ഓല ആപ്പിലൂടെ ഇനി സൈക്കിളും ബുക്ക്‌ ചെയ്യാം.

ബെംഗളൂരു∙ വെബ് ടാക്സി കമ്പനിയായ ഓല വഴി സൈക്കിൾ സർവീസും. ടെക് പാർക്കുകൾക്കുള്ളിലാണ് ആദ്യഘട്ടത്തിൽ സർവീസ്. ഓല ആപ്പ് ഉപയോഗിച്ച് തന്നെ സൈക്കിൾ ബുക്ക് ചെയ്യാം. ആദ്യ 30 മിനിറ്റ് സൗജന്യവും പിന്നീടുള്ള ഓരോ മണിക്കൂറിന് അഞ്ചു രൂപ വീതവുമാണു നിരക്ക്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി വിജയകരമായാൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. പരിസ്ഥിതി സൗഹാർദ നടപടികളുടെ ഭാഗമായി കൂടുതൽ കമ്പനികൾ സൈക്കിൾ ഷെയറിങ് പദ്ധതിയുമായി നഗരത്തിൽ സജീവമാകുന്നതിനിടെയാണ് ഓലയും രംഗത്തെത്തിയത്.

Read More

ഇരട്ട സെഞ്ചുറിയുടെ ആറാം തമ്പുരാൻ അവതരിച്ചു;ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ന്യൂഡൽഹി∙ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി. ഇന്ത്യൻ സ്കോർ 450 കടന്നുമുന്നേറുകയാണ്. രണ്ടാം ദിനം നാലുവിക്കറ്റ് നഷ്ടത്തിൽ 371 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ, കോഹ്‍ലിയുടെ മികവിൽ ശ്രീലങ്കയ്ക്കുേമൽ ആധിപത്യം തുടരുന്നു. 238 പന്തിലാണ് കോഹ്‍ലി ടെസ്റ്റ് കരിയറിലെ ആറാം ഇരട്ട സെഞ്ചുറി പിന്നിട്ടത്. 68 പന്തിൽ 39 റൺസ് നേടി രോഹിത് ശർമയാണു കോഹ്‍ലിക്കൊപ്പം ബാറ്റ് ചെയ്യുന്നത്. ഓപ്പണർ മുരളി വിജയ് ആദ്യ ദിനം നേടിയ സെഞ്ചുറിയും വമ്പൻ സ്കോർ പടുത്തുയർത്താൻ ഇന്ത്യക്കു തുണയായി.…

Read More

തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പദ്ധതികള്‍ തുടരുന്നു;അടുത്തത് ബിഎംടിസി ജീവനക്കാർക്ക് സൌജന്യ ചികിത്സ നല്‍കാന്‍ ഇന്ദിര ക്ലിനിക്‌.

ബെംഗളൂരു : കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന ഇന്ദിര കന്റീനുകൾക്കു പിന്നാലെ സമാനമായ മൂന്നു പദ്ധതികൾ കൂടി നടപ്പിലാക്കാൻ സർക്കാർ തീരുമാനം. ഇന്ദിര ക്ലിനിക്, ഇന്ദിര ട്രാൻസ്പോർട്, ഇന്ദിര ബസ് എന്നിവയാണ് നടപ്പിലാക്കുക. ബിഎംടിസി ജീവനക്കാർക്കും യാത്രക്കാർക്കും സൗജന്യ പ്രഥമ ശുശ്രൂഷയും അടിയന്തര ശുശ്രൂഷയും ലഭ്യമാക്കുന്ന ഇന്ദിര ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു നിർവഹിക്കും. മജസ്റ്റിക് കെംപഗൗഡ ബസ്‌സ്റ്റേഷനിലാണ് ക്ലിനിക് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ‌, ബെംഗളൂരു മഹാനഗര സഭ (ബിബിഎംപി) എന്നിവയുടെ സഹകരണത്തോടെ ബിഎംടിസിയാണ് ക്ലിനിക് യാഥാർഥ്യമാക്കിയത്. രാവിലെ 11നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത…

Read More

രഹനേഷ് തിളങ്ങി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നു ആദ്യ വിജയം

ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു സീസണിലെ ആദ്യ ജയം. ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതി പൂർണ്ണമായും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റ വരുതിയിലായിരുന്നു, മാർസിഞ്ഞോയും ഡാനിലോ ലോപ്പസുമാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്. പോസ്റ്റിനു മുൻപിൽ മലയാളി താരം രഹനേഷിന്റെ മികച്ച പ്രകടനവും കൂടിയായപ്പോൾ നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാകുകയായിരുന്നു. മത്സരം തുടങ്ങി 17ആം മിനുട്ടിൽ മാർസിഞ്ഞോയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ്  ഈ സീസണിലെ ആദ്യ ഗോൾ നേടി ഡൽഹിയെ ഞെട്ടിച്ചു.…

Read More

നാട്ടുകാര്‍ ജീവന് വേണ്ടി മല്‍പിടുത്തം നടത്തുമ്പോള്‍ “വീണ” വായിച്ച് എംഎല്‍എ;ചുഴലിക്കാറ്റില്‍ പെട്ട് നാട്ടുകാര്‍ നട്ടം തിരിയുമ്പോള്‍,ബഡായി ബംഗ്ലാവിന്റെ ഷൂട്ടിങ്ങില്‍ മുഴുകിയ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം.

കൊല്ലം: ചുഴലിക്കാറ്റിന്റെ ദുരിതത്തിൽ മണ്ഡലത്തിലെ ജനങ്ങൾ കഴിയുമ്പോഴും ബഡായി ബംഗ്ലാവുമായി നടന്ന സി.പി.എം എംഎൽഎക്കെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവരുന്നിരുന്നു. കടുത്ത ആശങ്കയിൽ നിൽക്കുന്ന ജനങ്ങളുടെ വികാരം മനസിലാക്കാതെ അസ്ഥാനത്ത് കോമഡി പറഞ്ഞതാണ് എംഎൽഎക്ക് പുലിവാലായതെന്നാണ് പുറത്തുവരുന്ന സൂചന. എംഎൽഎ സ്ഥലത്തു വരാത്തതിന്റെ കടുത്ത രോഷത്തിലായിരുന്നു തീരജനത. ഇന്നലെ വൈകുന്നേരത്തോടെയാണ് എംഎൽഎ മനസില്ലാ മനസ്സോടെ തീരദേശത്തേക്ക് എത്തിയത്. എത്തിയതാകട്ടെ അഞ്ച് മണിയോടെയും വ്യാഴാഴ്‌ച്ച ഉച്ച മുതൽ കടലിൽ കാണാതായ മൽസ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോൾ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെ…

Read More

ഗോൾ രഹിത സമനിലയിൽ ജങ്ഷഡ്പൂരും ,കൊൽക്കത്തയും

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ കളി കാണാനെത്തിയ 23891 ആരാധകരുടെ മുന്നില്‍ ടീം ഗോള്‍ നേടുവാന്‍ കഷ്ടപ്പെടുകയായിരുന്നു. എടുത്ത് പറയാനാകുന്ന നിമിഷങ്ങളൊന്നും തന്നെ മത്സരത്തില്‍ പിറന്നില്ല എന്നത് മത്സരത്തിന്റെ വിരസതയെ വെളിവാക്കുന്നതാണ്.   സമീഗ് ഡ്യൂയറ്റി , ജെറി സഖ്യം പല തവണ ആക്രമണ മുന്നേറ്റത്തിനു ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിലും…

Read More

ഭീകരാക്രമണ ഭീഷണി;കെംപെഗൗഡ വിമാനത്താവളത്തിൽ അതീവ ജാഗ്രത

ബെംഗളൂരു: രണ്ടു ഭീകരർ എത്തുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്നു ബെംഗളൂരു വിമാനത്താവളത്തിൽ അതീവ ജാഗ്രത. ബെംഗളൂരു സിറ്റി പൊലീസിന്റെയും സിഐഎസ്എഫിന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ സജ്ജീകരണമാണു വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. വിദേശത്തുനിന്നു രണ്ടു ഭീകരർ ബെംഗളൂരു വഴി രാജ്യത്തേക്കു കടക്കുമെന്നറിയിച്ചു കോഴിക്കോട് വിമാനത്താവളം ഡയറക്ടർക്ക് അജ്ഞാത കത്തു ലഭിക്കുകയായിരുന്നു. ഇക്കാര്യം ബെംഗളൂരു വിമാനത്താവള അധികൃതരെയും സുരക്ഷാ ഏജൻസികളെയും അറിയിച്ചതിനെ തുടർന്നാണു നടപടി. ഇതൊരു വ്യാജ ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അതല്ലെങ്കിൽ ഇങ്ങനെയൊരു മുന്നറിയിപ്പിനെ തുടർന്നുള്ള പ്രതിരോധ നടപടികൾ നിരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകാമെന്നും ബെംഗളൂരു പൊലീസ് വിശദീകരിച്ചു. കൊണ്ടോട്ടി…

Read More

അശോക്‌ ഖേണിക്ക് പണികിട്ടിയെക്കും;നൈസ് എക്സ്പ്രസ് ഹൈവേ പദ്ധതി സർക്കാർ ഏറ്റെടുത്തേക്കുമെന്ന് മന്ത്രി

ബെംഗളൂരു:നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്) എക്സ്പ്രസ് ഹൈവേ പദ്ധതി സർക്കാർ ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിച്ചു വരികയാണെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര. അഡ്വക്കറ്റ് ജനറലുമായും നൈസ് കേസുകൾ കൈകാര്യം ചെയ്യുന്ന നിയമ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം 10 ദിവസത്തിനകം നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ഥലം ഏറ്റെടുത്തതിലെ ക്രമക്കേട് ഉൾപ്പെടെ ഒട്ടേറെ കേസുകൾ നേരിടുന്ന സാഹചര്യത്തിലാണിത്. ബെംഗളൂരു- മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) എന്നാണ് ഇരു നഗരങ്ങളെയും കൂട്ടിയിണക്കുന്ന എക്സ്പ്രസ് ഹൈവേ പദ്ധതി അറിയപ്പെടുന്നത്. ഇതു നടപ്പിലാക്കാനായി, നൈസ് ഒപ്പു വച്ച കരാറുമായി ബന്ധപ്പെട്ട…

Read More

ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് പണം തട്ടല്‍ തുടരുന്നു;മലയാളിയുടെ ക്രെഡിറ്റ് കാർഡിൽനിന്ന് പണം തട്ടിയെന്നു പരാതി

ബെംഗളൂരു ∙ മലയാളിയുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് 58,999 രൂപ കവർന്നതായി പരാതി. മഹാദേവപുരയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശിയും ട്രാവൽ ഏജൻസി ഉടമയുമായ കെ. മോഹനന്റെ പണമാണ് കവർന്നത്. നവംബർ 12ന് ഉച്ചയ്ക്കു 2.30ന് ആണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് 30 മിനിറ്റിനുള്ളിൽ ആറു തവണയായി പണം കവർന്നത്. തുടർച്ചയായി എസ്എംഎസ് സന്ദേശം ലഭിച്ചതിനെ തുടർന്നു നോക്കിയപ്പോഴാണ് പണം പിൻവലിച്ചതായി മനസ്സിലായത്. ഉടൻ തന്നെ ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്തപ്പോഴേക്കും ഇത്രയും പണം…

Read More

‘ചോരപ്പൂക്കൾ ചൂടുന്ന മുറിവുകൾ’

“നിശ്വാസങ്ങളോരോന്നും നിന്റെ പിൻകഴുത്തിൽ പ്രണയത്തിന്റെ ചായം തേക്കുമ്പോൾ തോൽക്കയായിരുന്നില്ലേ നീ, ഉപാധികളില്ലാതെ? തോരാതെ പെയ്യുകയായിരുന്നില്ലേ അന്ന്? മഴകുറയുന്നതും കാത്താവാകയുടെ ചില്ലക്കുകീഴെ തൂവെണ്മക്കു കൊടിപിടിച്ചവനെ ചുവപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കിയതോർമ്മയുണ്ടോ? നനഞ്ഞു നനുത്ത രോമങ്ങളൊട്ടിയ പിൻകഴുത്തിൽ ദാക്ഷിണ്യമില്ലാതന്നെന്റെ പല്ലുകളാഴ്ന്നിരുന്നു, നിന്റെ ചോര എന്റെ ചുണ്ടിനെ ചുവപ്പിക്കും വരെ.. ചോരകണ്ടാൽ വല്ലാതാകുന്ന നീ എന്തിനാണു പെണ്ണേ ഓരോ തവണയും കാത്തിരുന്നു കാണുമ്പോൾ ചുംബിക്കുന്നതിനു പകരം മുറിവേൽപ്പിച്ചു രസിക്കുന്നത്? മറുപടിയെന്നോണം കൺകോണിൽ കുസൃതി ഒളിപ്പിച്ച് നിന്റെ കഴുത്തിൽ നിന്നു പല്ലുകളടർത്തിയെടുക്കുമുൻപൊരു ചോരചുംബനം തുന്നിചേർത്തിരുന്നു ഞാൻ.. മുറിവുണങ്ങാനല്ല ഉണങ്ങാതിരിക്കുവാൻ ! നിന്നിലെന്റ…

Read More
Click Here to Follow Us