യുഎപിഎ യെ കൈയ്യൊഴിഞ്ഞ് പിണറായി വിജയന്‍.

തിരുവനന്തപുരം: കാപ്പ, യുഎപിഎ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട്. പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെയോ യുഡിഎഫിന്റെയോ നയം തുടര്‍ന്നാല്‍ പോലീസിനെ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും വ്യക്തമാക്കി. മാവോയിസ്റ്റ് വേട്ട മുതല്‍ യുഎപിഎ വരെ സംസ്ഥാന പൊലീസിനെതിരെ വന്ന വിമര്‍ശനങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന- ദേശീയ നേതൃത്വങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് തന്റെ നിലപാട് പ്രഖ്യാപിച്ച് പിണറായി വിജയനും രംഗത്തെത്തിയത്. യുഎപിഎ, കാപ്പ തുടങ്ങിവയോട് തനിക്ക് യോജിപ്പില്ലെന്നും പൊലീസിന്റെ…

Read More

ഇന്ന് കേരള ആർ ടി സി യുടെ 16 സ്പെഷലുകൾ;ബുക്കിംഗ് ആരംഭിച്ചു.

ബെംഗളുരു: ഇന്ന്  ഒൻപത്  അധിക  സർവ്വീസുകൾ  കുടി  കേരള  ആർ ടി സി  പ്രഖ്യാപിച്ചു.നേരത്തെ  പ്രഖ്യാപിച്ച ഏഴു ബസുകൾക്ക്  പുറമെയാണ്  ഇത്. പതിവ്  സർവ്വീസുകൾക്ക്  പുറമെ  16  സ്പെഷൽ  സർവ്വീസുകൾ  ആണ്  ഇന്ന്  ഉള്ളത്. കണ്ണൂരിലേക്ക്  രണ്ട് ,തലശേരിയിലേക്ക്  മൂന്ന്, കോഴിക്കോട്ടേക്ക്  രണ്ട്  ബത്തേരിയിലേക്കും  ത്യശൂരിലേക്കും  ഓരോന്ന്  എന്നിങ്ങനെയാണ്  പുതിയ സർവീസുകൾ.ഓൺലൈൻ  റിസർവേഷൻ  ഇന്നു രാവിലെ  10  മണിക്ക്  ആരംഭിക്കും.  

Read More
Click Here to Follow Us