ഒരു ബട്ടണമർത്തിയാൽ ബെംഗളൂരു പോലീസ് പാഞ്ഞെത്തും;സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിയുള്ള “സുരക്ഷ” ആപ്പ് നിങ്ങളും ഡൗൺലോഡ് ചെയ്തോളൂ.

ബെംഗളൂരു : സ്ത്രീകൾക്കെതിരെയുള്ള അക്രമണം തുടരുമ്പോൾ അപകട ഘട്ടങ്ങളിൽ അതി വേഗം സഹായം എത്തിക്കുന്നതിനായി ബെംഗളൂരു പോലീസ് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ആപ്പിലെ എസ് ഒ എസ് ബട്ടൺ അമർത്തിക്കൊണ്ട്  അവശ്യഘട്ടങ്ങളിൽ പോലീസ് സഹായം തേടാം.

എസ് ഒ എസ് ബട്ടൺ ഒരു പ്രാവശ്യം അമർത്തുകയോ പവർ ബട്ടൺ തുടർച്ചയായി അഞ്ചു പ്രാവശ്യം അമർത്തിയാൽ ഉടനടി മൊബൈലിൽ നിന്നുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കും. പത്ത് സെക്കന്റിനകം മൊബൈലിലേക്ക് പോലീസിന്റെ വിളി എത്തുകയും ചെയ്യും.എന്താണ് പ്രശ്നമെന്ന് പോലീസിനോട് വിശദമാക്കാം.

സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിലും ഭയപ്പെടേണ്ടതില്ല, എസ് ഒ എസ് ബട്ടൺ അമർത്തുമ്പോൾ തനിയെ റെക്കാർഡ് ചെയ്യുന്ന 10 സെക്കന്റ് ഓഡിയോ സന്ദേശവും 5 സെക്കന്റ് വീഡിയോ സന്ദേശവും പോലീസിന് ലഭിക്കും. മാത്രമല്ല ജി പി എസ്  വഴി നിങ്ങൾ നിൽക്കുന്ന സ്ഥലം കണ്ടെത്താനും സമീപത്തുള്ള ഹൊയ്സാല പോലീസ് പെട്രോൾ വാഹനം അവിടേക്ക് വഴി തിരിച്ച് വിടാനും കഴിയും.

പോലിസിന് മാത്രമല്ല ആപ്പിൽ നൽകിയ ബന്ധുക്കളുടെ മൊബൈലിലേക്കും സന്ദേശ മെത്തും. ആൺഡ്രോയി ണ് ഫോണുകൾ  ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ പ്ലേയിൽ നിന്ന് സൗജന്യമായി ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.എസ് ഒ എസ് ആപ്പ് ബാംഗ്ലൂർ പോലീസ് എന്ന് സെർച്ച് ചെയ്താൽ ഗൂഗിളിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ” സുരക്ഷ ” ആപ്പ് ലഭിക്കും.ജനങ്ങളുടെ സ്വയരക്ഷക്ക് ഉപയോഗിക്കാവുന്ന ഈ ആപ്പ് ആയിരക്കണക്കിനാളുകൾ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. ആപ്പിൾ ഫോണുപയോഗിക്കുന്നവർക്ക് ഉടൻ തന്നെ ഈ ആപ്പ് ലഭിച്ച് തുടങ്ങും.

പരീക്ഷണ അടിസ്ഥാനത്തിൽ ബട്ടൺ പ്രവർത്തിപ്പിക്കാതെ ഇരിക്കുക, വളരെ വേഗത്തിൽ പോലീസിന്റെ വിളി വന്നതായിട്ടുള്ള കമന്റുകൾ ഗൂഗിൾ പ്ലേയിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. ബെംഗളൂരു പോലൊരു നഗരത്തിൽ വളരെ യധികം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ഉള്ളിടത്ത് ഈ ആപ്പ് വളരെയധികം സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us