ബെന്ഗളൂരു:ചരിത്രത്തിലാദ്യമായ് ഇന്ത്യയിൽ നിന്നുള്ള സർവ്വകലാശാല ലോകത്തെ പ്രധാനപ്പെട്ട 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിൽ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബാംഗ്ലൂരിലെസർവ്വകലാശാലയാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇടം നേടിയത്.
ലോക്തതിലെ ചെറുകിട യൂണിവേഴ്‌സിറ്റകളുടെ ലോകറാങ്കിങ്ങിലാണ് ഇടം പിടിച്ചത്. മൊത്തം കണക്കുകളിലും ഇന്ത്യക്ക് നേട്ടമുണ്ടാക്കാനായി. ആദ്യ 20 റാങ്കുകാരുടെ പട്ടികയിൽ കഴിഞ്ഞ തവണ രണ്ട് സർവ്വകലാശാലകൾ ഇടം പിടിച്ചിരുന്നു. 5000ത്തിൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.