ബെംഗളൂരു :കർണാടകയിലെ നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐ എൻ സി ) അംഗീകാരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനുള്ള നടപടി ഒരാഴ്ചക്കകം സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഡോ: ശരണ പ്രകാശ് പാട്ടീൽ.
ഇന്നലെ വൈകീട്ട് പി സി സി ആസ്ഥാനത്തു കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐ എൻ സി അംഗീകാരം തിരിച്ചു പിടിക്കാൻ വേണ്ട നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.
ഐഎൻ സി അംഗീകാരം നഷ്ടപ്പെട്ടതോടെ പരിഹാരം തേടി നഴ്സിംഗ് കോളേജ് ഉടമകളും കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരും പ്രിൻസിപ്പാൾ മാരും വിദ്യാർത്ഥികളും കെ സി വേണുഗോപാലുമായും മന്ത്രി ശരണ പ്രകാശ് പാട്ടീലുമായും ഇന്നലെ വേറെ വേറെ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കർണാടകയിൽ നിന്ന് നഴ്സിംഗ് പഠിച്ചിറങ്ങുന്നവർക്ക് വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജോലി ലഭിക്കണമെങ്കിൽ ഐ എൻ സി അംഗീകാരം വേണം.
സംസ്ഥാന നഴ്സിംഗ് പഠന കോഴ്സുകൾക്ക് കർണാടക സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റേയും രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരം മതിയെന്ന ഉത്തരവിറങ്ങിയതിനെ തുടർന്നാണ് പുതിയ അക്കാദമിക വർഷത്തിലേക്കുള്ള അംഗീകാരം ഐഎൻ സി തടഞ്ഞത്.സംസ്ഥാനത്ത് 438 നഴ്സിംഗ് കോളേജകളിൽ,257 എണ്ണത്തിനാണു കഴിഞ്ഞ വർഷം ഐഎൻ സി അംഗീകാരമുണ്ടായിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.