കര്‍ണാടകയില്‍ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു.

ബംഗലൂരു:  കര്‍ണാടകയില്‍ സിനിമാ ചിത്രീകരരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങൾ കൊല്ലപ്പെട്ടു. കന്നഡ നടന്‍മാരായ രാഘവ് ഉദയ്, അനിൽ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ നിന്നും ചാടിയ നടൻ ദുനിയാ വിജയ് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സിനിമാലോകത്തെ നടുക്കിയ അപകടം. ഹെലികോപ്റ്ററില്‍ നിന്ന് കായലിലേക്ക് ചാടുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററില്‍ നിന്ന് ആദ്യ ചാടിയ ഉദയും അനിലും മുങ്ങിപ്പോകുന്നത് കണ്ടിട്ടും ദുനിയാ വിജയ് പിന്നാലെ ചാടി. എന്നാല്‍ ദുനിയാ വിജയും മുങ്ങിപ്പോയെങ്കിലും സമിപത്തുള്ള ചെറു ബോട്ടെത്തി രക്ഷിക്കുകയായിരുന്നു. ബംഗലൂരവിലെ…

Read More

ടിപ്പു ജയന്തി ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിത്തന്നെ;മൈസൂരുവും കുടകും കനത്ത സുരക്ഷയില്‍.

ബെന്ഗലൂരു : ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം നില നില്‍കുന്നതിനാല്‍ മൈസൂരുവിലും കുടകിലും പോലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഈ മാസം 10 നു ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ വന്‍ പ്രതിഷേധം ഉണ്ടായേക്കാം എന്ന ഇന്റെലിജെന്‍സ്‌ റിപ്പോര്‍ട്ട്‌ നെ തുടര്‍ന്നാണ് ഇത്.കൊഡവാ സമുദായവും മറ്റു പല സംഘടനകളും ടിപ്പു ജയന്തി ആഘോഷത്തിനു എതിരാണ്. സര്‍ക്കാര്‍ ആദ്യമായി കഴിഞ്ഞ വര്ഷം ടിപ്പു ജയന്തി ആഘോഷിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ടു ഉണ്ടായ ആക്രമണങ്ങളില്‍ ഒരു വി എച്ച് പി പ്രവര്‍ത്തകന്‍ വധിക്കപ്പെട്ടിരുന്നു,അതുകൊണ്ടുതന്നെ…

Read More

ക്രിസ്തുമസ് അവധിക്ക് ഉള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.കർണാടക ആർ ടി സി യുടേത് രണ്ടാഴ്ചക്ക് ശേഷം മാത്രം.

ബെംഗളൂരു:  ക്രിസ്തുമസ് അവധിക്കുള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.ഞായറാഴ്ചയാണ്  ഈ  വർഷം  ക്രിസ്തുമസ് വരുന്നത്  അതിന്  മുൻപ് ഉള്ള വ്യാഴാഴ്ചത്തേക്ക് (ഡിസംബർ  22) ഉള്ള ടിക്കറ്റുകളാണ്  ഇന്ന് വിൽപന ആരംഭിക്കുന്നത്, കൂടുതൽ  തിരക്കനുഭവപ്പെടാൻ  സാദ്ധ്യതയുള്ള  വെള്ളിയാഴ്ചക്ക്  ഉള്ള  ടിക്കറ്റുകളുടെ ബുക്കിംഗ് നാളെ  ആരംഭിക്കും. ബെംഗളൂരുവിലെ കേരള ആർ ടി സി  കൗണ്ടറുകളിലൂടെയും സ്വകാര്യ ഫ്രാഞ്ചൈസികളായ മത്തിക്കെരെ  അയ്യപ്പാ ബേക്കറിയിലൂടെയും മഡിവാള  പടിക്കൽ ട്രാവൽസിലൂടെയും  കേരള  ആർ ടി സിയുടെ ഔദ്യോഗിക  വെബ്സൈറ്റിലൂടെയും ടിക്കെറ്റ്  എടുക്കാം. കർണാടക ആർ ടി…

Read More

കനത്ത തിരക്ക് ഈസ്റ്റ്‌ വെസ്റ്റ്‌ കോറിഡോറില്‍ മെട്രോ ട്രെയിന്‍ ഇടവേള ഇന്ന് മുതല്‍ നാലു മിനുട്ട് ആയി കുറയ്ക്കും.

ബെന്ഗളൂരു : നമ്മ മെട്രോയുടെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള ഇന്ന് മുതല്‍ നാല് മിനുട്ട് ആയി കുറയ്ക്കും.നിലവില്‍ ആര് മിനുട്ട് ആയിരുന്നു ഉണ്ടായിരുന്നത്.ഈസ്റ്റ്‌ വെസ്റ്റ്‌ കോറിഡോറില്‍ മൈസൂരു റോഡ്‌ മുതല്‍ ബയപ്പനഹള്ളി വരെ രാവിലെ 09:10 മുതല്‍ 09:58 വരെയും വൈകീട്ട് അഞ്ചു മുതല്‍ ആര് വരെയുമാണ് ഇടവേള നാലുമിനുറ്റ് ആയി ചുരുക്കിയിരിക്കുന്നത്.മറ്റു സമയത്ത് പത്തുമുതല്‍ 15 മിനിറ്റ് ഇടവേളകളില്‍ തന്നെയാണ് സര്‍വീസ്. മെട്രോയുടെ ഒന്നാം ഘട്ടം ഏപ്രിലില്‍ പൂര്‍ത്തിയാകുമ്പോള്‍ ട്രെയിനുകളുടെ ഇടവേള മൂന്നു മിനിറ്റ് ആയി കുറയ്ക്കും എന്ന് ബി എം…

Read More
Click Here to Follow Us