉച്ചനേരത്ത് നിർത്താതെ പെയ്ത മഴ ഒന്നു ശമിച്ചു. സമയം 04:00 മണി: മണ്ണും മനസ്സും തണുത്തിരുന്നു, വിബിഎച്ച്സി നൻമ കൾചറൽ അസോസിയേഷനിലെ പ്രധാന സംഘാടകർ ചിന്തയിലാണ് ,ആകാശത്തിലെ കാർമേഘങ്ങളിൽ ഒരു പാതി സംഘാടകരുടെ മുഖങ്ങളിലും ദൃശ്യം. ഇനിയും മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടോ ? റാന്തലിന്റെ ആദ്യ പ്രകടനം മഴയിൽ മുങ്ങിപ്പോകുമോ? യോഗ സെന്ററിന് സമീപമൊരുക്കിയ തുറന്ന വേദി മഴയിൽ മുങ്ങുമോ ?വേദി മഴയിൽ നനയാത്ത മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റാനുള്ള ചിന്തകൾ അണിയറയില്‍. സമയം 5:30 ആകാശത്തിലെ കാർമേഘങ്ങൾ മാറി സംഘടകരുടേയും ശബദവിന്യാസക്കാരുടേയും മുഖത്ത്…

Read More

കൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്.

ബെംഗളൂരു ∙ കൂട്ടപ്പിരിച്ചുവിടൽപോലുള്ള തൊഴിൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നതു ലക്ഷ്യമിട്ടു ട്രേഡ് യൂണിയനുമായി ഐടി–ഐടി അനുബന്ധ കമ്പനികളിലെ ജീവനക്കാർ രംഗത്ത്. മലയാളികൾ ഉൾപ്പെടെ ഐടി മേഖലയിലെ നൂറുകണക്കിനു ജീവനക്കാർ ചേർന്നു രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐപിയു) ആണ് റജിസ്ട്രേഷൻ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഐടി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒട്ടേറെ സംഘടനകൾ ഉണ്ടെങ്കിലും ഈ മേഖലയിൽ റജിസ്റ്റർ ചെയ്ത ട്രേഡ് യൂണിയൻ സംഘടന വിരളമാണ്. കമ്പനികൾക്കു പുറത്തുനിന്നു ട്രേഡ് യൂണിയൻ രൂപീകരിക്കാം സംസ്ഥാന തൊഴിൽ നിയമങ്ങൾ പ്രകാരം ഐടി കമ്പനികൾ കേന്ദ്രീകരിച്ചു തൊഴിലാളി…

Read More

തെരഞ്ഞെടുപ്പ് അടുത്തു,ഭാഷ കാര്‍ഡ്‌ ഇറക്കി സിദ്ധരാമയ്യ.

ബെംഗളൂരു: ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക ഭാഷയ്ക്കു പകരം മറ്റു ഭാഷകൾ അടിച്ചേൽപ്പിക്കുന്നത് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആശയത്തിനു വിരുദ്ധമാണെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രാദേശിക ഭാഷകളെ സംരക്ഷിക്കുന്നതിനാണു ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചത്. കർണാടകയിൽ കന്നഡ ഭാഷയുടെ പ്രധാന്യം നിലനിർത്താനുളള ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മനേക്​ഷാ പരേഡ് ഗ്രൗണ്ടിൽ നടത്തിയ 71-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ല. വിവിധ സംസ്കാരങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലും ദേശീയത ഇന്ത്യക്കാരന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

Read More

നിങ്ങളുടെ സ്മാര്‍ട്ട്‌ ഫോണില്‍ ആപ് ഡൌണ്‍ ലോഡ് ചെയ്യുക,ഇന്ദിര കാന്റീന്‍ കണ്ടെത്തുക;പ്രാതല്‍ @5 രൂപ,ഉച്ചഭക്ഷണവും-അത്താഴവും@10 രൂപ.

ബെംഗളൂരു∙ ഹഡ്സൻ സർക്കിളിന് സമീപത്തെ ബന്നപ്പ പാർക്കിൽ ഇന്നലെ രാവിലെ മുതൽ ഉൽസവ മേളമായിരുന്നു. സമ്പഗിനഗർ വാർഡിലെ ഇന്ദിരാ കന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള ആവേശത്തിലായിരുന്നു പലരും. കോളജുകളിൽ നിന്ന് സംഘമായെത്തിയ കൗമാരക്കാരാണ് കൂടുതൽ. ഉച്ചഭക്ഷണത്തിനായി 12ന് മുൻപേ തന്നെ നൂറിലധികം പേർ കന്റീന് മുന്നിൽ നിലയുറപ്പിച്ചു. 12.30നു വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൂടിയതോടെ ചാനൽ സംഘങ്ങൾ എത്തിയെങ്കിലും ഭക്ഷണം മാത്രം എത്തിയില്ല. ഉദ്ഘാടന ദിനത്തിൽ രാത്രിയിലെ സൗജന്യ ഭക്ഷണം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ചിലർ. തമിഴ്നാട്ടിലെ അമ്മ കന്റീനിൽ കൂടുതൽ വിഭവങ്ങൾ ലഭിക്കുന്നതിന്റെ വിശേഷങ്ങൾ…

Read More

നന്മ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ നാളെയും മറ്റെന്നാളും.

ബംഗളൂരു: നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.എച്.സി അംഗണത്തിൽ നടക്കും. നാളെ ഉച്ചക്ക് ശേഷം ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് ഇരുപതാം തിയ്യതി കേരളീയത വിളിച്ചോതുന്ന നാനാതരത്തിലുളള കലാകായിക മത്സരങ്ങളും, ബംഗളൂരുവിലെ ആദ്യത്തെ മലയാളീ ബാന്റ് ട്രൂപ്പായ റാന്തലിന്റെ അരങ്ങേറ്റവും ഉണ്ടായിരിക്കും.

Read More

വാടക കുടിശിക നൽകിയില്ല; നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ ‌കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു;സമരത്തിനൊടുവില്‍ പുതിയ കെട്ടിടം തയ്യാറാകുന്നത് വരെ തുടരാന്‍ അനുമതി.

ബെംഗളൂരു ∙ വാടക കുടിശിക ഒടുക്കാത്തതിനെ തുടർന്നു നാഷനൽ സ്കൂൾ ഓഫ് ഡ്രാമയെ (എൻഎസ്ഡ‍ി) സർക്കാർ കെട്ടിടത്തിൽ നിന്നൊഴിപ്പിച്ചു. മനുഷ്യത്വരഹിതമായാണ് കർണാടക കായിക വകുപ്പ് ഒഴിപ്പിക്കൽ നടപ്പാക്കിയതെന്ന് ആരോപിച്ച് എൻഎസ്‍ഡി ജീവനക്കാരും വിദ്യാർഥികളും കെട്ടിടത്തിനു മുന്നിൽ പ്രതിഷേധം തുടങ്ങി. പുറത്തു കനത്ത മഴ പെയ്യുമ്പോഴാണ് കോടിക്കണക്കിനു രൂപയുടെ വസ്തുവകകൾ പുറംതള്ളിയതെന്ന് ഇവർ ആരോപിച്ചു. എന്നാൽ നടപടിയെ സർക്കാർ ന്യായീകരിച്ചു. 20 ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനാൽ മേയ് മാസത്തിൽ കെട്ടിടം ഒഴിയണമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഇതു സംബന്ധിച്ച് ആറുവട്ടം നോട്ടിസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ…

Read More
Click Here to Follow Us