കൊച്ചി: പ്രമുഖ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി. ഇന്നലെ അർധരാത്രി അങ്കമാലിയിൽ വച്ചായിരുന്നു സംഭവം. ഉപദ്രവിച്ചശേഷം കാക്കനാടിനു സമീപം ഇറക്കിവിട്ടു. മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമുഖ നടിയെ ഉപദ്രവിച്ചവരെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി.
നടി സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. അപകടമുണ്ടാക്കിയ ശേഷം, പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവർ നടിയുടെ വാഹനത്തിൽ കയറി ഓടിച്ചു പോവുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം പുലർച്ചെയോടെ കാക്കനാട് ഭാഗത്ത് ഒരു സംവിധായകന്റെ വീടിനു സമീപം നിർത്തിയശേഷം രാത്രി പന്ത്രണ്ട് മണിയോടെ പ്രതികൾ കടന്നു കളയുകയായിരുന്നു.
പിടിയിലായ ഡ്രൈവറുടെ കൂടി അറിവോടെയാണു സംഭവം ആസൂത്രണം ചെയ്തതെന്നു പൊലീസിനു സംശയമുണ്ട്. ഇതു മുൻനിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.
മുൻ ഡ്രൈവറാണു പ്രധാന പ്രതിയെന്നു നടി പൊലീസിനു മൊഴി നൽകിയതായാണു സൂചന. എറണാകുളം നഗരത്തിലെയും റൂറലിലെയും പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
കാർ യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടു പോയി അപമാനിച്ചതായും ചിത്രങ്ങൾ പകർത്തിയതായുമാണ് പരാതി. രാത്രി ഒമ്പത് മണിക്ക് തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയിൽ വച്ച് മൂന്നു പേർ നടിയുടെ കാറിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി. ഷൂട്ടിങ്ങിന് ശേഷം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി. കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടു പിന്നിലുണ്ടായിരുന്ന കാർ നടിയുടെ കാറിന് പിന്നിൽ ചെറുതായി തട്ടി.
ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മൂന്നു പേർ ഡ്രൈവറെ ഭീഷണിപ്പെടുത്തി നടിയുടെ കാറിലേക്ക് കയറുകയുമായിരുന്നു. പിന്നീട് ഇവർ കാറിൽവച്ച് നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അർധ നഗ്‌ന ചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കാർ പാലാരിവട്ടത്തെത്തിയപ്പോൾ ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി നടി സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് നടിയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ സംവിധായകന്റെ വീട്ടിലെത്തിച്ചതും മാർട്ടിനാണ്. പെരുമ്പാവൂർ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചലച്ചിത്ര താരങ്ങൾക്ക് ഡ്രൈവർമാർ ഏർപ്പാടാക്കി കൊടുക്കുന്ന ആളാണ് സുനിൽ. സുനിലിന്റെ നിദേശപ്രകാരമാണ് മാർട്ടിൻ ഭാവനയുടെ കാർ ഓടിക്കാൻ കഴിഞ്ഞ ദിവസം എത്തിയത്. മാർട്ടിനും സുനിലും ഉൾപ്പെട്ട സംഘം മുൻ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. ഡ്രൈവറെ ഭയപ്പെടുത്തി കാർ ഓടിപ്പിക്കുകയായിരുന്നു. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ആദ്യം ഐജി പി. വിജയനോട് നടി ടെലിഫോണിൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് തുടങ്ങിയവർ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അക്രമികളെക്കുറിച്ചും അവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.