ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനിയും ജോഷിയും വിചാരണ നേരിടണം.

ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തട്ടിത്തെറിപ്പിച്ചു കൊണ്ട് ബാബരി മസ്ജിദ് കേസിലെ കോടതി വിധി. ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ ഉൾപ്പടെയുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തവരിട്ടിരിക്കുന്നത്. ഇപ്പോൾ ഗവർണറായിരിക്കുന്ന കല്യാൺ സിങ് പിന്നീട് വിചാരണ നേരിട്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. 13 പേർ വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിർദ്ദേശം.

രണ്ട് വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. തുടർനടപടികൾ ലക്‌നൗ കോടതിയിൽ നടക്കും. വിചാരാണാ വേളയിൽ സാക്ഷികളെയും പ്രതികളെയും ഹാജരാക്കണമെന്നും ജഡ്ജിയെ മാറ്റാതെ തുടർച്ചയായി വിചാരണ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പി.സി.ഘോസെ, ആർ.എഫ്.നരിമാൻ എന്നിവരടങ്ങുന്ന ബെഞ്ചാണു വിധി പറഞ്ഞത്. ഇതോടെ അഡ്വാനി അടക്കമുള്ളവർ കേസിൽ വിചാരണ നേരിടണം. വിചാരണ നേരിടുന്ന കേന്ദ്രമന്ത്രി ഉമാഭാരതി രാജിവെക്കേണ്ടി വരുമെന്നാണ് സൂചന. പ്രതിപക്ഷം ഇതിനോടകം തന്നെ ഉമാഭാരതിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു.

നേരത്തെ കേസിലെ ഗൂഢാലോചനാ കുറ്റം നിലനിൽക്കില്ലെന്ന് കാണിച്ച് അലഹാബാദ് ഹൈക്കോടതി ഇവർക്ക് വിടുതൽ നൽകിയിരുന്നു. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രധാന ഉത്തരവ്. 1992 ലാണ് മസ്ജിദ് തകർക്കപ്പെട്ടത്. ഈ വിധി റദ്ദാക്കി കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ സാേങ്കതിക കാര്യങ്ങൾ മുൻ നിർത്തി ഇവരെ കുറ്റവിമുക്തരാക്കാൻ സാധ്യമല്ലെന്ന് കേസ് വാദം കേൾക്കുന്നതിനിടെ തന്നെ സുപ്രീംകോടതി വ്യക്തമായിരുന്നു. ഗൂഢാലോചന കുറ്റത്തിൽ നിന്ന് റായ്ബറേലിയിലെ കോടതിയാണ് ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ കേസ് അന്വേഷിച്ച സി.ബി.െഎ സംഘം കോടതിയിൽ നിലാപാടെടുത്തിരുന്നു.

ബാബറി മസ്ജിദ് പൊളിച്ച കർസേവകർക്കെതിരായ കേസുകളിൽ കീഴ്‌കോടതികളിൽ വാദം തുടരുകയാണ്. അദ്വാനി ഉൾപ്പടെയുള്ള നേതാക്കൾ പള്ളി പൊളിക്കുന്നതിന് പൊതുയോഗത്തിൽ അഹ്വാനം നൽകിയിരുന്നെന്നാണ് സി.ബി.െഎ കുറ്റപത്രത്തിലുള്ളത്. ഇതാണ് ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ കാരണം. അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരുൾപ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി മാർച്ച് ആറിന് വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ ഹാജി മെഹബൂബ് അഹമ്മദും സിബിഐ.യുമാണ് അപ്പീൽ നൽകിയത്.

അദ്വാനി ഉൾപ്പെടെ 20 പേർക്കെതിരെയാണ് സിബിഐ. കുറ്റപത്രം നൽകിയിരുന്നത്. രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കൽ, തെറ്റായ പ്രസ്താവനകൾ, ക്രമസമാധാനത്തകർച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പിന്നീട് ഗൂഢാലോചനക്കുറ്റവും ചുമത്തിയെങ്കിലും ഇത് വിചാരണക്കോടതി റദ്ദാക്കുകയും ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us