കൊല്‍ക്കത്തയില്‍ സൈന്യം ഇറങ്ങി;മമത സെക്രട്ടെരിയെറ്റില്‍ ഉറങ്ങി;വിമാന നാടകത്തിന് ശേഷം പുതിയ നമ്പറുമായി ബംഗാള്‍ മുഖ്യമന്ത്രി;ആരെ പിന്തുണക്കണം എന്നറിയാതെ ഇടതു പക്ഷം.

കൊല്‍ക്കത്ത :ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ‍. ബംഗാളില്‍ ദേശീയ പാതയിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹനപരിശോധന നടത്തിയതിനെച്ചൊല്ലിയാണ് ഇരുകൂട്ടരും വീണ്ടും ഉരസിയത്. സംസ്ഥാനസര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സെക്രട്ടേറിയറ്റിന് മുന്നിലടക്കം സൈന്യത്തെ വിന്യസിച്ചതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു.

തുടർ‌ന്ന് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി രാത്രി മുഴുവൻ ഓഫിസിൽ ചെലവഴിച്ച മമത, താമസസ്ഥലത്തേക്ക് മടങ്ങാൻ വിസമ്മതിച്ചു. പുലർച്ചെ രണ്ടു മണിയോടെ പത്രസമ്മേളനം വിളിച്ചാണ് താൻ രാത്രി ഓഫിസിൽ തങ്ങുന്ന കാര്യം മമത പ്രഖ്യാപിച്ചത്. സൈന്യത്തെ കേന്ദ്ര സർക്കാർ പിന്‍വലിച്ചെങ്കിലും അവർ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ ഓഫിസിൽ തന്നെ തങ്ങുകയാണെന്ന് മമത വ്യക്തമാക്കിയത്.

തുടർന്ന് അര്‍ധരാത്രിക്കുശേഷം സെക്രട്ടറിയേറ്റിന് മുന്നിലെ ടോള്‍ ബൂത്തില്‍ നിന്ന് സൈനികരെ പിന്‍വലിച്ചു.ഇവരെ ഇന്ന് മറ്റിടങ്ങളില്‍ വിന്യസിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. ദേശീയപാതയിലെ ട്രക്കുകളുടേയും ട്രെയിലറുകളുടേയും കണക്കെടുക്കുന്ന സാധാരണ പരിശീലന നടപടിയാണ് ബംഗാളില്‍ നടത്തിയതെന്നും സൈന്യം അരുണാചല്‍, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലും പരിശോധന തുടരുകയാണെന്ന്.ഇത് സാധാരണ യായി നടത്താറുള്ള ഒരു കാര്യമാണെന്ന് മാത്രമല്ല സംസ്ഥാന പോലിസ് നെയും ഡിസ്ട്രിക് മജിസ്ട്രട്ടിനെയും അറിയിച്ചിരുന്നു എന്നും ആര്‍മി അറിയിച്ചു.

അതേസമയം, നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണിതെന്ന നിലപാടിലാണ് മമത. എന്നാൽ, മമതയ്ക്ക് ബുദ്ധിസ്ഥിരതയില്ലെന്നും തൃണമൂൽ പ്രവർത്തകർ എത്രയും വേഗം അവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേ സമയം ദേശീയ പ്രതിപക്ഷനേതാവായി ഉയരുന്ന മമത ബനെര്‍ജിയെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ഇടതു പക്ഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us