ബെംഗളൂരു∙ കർണാടകത്തിലെ ബെളാഗാവിയിൽ 56 മണിക്കൂറോളം കുഴൽ കിണറിൽ കുടുങ്ങിയ ബാലിക മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ആറു വയസുകാരി കാവേരി മരിച്ചതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകുന്നേരം ബെളാഗാവിയിലെ വീട്ടിനടുത്തുള്ള തോട്ടത്തിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കുഴൽ കിണറിൽ വീഴുകയായിരുന്നു. കുഴൽ കിണർ തുറന്നു കിടന്നതാണ് അപകടത്തിനു കാരണമായത് 400 അടിയോളം ആഴമുണ്ടായിരുന്ന കുഴൽ കിണറിനിടയിലെ പൈപ്പിനിടയിൽ കുട്ടി തങ്ങി നിൽക്കുകയായിരുന്നു.
കൂടുതൽ ആഴങ്ങളിലേയ്ക്ക് കുട്ടി താഴ്ന്നു പോകാതിരിക്കാൻ കയർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ കുട്ടിയുടെ കൈ ബന്ധിച്ചിരുന്നു. പൈപ്പിനിടയിൽ കുട്ടി തങ്ങി നിൽക്കുന്നതിനാൽ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുുന്നു രക്ഷാപ്രവർത്തകർ. കുഴൽകിണറിന് സമാന്തരമായി തുരങ്കം നിർമ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താമെന്ന ശ്രമങ്ങളാണ് നടന്നത്. പാറക്കല്ലുകൾ നിറഞ്ഞ പ്രദേശത്ത് രണ്ട് ദിവസമെടുത്ത് തുരങ്കം നിർമ്മിച്ചുവെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താൻ ദുരന്തനിവാരണ സേനയ്ക്ക് കഴിഞ്ഞില്ല.
ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്ചയില്‍ സമാന്തരമായി തുരങ്കം നിർമ്മിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. കുഴൽകിണറിനു സമാന്തരമായ തുരങ്കത്തിലൂടെയാണ് രക്ഷാപ്രവർത്തകർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കർഷകനായ ശങ്കർ ഹിപ്പരാഗി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കിണർ. 400 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതാണ്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.