ഫാദർ ടോം ഉഴുന്നാലിന് പണി കൊടുത്തത് മനോരമ;ഫാദറിനെ ടോളുന്നവർ മനസ്സിലാക്കാൻ ഒരു കുറിപ്പ്.

ഓൺ ലൈൻ മാധ്യമങ്ങൾ പലപ്പോഴും അസത്യവും അർദ്ധസത്യവും എഴുതും കാരണം അവരുടെ ലക്ഷ്യം ” ഹിറ്റു” കൾ മാത്രമാണ്. എന്നാൽ ഈയിടെയായി നാട്ടിലെ പ്രധാന മുത്തശ്ശി പത്രങ്ങളും ഈ വഴിക്കാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് “എസ് ബി ഐ റിസർച്ച് ” എന്ന സ്വകാര്യ സ്ഥാപനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എന്ന് വ്യാജ പ്രചരണം അഴിച്ചു വിട്ടത് ഒരു മുത്തശ്ശി പത്രമായിരുന്നു.

എന്നാൽ ഇതുപോലെ മനോരമയുടെ പ്രചരണത്തിൽ പരിഹാസ്യനാക്കപ്പെട്ടത് യെമനിൽ തീവ്രവാദികളുടെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ഫാദർ ടോം ഉഴുന്നാലിൻ ആണ്. ആദ്യമായ ഫാദർ അഭിമുഖം നൽകിയത് മനോരമക്ക് ആണ് എന്നു മറ്റുമായിരുന്നു വലിയ പ്രചരണം.

എന്നാൽ മനോരമ ഹൈലൈറ്റ് എന്ന നിലക്ക് ഓൺലൈൻ എഡിഷനിൽ നൽകിയ വാർത്തകളാണ് ഫാദറിനെതിരെ ടോൾ മഴകൾക്ക് കാരണമായത്.” തനിക്ക് ഇഷ്ടമുള്ള ഭക്ഷണമൊക്കെയാണ്  ഇവർ അവിടെ ഉണ്ടാക്കി ത്തരുന്നത് ചപ്പാത്തി ചിക്കൻ ചെമ്മീൻ അച്ചാർ ,ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന വെളുത്തുള്ളി അച്ചാർ ” അങ്ങനെ പോകുന്നു വാചകം.

നേരിട്ട് ഇത് വായിക്കുന്ന ഒരാൾ കരുതുക 500 ൽ അധികം ദിവസങ്ങളിൽ ഐസിസ് പിടിയിലുണ്ടായിരുന്ന ഫാദറിന് അവർ ഈ ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം നൽകി എന്നാണ്, എന്നാൽ അദ്ദേഹം ഈ പ്രകീർത്തിച്ചിരിക്കുന്ന തെല്ലാം വത്തിക്കാനിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകരണത്തെക്കുറിച്ചാണ്. പ്രിന്റഡ് എഡിഷനിലെ വാർത്ത താഴെ കൊടുക്കുന്നു.. നോക്കു കുബുദ്ധി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us