മദ്ദൂരിൽ മലയാളികളെ അക്രമിച്ചു കാർ തട്ടിയെടുത്തു; മറ്റൊരു കാറിലും കവർച്ചാ ശ്രമം;നാട്ടിലേക്കുള്ള കാർയാത്ര ദുഷ്കരമാകുന്നു.-

ബെംഗളൂരു : ഇവിടെ നിന്നും തളിപ്പറമ്പിലേക്കു യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ കർണാടകയിലെ മാണ്ഡ്യക്ക് സമീപം മദ്ദൂ രിൽ അജ്ഞാത സംഘം വാഹനത്തിൻ പിൻതുടർന്ന് അക്രമിക്കുകയും കാർ തട്ടിയെടുക്കുകയും ചെയ്തു. ബെംഗളുരു  ബമ്മനടിയിൽ റെഡിമെയ്ഡ് കട നടത്തുന്ന പുഷ്പഗിരിയിലെ സി അസൈനാർ (29) ,സുഹൃത്തുക്കളായ പി.കെ.മുഹമ്മദ് (29), കെ പി സുനീർ(27), ബി.അബ്ദുൾ ഗഫൂർ എന്നിവരാണ് അക്രമണത്തിനിരയായത്. ശനിയാഴ്ച പുലർച്ചെ 3.45 ന് ആയിരുന്നു സംഭവം, അസൈനാർക്ക് തലക്ക് മഴു കൊണ്ട് വെട്ടേറ്റു. കാർ ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയതായി കർണാടക പോലീസ് അറിയിച്ചു. പുലർച്ചെ ഒരു…

Read More

തൃശൂരിലേക്ക് ഒരു വോൾവോ കൂടി; 17 സ്പെഷലുമായി ദീപാവലിക്കൊരുങ്ങി കർണാടക ആർ ടി സി.

ബെംഗളൂരു: ദീപാവലിക്ക് നാട്ടിൽ പോകാനുള്ള മലയാളികൾക്കായി സേലം വഴി തൃശൂരിലേക്ക് ഒരു വോൾവോ ബസ് കൂടി കർണാടക ആർ ടി സി അനുവദിച്ചു.ഇതോടെ വെളളിയാഴ്ച ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ ടി സി യുടെ സ്പെഷൽ ബസുകളുടെ എണ്ണം 17 ആയി.അതേ സമയം കേരള ആർ ടി സി യുടെ സ്പെഷലുകൾ വെറും 6 എണ്ണം മാത്രം. സ്പെയർ ബസുകൾ ലഭിക്കുന്ന മുറക്ക് വ്യാഴാഴ്ചയോടെ പുതിയ സ്പെഷലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കേരള ആർടി സി അധികൃതർ  അറിയിച്ചു. വെളളിയാഴ്ച കേരളത്തിലേക്കുള്ള കർണാടക- കേരള…

Read More

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി.

ബംഗളൂരു : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയിൽ പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആറ് പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്ന് ബംഗളുരു കോടതി ഉത്തരവിട്ടു. കേസിൽ അ‍ഞ്ചാം പ്രതിയാണ് ഉമ്മൻചാണ്ടി. സോളാർ പവർ പ്രോജക്ട് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും പന്ത്രണ്ടിലുമായി പ്രതികൾ ബംഗളുരു വ്യവസായിയായ എംകെ കുരുവിളയിൽ നിന്ന് വാങ്ങിയത്. അന്നത്തെ…

Read More
Click Here to Follow Us