ലേഡീസ് ആന്റ് ജെന്റിൽമെൻ നാഷൻ വാണ്ട് സ് ടു നോ എന്ന പ്രത്യേക പരിപാടിയിലേക്ക് സ്വാഗതം.
ഈ പരിപാടിയുടെ ഉദ്ദേശം ഒരു വ്യക്തിക്ക് തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും മുന്നോട്ടുവക്കാനുള്ള അവസരമാണ്, മാത്രമല്ല അയാളുടെ വെളിപ്പെടുത്തലുകൾ ശരിയാണോ എന്നുറപ്പാക്കുന്നതിനൊപ്പം തന്നെ ഇതുതായി ബന്ധപ്പെട്ട മറ്റൊരു ചോദ്യവും ഉയരാതിരിക്കും എന്നും ഉറപ്പിക്കണം.
ഇതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഇന്നെന്റെ കൂടെ ഉള്ളത് ഋതബ്രത ബാനർജി ,ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രതീകമായ യുവാവ് … രാജ്യസഭാ മെമ്പർ…
ഈ പരിപാടി നടക്കുമ്പോഴും താങ്കൾ കമ്യുണിസ്റ്റ് പാർട്ടിയിൽ ആണോ ?
കമ്യൂണിസ്റ്റ് പാർട്ടിയല്ല ,കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് …
ഇന്നലെ മുതൽ മാധ്യമങ്ങളിൽ വരുന്നുണ്ട് പക്ഷേ ഇതുവരെ എനിക്ക് ഔദ്യേഗിക വിവരമൊന്നും ലഭിച്ചിട്ടില്ല.. പാർട്ടിയിൽ നിന്ന് പുറത്തായി എന്നതിനെ കുറിച്ച്.
താങ്കൾ എങ്ങനെയാണ് പുറത്താക്കപ്പെട്ടത് ?
ഇതുവരെ പാർട്ടി അതിനുള്ള കാരണമെന്നും പറഞ്ഞിട്ടില്ല …
എന്താണ് പ്രശ്നം ?
കുറെ അധികം വിഷയങ്ങളുണ്ട് (ഹെൽ നമ്പർ ), നിങ്ങൾക്കറിയാല്ലോ ഞാൻ മൂന്നുമാസം സസ്പെൻഷനിലായിരുന്നു, പോളിറ്റ് ബ്യൂറോ മെമ്പർ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
ഞാനും കേട്ടു ? എന്തായിരുന്നു കാരണം ?
ചിലത് എന്റെ വ്യക്തിപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട് ….നേതാക്കൾ എന്നെ കണ്ടപ്പോൾ പറഞ്ഞു ചില ആരോപണങ്ങൾ ഉണ്ട്, അതുകൊണ്ട് അന്വേഷിക്കാൻ ഞാൻ പറഞ്ഞു. പിന്നീട് മുഹമ്മദ് സലീമിന്റെ നേതൃത്യത്തിൽ മൂന്നംഗ കമ്മീഷൻ രൂപീകരിച്ചു,
എനിക്കെതിരെയുള്ള ഗൂഡാലോചനയുടെ പിന്നിൽ മുഹമ്മദ് സലീം ആണ് പിന്നെങ്ങനെ അദ്ദേഹത്തെ കമ്മീഷന്റെ തലവനാക്കാൻ കഴിയുമെന്ന് ഞാൻചോദിച്ചു.
നാല് സിറ്റിംഗും നടന്നു
താങ്കൾ ഒളികാമറ ഓപറേഷൻ നടത്തിയിരുന്നോ ?എവിടെയാണ് ആ ടേപ്പ് ?
താങ്കൾ അത് വെളിപ്പെടുത്തുമോ ?
ഞാനതിലേക്ക് വരാം ,ഞാൻ ശബ്ദം റെക്കാർഡ് ചെയ്തിരുന്നു… സ്വാഭാവികമായും ഞാനത് ചെയ്യും, ആ കമ്മീഷനിൽ പോയപ്പോൾ എനിക്ക് മനസ്സിലായി അത് നിഷ്പക്ഷമല്ല, മാത്രമല്ല കമ്മീഷന് മുന്‍പില്‍ ഹാജരകുന്നതിന് മുന്‍പ് തന്നെ പല പ്രധാന ബംഗാളി പത്രത്തിലും കമ്മീഷന്റെ നിർദ്ദേശങ്ങൾ എന്താണ് എന്ന് അക്കമിട്ട് എഴുതിയിരുന്നു, ഇപ്പോൾ കമ്മീഷന്റെ നിർദ്ദേശങ്ങൾക്കും അതിനും തമ്മിൽ ഒരു വ്യത്യാസവുമില്ല….
സിറ്റിംഗിന്റെ രണ്ടാമത്തെ ദിവസം മുതലാണ് ഞാൻ ശബ്ദം റെക്കാർഡ് ചെയ്ത് തുടങ്ങിയത്.ഞാന്‍ റെക്കോര്‍ഡ് ചെയ്തത് അത് പുറത്തു വിടാന്‍ വേണ്ടി തന്നെയാണ്.ഞാന്‍ അത് ചെയ്യും.
സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്ന ആദ്യ എം പി ആയിരിക്കാം താങ്കൾ ?ഞാൻ കേട്ടു താങ്കൾ ആപ്പിൾ വാച്ച് ഉപയോഗിക്കുന്നുണ്ടെന്ന് ? ഒന്നുയർത്തിക്കാണിക്കൂ ? ഇതാണോ താങ്കൾക്കെതിരെ നടപടിയെടുക്കാനുണ്ടായ കാരണം ?
(ഉയർത്തിക്കാണിക്കുന്നു) ഇതാണ് ഒരു കാരണം.
മറ്റൊന്ന് താങ്കൾ ഉപയോഗിക്കുന്ന പെൻ ആണ്. അതൊന്നുയർത്തിക്കാണിക്കു ?
പല കാരണങ്ങളിൽ ഒന്നാണിത്, സി പി എം ന്റെ എംപിമാർ ഒരാളൊഴികെ എല്ലാവരും ആപ്പിൾ ഗാഡ് ഗെറ്റുകൾ ഉപയോഗിക്കുന്നുണ്ട്.. പാർലെമെന്റിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട്.
യഥാർത്ഥ വിഷയം ഇതൊന്നുമല്ല. ഞാൻ എംപിയായ അന്നു മുതൽ പ്രശ്നങ്ങൾ ഉണ്ട്… എം പിയാകുന്നത് കമ്യുണിസ്റ്റ് പാർട്ടിയിൽ ഒരു നെഗറ്റീവ് കാര്യമാണോ എന്നു വരെ ഞാൻ ചിന്തിക്കുന്നു.
സ്വാഭാവികമല്ലേ 2003 ൽ താങ്കൾ എസ് എഫ് ഐ യുടെ ജില്ലാ അധ്യക്ഷനാകുന്നു 2005 ൽ വൈസ് പ്രസിഡന്റ് 2014ൽ എം പി. 34 വയസ്സിൽ ?
മാധ്യമങ്ങളിൽ വന്നത് വച്ച് നോക്കുമ്പോൾ വൃന്ദാ കാരാട്ട് മുള്ളവർ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്നു അവസാനം എന്റെ പേര് വന്നു. വിഷയം അതൊന്നുമല്ല ,എനിക്കെതിരെ ഗൂഡാലോചന നടന്നിരുന്നു…ഒറ്റപ്പെടുത്താനുള്ള ഒരു ശ്രമം … ഉദാഹരണമായി ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ റിപ്പബ്ലിക് ചാനലിൽ പരിപാടിക്ക് വരുന്നത്… സി പി എം മീറ്റിംഗുകളിൽ പറയുമായിരുന്നു ആരും തന്നെ റിപ്പബ്ലിക് ടി വി യുടെ പരിപാടികളിൽ പോകരുതെന്ന് … എന്നാൽ എത്രയോ സി പി എം നേതാക്കള്‍ ഇതുവരെ പങ്കെടുക്കുകയും ചെയ്തു.
ഇപ്പോൾ അതിൽ നിന്ന് മനസ്സിലായത് എനിക്ക് മാത്രമുള്ള നിർദ്ദേശമായിരുന്നു എന്നാണ്.
താങ്കൾ ” പൂച്ചക്ക് മണി കെട്ടി ” എന്നു പറഞ്ഞു ആരാണ് ആ പൂച്ച ? നിങ്ങൾ പൂച്ചക്ക് മണി കെട്ടാൻ എന്തിന് ഇത്ര സമയമെടുത്തു ?
താങ്കൾ ചോദിച്ച ചോദ്യം ശരിയാണ് എന്തിനിത്ര സമയമെടുത്തു. പാർട്ടിക്ക് ഉള്ളിലുള്ള സംഘർഷങ്ങൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
ആരൊക്കെ തമ്മിൽ ?
ചില ഗ്രൂപ്പുകൾക്കിടയിൽ
വ്യക്തികളുടെ പേര് പറയു ?
ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയു മറ്റുള്ളവരും തമ്മിൽ … അദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ ഭൂരിപക്ഷം പോലുമില്ല.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ നടന്നത് തന്നെ ഓർമയില്ലേ… എല്ലാവർക്കും എസ് രാമചന്ദ്രൻ പിള്ള ജനറൽ സെക്രട്ടറി ആകണമെന്നായിരുന്നു ആഗ്രഹം…
താങ്കൾ പറഞ്ഞു വരുന്നത് സിതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മിലാണോ പ്രശ്നം ?
അതെ
എന്തിനാണ് പ്രശ്നം ?
പാർട്ടിയുടെ നിയന്ത്രണറേറ്റെടുക്കാൻ വേണ്ടി
ഇതിപ്പോൾ തുടങ്ങിയതൊന്നുമല്ല. 1996 ൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചാവശ്യപ്പെട്ടിരുന്നു. അവിടെ നിന്ന് തുടങ്ങുന്നു.
എനിക്ക് ഓർമയുണ്ട് ” ചരിത്രപരമായ വിഡ്ഡിത്തം ” എന്ന് വിശേഷിപ്പിച്ചത്.
അതേ സീതാറം യെച്ചൂരി യെ രാജ്യസഭയിലേക്ക് അയക്കാതിരിക്കുന്നതും മറ്റൊരു ചരിത്രപരമായ വിഡ്ഡിത്തമാണ്.
ഈ പ്രശ്നം എത്ര കാലം തുടരും?ഏതു വരെ ?
ബംഗാളിൽ പാർട്ടി പിളരുന്നത് വരെ ,ഞാൻ അങ്ങനെ ഒരു സാദ്ധ്യത കാണുന്നുണ്ട്. ഉറപ്പായും അത് സംഭവിക്കും. നോക്കു പാർട്ടിക്കുള്ളിൽ ബംഗാളിന്റെ ആവശ്യങ്ങൾ മാത്രം പരിഗണിക്കുന്നില്ല.
ഉദാഹരണം പറയൂ ?
നോക്കു .ജ്യോതി ബസുവിനെ പ്രധാന മന്ത്രിയാക്കാൻ എല്ലാവരും തയ്യാറായപ്പോൾ അതിനെ എതിർത്തു.ബംഗാളികൾക്ക് വളരെ വേദനയുണ്ടാക്കിയ കാര്യമാണ് അത്.സോമനാഥ് ചാറ്റർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹം ബംഗാളിയായിരുന്നു. ബംഗാളികളുടെ വികാരം തുടർച്ചയായി തല്ലിത്തകർക്കുകയാണ് ഇപ്പോഴുള്ള നേതൃത്വം.
സീതാറം യെച്ചൂരി ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് പോകണമെന്നാണ് ബംഗാളികളുടെ ആഗ്രഹം, കോൺഗ്രസ് അതിന് സമ്മതിച്ചതുമാണ്. പക്ഷേ സംഭവിച്ചതെന്താണ് .
ബംഗാളിലെ നേതാക്കൾക്ക് പരിഗണന ലഭിക്കുന്നില്ല ?
ബംഗാളിലെ നേതാക്കൾക്കും വിഷയങ്ങൾക്കും പരിഗണന ലഭിക്കുന്നില്ല .കേരള സി പി എം ഘടക മാ ണ് അതിന് പിന്നിൽ.
താങ്കൾ പറയുന്നത് കേരള-ബാഗാൾ ഘടകങ്ങൾ തമ്മിലുള്ള വടംവലി കൊണ്ട് സി പി എം പിളരുമെന്നാണോ ?
അതുറപ്പാണ് … എന്തായാലും ഞാനൊന്നു പറയാം, ഞാൻ പൂച്ചക്ക് മണി കെട്ടാൻ തീരുമാനിച്ചു. ജനങ്ങൾ എല്ലാം അറിയണം. നോക്കു എന്നെ പാർട്ടിയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരിക്കുന്നു.
അതാണ് എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നതിനുള്ള എന്റെതെളിവ്
കുട്ടിക്കളി ?
കുട്ടിക്കളിയോ എന്തോ അറിയില്ല,മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പുറകെ ആണ് അതുണ്ടായത് ,പാര്‍ട്ടി ഇതുവരെ മീഡിയ യില്‍ ഒന്നും പറഞ്ഞിട്ടില്ല.
താങ്കള്‍ സി പി എമ്മില്‍ ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കുമോ ?
എനിക്ക് ഇപ്പോള്‍ അത് പറയാന്‍ കഴിയില്ല,പക്ഷെ എന്റെ മുദ്രാവാക്യം” ജയ് ബംഗ്ലാ “ആണ്,ബംഗാളിന്റെ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ അവഗണിക്കാന്‍ കഴിയില്ല,നോക്ക് ഡല്‍ഹിയില്‍ സി പി എമ്മിന് നിയമസഭ തെരഞ്ഞെടുപ്പിന് 500 വോട്ടു പോലും ലഭിക്കില്ല,സി പി എം സെന്‍ട്രല്‍ കമ്മിറ്റി ഇരിക്കുന്ന ഡല്‍ഹിയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട് എന്നിട്ടും ഒരു ആയിരും വോട്ടു പോലും നിയമസഭ തെരഞ്ഞെടുല്‍ കണ്ടെത്താന്‍ കഴിയുന്നില്ല ,അവരാണ് പറയുന്നത് ബംഗാളില്‍ ഇതാണ് പ്രശ്നം അതാണ് പ്രശ്നം അങ്ങിനെ…..ഇതല്ല യഥാര്‍ത്ഥ്യം …പ്രകാശ് കാരാട്ട് ഇതുവരെ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ വോട്ടു ചെയ്തിട്ടില്ല….കാരണം അദ്ദേഹത്തിന് അങ്ങനെ ഒരു അവസരം കിട്ടിയിട്ടില്ല.(ചിരിക്കുന്നു)..കാരണം അവിടെ സി പി എമ്മിന് സ്ഥാനാര്‍ഥികള്‍ ഇല്ലാ …
നോക്കു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില് ഇതുവരെ വോട്ടു ചെയ്യാത്തവര്‍ ആണ് ബംഗാളിന്റെ ഭാവി നിര്‍ണയിക്കുന്നത്…
ഞാന്‍ ബംഗാളി ചാനലില്‍ അഭിമുഖം നല്‍കിയതിനു ശേഷം എനിക്ക് പിന്തുണയുമായി കുറെ ആളുകള്‍ വന്നു ,അവര്‍ എന്നെ അഭിനന്ദിച്ചു ,ഞാന്‍ പൂച്ചക്ക് മണികെട്ടി എന്നവര്‍ പറഞ്ഞു..സ്വഭാവികമായും 20 വര്‍ഷത്തിലധികം പാര്‍ട്ടിയുമായുള്ള ബന്ധമാണ് ഇല്ലാതാകുന്നത് ,എനിക്ക് ദുഃഖം തോന്നി ഞാന്‍ കരഞ്ഞു.പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ തുടങ്ങിയതാണ് പാര്‍ട്ടിയുമായുള്ള ബന്ധം..
ഇപ്പോള്‍ നിങ്ങള്ക്ക് എത്രവയസായി ?
37,കുറെ വര്‍ഷങ്ങള്‍ ആയിട്ടുള്ള ബന്ധമാണ് പാര്‍ട്ടിയുമായി.
നിങ്ങള്‍ ജയ് ബംഗ്ലാ എന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍,താങ്കള്‍ ഒരു പ്രാദേശിക വികാരം കൂടിയാണ് ഉയര്‍ത്തുന്നത്.താങ്കള്‍ ഒരു പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കുകയോ ,മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുമോ ?
കാലം ഉത്തരം നല്‍കും
ബി ജെ പിയില്‍ ചേരുമോ ?
കാലം ഉത്തരം നല്‍കും ,ഇപ്പോള്‍ ഒരാള്‍ക്കും പറയാന്‍ കഴിയില്ല.പക്ഷെ ഒരുകാര്യം ഉറപ്പാണ് ,ബംഗാളിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ മുന്പിലുണ്ടാകും.
താങ്കളെ ഇതുവരെ ഔദ്യോഗികമായി പുറത്താക്കിയിട്ടില്ലല്ലോ ?
വാട്സപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത് നോക്കുമ്പോള്‍ ,മനസ്സിലാകുന്നത് ചില തീരുമാനങ്ങള്‍ സംഭവിച്ചിരിക്കുന്നു ,എന്നാല്‍ എനിക്ക് അത്ഭുതം തോന്നുന്നത് സി പി എം എന്തുകൊണ്ട് ഔദ്യോഗിക മായ ഒരു സന്ദേശവും നല്‍കിയില്ല എന്നാണ്.
താങ്കള്‍ സീതാറാം യെച്ചുരിയുമായി സംസാരിച്ചോ ?പ്രകാശ് കാരട്ടുമായോ ? ഏതെങ്കിലും ഔദ്യോഗിക സന്ദേശം ?
ഞാന്‍ ഈ അഭിമുഖത്തിനു വരുന്നതിനു മുന്‍പ് വരെ എന്റെ ഇ മെയില്‍ ചെക്ക് ചെയ്തു ,ഇതുവരെ അങ്ങനെ ഒന്നില്ല.അതുകൊണ്ട് ഞാന്‍ ഇപ്പോഴും ഒരു സി പി ഐ എം എംപി ആയിതന്നെയാണ് തുടരുന്നത്.
അപ്പോള്‍ നിങ്ങള്‍ ദിവസം പ്രതി സി പി എമ്മിന് വാക്കുകളിലൂടെ വിമര്‍ശിക്കാന്‍ ആണോ ഉദ്ദേശിക്കുന്നത് ?
അതേ ..ബംഗാളിന്റെ വിഷയങ്ങള്‍ അവഗണിക്കപ്പെടുന്നു.
കാരാട്ട് മൂലമാണോ ? താങ്കളുടെ യുദ്ധം കാരാട്ടിന് എതിരെ ആണോ ?
കാരാട്ടിന് എതിരെ മാത്രമല്ല ,ബംഗാളില്‍ നിന്നും ഉള്ള പോളിറ്റ് ബ്യുറോ മെമ്പര്‍ മുഹമ്മദ് സലിം ,കേരളത്തില്‍ നിന്നുള്ള പിണറായി വിജയന്‍ ,കോടിയേരി ബാലകൃഷ്ണന്‍ ,നിങ്ങള്‍ കേരളത്തില്‍ പോയി സര്‍വേ നടത്തി നോക്ക് അവിടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് വി എസ് അച്യുതാനന്ദന്‍ ആണ്.അദ്ധേഹത്തെ സൈഡ് ലൈന്‍ ചെയ്തിരിക്കുകയാണ്.
ഇതൊരു വലിയ പിളര്‍പ്പ് ആയി മാറുമോ ?
അതിനെക്കുറിച്ച് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല,പക്ഷെ ഒരുകാര്യമുണ്ട് ,എന്നാല്‍ ബംഗാളിലെ സാധാരണ ജനങ്ങള്‍ പറയുന്നത് ബംഗാളിനു ഒരു സ്ഥാനവും കൊടുക്കുന്നില്ല എന്നാണ് ,അവരെ അവഗണിക്കുകയാണ് ,ബംഗാളികളെ മറ്റൊരു തരത്തില്‍ ആണ് കൈകാര്യം ചെയ്യുന്നത്.
ഈ കാലത്ത് 54% നമ്മുടെ ജനസംഖ്യ 25 വയസ്സിനു താഴെയാണ് ,സി പി എം യുവാക്കളെ പരിഗണിക്കാന്‍ മറന്നുപോയി,ജനറേഷന്‍ ഗാപ് ,ഭാഷ വ്യത്യാസം തുടങ്ങിയവ എല്ലാം ..
പലരും വന്നു പറയുന്നു ഒരു ആപ്പിള്‍ വാച് ധരിച്ചത് കൊണ്ട് ,മോബ്ല പെന്‍ ഉപയോഗിച്ചത് കൊണ്ട് ഋതബ്രത ബാനെര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു ? നിങ്ങള്‍ രാഷ്ട്രീയ അവസരവാദം നടത്തി ബി ജെ പിയിലേക്ക് പോകാന്‍ വേണ്ടിയാണ് ഇങ്ങനെയെല്ലാം വിമര്‍ശിക്കുന്നത് എന്ന് പറഞ്ഞാല്‍ ?
ഇവര്‍ എങ്ങനെയാണ് വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം ,അവര്‍ പ്രചരിപ്പിക്കുന്ന പലതും പരസ്പര ബന്ധമില്ലാതതാണ്,ആദ്യം പറഞ്ഞു എനിക്ക് എം പി സ്ഥാനം നിലനിര്‍ത്താന്‍ ആണ് എന്ന് ,ഇപ്പോള്‍ ബംഗാളി പത്രങ്ങളില്‍ വരുന്നു ഞാന്‍ ബി ജെ പി നേതാക്കളുമായി ആശയവിനിമയം നടത്തി എന്ന് .
ശരിയാണോ ?
അതുകാലം പറയും ,ഞാന്‍ ഇപ്പോള്‍ ഒന്നും എഴുതി തള്ളുന്നില്ല ,ബംഗാളിന്റെ പരിഗണനക്ക് വേണ്ടി എന്തും ചെയ്യും.
താങ്കളുടെ മത നിരപെക്ഷതയോടുള്ള സമീപനം എങ്ങനെ ? നിങ്ങള്‍ ബി ജെ പിയുടെ ഒരു വിമര്‍ശകന്‍ ആയിരുന്നല്ലോ ?
ഞാന്‍ ബിജെപിയുടെയും തൃണമൂല്‍ ന്റെയും വിമര്‍ശകന്‍ ആയിരുന്നു ഇപ്പോഴും ആണ്,പക്ഷെ എന്റെ പ്രധാന ലക്‌ഷ്യം ബംഗാളിന്റെ ഉയര്‍ച്ച തന്നെയാണ്.ഇവര്‍ സ്ഥിരമായ പ്രചരിപ്പിക്കുന്ന നുണയാണ് എം പി സ്ഥാനം നില നിര്‍ത്താന്‍ വേണ്ടി ഋതബ്രത ബാനെര്‍ജി മറ്റു പാര്‍ട്ടിയിലേക് ചേക്കേറും എന്നത്.മറ്റു പാര്‍ട്ടിയിലേക്ക് പോയാല്‍ ഈ രാജ്യസഭ സ്ഥാനം ഇല്ലാതാകും എന്നത് എല്ലാവര്ക്കും അറിയാമല്ലോ.
താങ്കള്‍ എം പി ലാഡ് വിഷയത്തില്‍ സി പി എമ്മിനെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തിയിരുന്നല്ലോ ?
അതേ
എന്നാല്‍ വിശദീകരിക്കു ?
( എം പി ലാഡ് വിഷയത്തില്‍ സി പി എമ്മിനെതിരെ അഴിമതി,പ്രകാശ് കാരാട്ട് വിദേശത് പോകുന്നത്,കണ്ണൂര്‍ ലോബി പാര്‍ട്ടിയില്‍ എങ്ങനെ പിടി മുറുക്കുന്നു,എന്റെ ജീവന്‍ വരെ അപകടത്തില്‍ ആണ്,കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറവായിരുന്നു ഇപ്പോള്‍ കൂടി എന്തുകൊണ്ട് ,ജെ എന്‍ യു വിഷയത്തില്‍ ദേശ സ്നേഹ വിഷയത്തില്‍,സുഭാഷ് ചന്ദ്ര ബോസിന്റെ മുദ്രാവാക്യമായ ജയ് ഹിന്ദ് എന്ന് എഴുതിയതിന് കേള്‍ക്കേണ്ടി വന്നത് ..കൂടുതല്‍ അഭിപ്രായങ്ങള്‍ അടുത്ത ഭാഗത്ത് ….കടപ്പാട് -റിപബ്ലിക് ടിവി)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.