സംഘപരിവാര്‍ ആശയങ്ങളെ നെഞ്ചോടുചേർത്ത് പത്രപ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ.

ഇന്ത്യയുടെ ആത്മാവാണെന്ന വ്യാജേന വർഷങ്ങളായി ഭാരതീയരുടെ ചിന്താമണ്ഡലത്തെ ബഹുത്വത്തിന്റെ സൗന്ദര്യത്തിൽ നിന്നും  ഏകത്വത്തിന്റെ ഏകാധിപത്യത്തിലേക്കു  മാറ്റിപ്രതിഷ്ഠിക്കാൻ  ആർ  എസ് എസ് ശ്രമിച്ചു പോരുന്നുണ്ട്.

ഈയുള്ളവനും അവർ പറയുന്ന ചിലതിലെങ്കിലും  കാമ്പുണ്ടെന്നു വിശ്വസിച്ചിരുന്നു.

ഇന്ന് ,…….

ഭാരതത്തിന്റെ രാഷ്ട്രീയാധികാരം മുഴുവനായും അവരുടെ കൈകളിൽ എത്തിയതിനു ശേഷമുള്ള  കാലഘട്ടം നമ്മെ ഭയപ്പെടുത്തുന്ന പരിവർത്തനമാണ് കണ്ണിനും കാതിനും അറിവ് നൽകുന്നത്.

എങ്കിലും,
മലയാളി സമൂഹം,   ഈ ആര്യ ഭ്രാഹ്മണ എകശിലാ  ഹിന്ദി  സംസ്കാരത്തിന് അടിമപ്പെടാതെ , ഇന്ത്യയെ  പാകിസ്താനെ പോലെ ഒരു  മതരാഷ്ട്രമാക്കണമെന്ന രാഷ്ട്രീയലക്ഷ്യമുള്ളവർ ചെങ്കോട്ടയിൽ ത്രിവർണ  പതാക ഉയർത്തുമ്പോഴും,     ശ്രീനാരായണ ഗുരു, അയ്യങ്കാളി , സഹോദരൻ അയ്യപ്പൻ , ഇ എം എസ് തുടങ്ങിയ മലയാള മനസ്സിനെ  മാനുഷിക ചിന്തയിലേക്ക് വേരിറക്കിയ വിപ്ലവകാരികൾ സമ്മാനിച്ച  സംസാരിക  വെളിച്ചത്തിൽ കേരളവും  മലയാളികളും ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയുടെ  കാവൽ  ഭടന്മാരായി  തുടരുന്നതാണ് നാം കാണുന്നത്.

വർഗീയ ഹിന്ദുത്വം പെയ്തിറക്കാൻ   ചില സംഘടനകൾ     മലയാളി  മനസ്സുകളിൽ  വർഷങ്ങളായി കൃതിമമായി  ചില  പ്രയോഗങ്ങൾ  നടത്തിവന്നിരുന്നത് കഴിഞ്ഞ  3   വർഷത്തിൽ അധികരിച്ചിട്ടുണ്ട്.

വളരെ  ആസൂത്രിതവും പണക്കൊഴുപ്പിന്റെ ആർഭാടത്തിൽ പല  സംസാരിക – എഴുത്തു  ജീവികളെയും , പത്രപ്രവർത്തകയെയും , പൊലീസിലെ  ഒരു
വിഭാഗത്തെയും  തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുള്ള വഴികളിൽ സഹായികളായും  കാവലാളായും മാറ്റിയെടുക്കാൻ   അവർക്കു കഴിഞ്ഞിട്ടുമുണ്ട്.

ആ  മാറ്റം  പ്രവാസി  മലയാളി സമൂഹത്തിലും ചെറുതല്ലാത്ത തരത്തിൽ,  ഒരു  പക്ഷെ ഭയാനകമായ  സാഹചര്യം ഭാവിയിൽ   സൃഷ്ടിക്കുമെന്ന് നാം വിശ്വസിക്കേണ്ടിവരുന്ന സാഹചര്യം രൂപപ്പെട്ടുവരുന്നത്
ഉത്കണഠ ഉളവാക്കുന്നതാണ്.

ബാംഗ്ലൂരിലെ  ചില വാട്സ് അപ്പ്  ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന
അഡ്മിൻമാരുടെ ഇടപെടൽ  കാണുമ്പോൾ തീർച്ചയായും അത് ബോധ്യപ്പെടും.

ബാംഗ്ലൂരിൽ  മാത്രമല്ല  , ഈയുള്ളവൻ  അംഗമായ  മറ്റു ചില സംസ്ഥാനത്തെയും മലയാളി പൊതു  വാട്സ്ആപ് ഗ്രൂപ്പുകളിലും സംഘുപരിവാർ ആശയത്തെ   എതിർത്തെഴുതുന്നവരെ പുറത്താകുന്ന  പ്രവണതയും , അവരുടെ  തൂലിക ചലിക്കാതിരിക്കാൻ രാഷ്ട്രീയം പാടില്ല  എന്ന്  പ്രഖ്യാപിക്കുകയും , അതെ സമയം  സംഘപരിവാർ അനുകൂല  രചനകൾ , സഘാനുകൂലികളുടെ അസഭ്യങ്ങൾ എന്നിവ അനുവദിക്കുകയും ചെയ്യുന്നത് സാധാരണയായിട്ടുണ്ട്.

മാത്രമല്ല ,അവരുടെ  പേരിലൂടെ, അവരെ   ഏതെങ്കിലും  മത തീവ്രവാദിയാക്കുന്ന സൂത്രങ്ങളും കുറവല്ല.

ഏറ്റവും  വലിയ ഉളുപ്പില്ലായ്മ ഇത്തരം വർഗീയ വിഭജനം നടത്തുന്ന ഗ്രൂപുകളിൽ, മതനിരപേക്ഷതയുടെ കാവലാളന്മാരെന്നു പൊതുവേദിയിൽ  പ്രസംഗിക്കുന്ന പലരും  “ഞാനീ  നാട്ടുകാരണല്ല” എന്ന  ഭാവത്തിൽ  ഒരു പ്രതികരണവുമില്ലാതെ മിണ്ടാതിരിക്കുന്നത് കാണുമ്പോഴാണ്.

അവരുടെ  നട്ടെല്ലില്ലായ്മയാണ് മലയാളി  മനസ്സിനെ  ഗാന്ധിയുടെ ഘാതകനെ മാലയിട്ടു പൂജിക്കുന്നവരുടെ ആലയത്തിലേക്കു ആനയിക്കാൻ പത്രപ്രവർത്തകരെന്നു സ്വയം വിളിച്ചുപറയുന്ന   ചില സംഘി ഏജൻറ്റുമാർക്കു അവസരമൊരുക്കുന്നത്.

(കാഴ്ചപ്പാട് പേജില്‍ പ്രസിദ്ധീകരിക്കുന്നത് എഴുത്തുകാരുടെ ആശയങ്ങളും അഭിപ്രായങ്ങളും  മാത്രമാണ്,അവര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും BengaluruVaartha.Com ന് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us