ഉത്തരാഖണ്ഡിൽ ബി ജെ പി തിരിച്ചു വരും;പഞ്ചാബില്‍ കൊണ്ഗ്രെസ്സും;ഗോവ ബി ജെ പി നിലനിര്‍ത്തും;ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ ഫലം ഇങ്ങനെ.

പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ. ആകെയുള്ള 117 സീറ്റിൽ 56 മുതൽ 62 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് സര്‍വ്വെയുടെ കണ്ടെത്തൽ. അകാലിദൾ-ബിജെപി സഖ്യത്തെ പിന്നിലാക്കി ആം ആദ്‍മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തും. എഎപി 36 മുതൽ 41 സീറ്റ് വരെ നേടും. ശിരോമണി അകാലിദൾ – ബിജെപി സഖ്യം 22 സീറ്റിലൊതുങ്ങമെന്നും സര്‍വ്വെ പറയുന്നു. മുഖ്യമന്ത്രിയായി കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനാണ് 34 ശതമാനം പേരുടെ പിന്തുണ. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ ബിജെപി 41 മുതൽ 46 വരെ…

Read More

ഓംപുരി അന്തരിച്ചു.

മുംബൈ : പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരണം സംഭവിച്ചു. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിനെ രാജ്യം 1990ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ അവസാനമായി സാന്നിദ്ധ്യമറിയിച്ചത്.

Read More

“പ്രവാസി ഭാരതീയ ദിവസ് ” നാളെ ആരംഭിക്കും;രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുക്കും;പോർട്ടുഗൽ പ്രധാനമന്ത്രി മുഖ്യാതിഥി.

ബെംഗളൂരു :  പ്രവാസികളുടെ  മഹാസമ്മേളനമായ  പ്രവാസി  ഭാരതീയ  ദിവസ്  നഗരത്തിൽ  നാളെ  ആരംഭിക്കും, തുമുകുരു  റോഡിലെ  ഇന്റർനാഷനൽ  എക്സിബിഷൻ  സെൻറർ  ആണ്  വേദി.പോർട്ടുഗീസ്  പ്രധാനമന്ത്രി  ആന്റോണിയോ  കോസ്റ്റ  മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന്  മൂവായിരത്തോളം  പ്രതിനിധികൾ പങ്കെടുക്കും. പ്രവാസി  യുവജനസമ്മേളനത്തോടെ  നാളെ  പരിപാടികൾ  ആരംഭിക്കും, യുവജനസമ്മേളനം  വിദേശകാര്യമന്ത്രി  ശ്രീമതി  സുഷമാ സ്വരാജ്  ഉൽഘാടനം  ചെയ്യും.ഞായറാഴ്ച  പരിപാടിയുടെ  ഔദ്യോഗിക  ഉൽഘാടനം  പ്രധാനമന്ത്രി  നിർവ്വഹിക്കും. സമാപന സമ്മേളനത്തിൽ  രാഷ്ട്രപതി  പങ്കെടുക്കും, വ്യവസായ  മേഖലയിൽ  മികവ്  തെളിയിച്ച  30  പേർക്കുള്ള  പ്രവാസി  ഭാരതീയ  ദിവസ്  പുരസ്കാരം  രാഷ്ട്രപതി  വിതരണം…

Read More
Click Here to Follow Us