ഗോവയിൽ വച്ചു നടന്ന എവേ മൽസരത്തിൽ കേരള ബ്ലാസ്‌റ്റേഴ്സിന് തകർപ്പൻ ജയം.ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് 2 – 1 സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. 24 മത്തെ മിനിട്ടിൽ ജൂലിയോ സീസറിലൂടെ ഗോവ മുന്നിലെത്തി. 46 മത്തെ മിനുട്ടിൽ റാഫി ഗോൾ മടക്കി സമനിലയാക്കി. 84മത്തെ മിനുട്ടിൽ ബെൽഫോർട്ട് വിജയ ഗോൾ നേടി.
Read MoreDay: 24 October 2016
വരൾച്ച: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ;ബെംഗളൂരുവിനെ ബാധിക്കില്ല എന്ന് മന്ത്രി.
ബെംഗളൂരു : കടുത്ത വരൾച്ച വൈദ്യുതി ഉത്പാദനത്തെ ബാധിച്ചതായി മന്ത്രി ഡി.കെ ശിവകുമാർ, എന്നാൽ പ്രതിസന്ധി ബെംഗളൂരുവിനെ ബാധിക്കില്ല.ചില സാങ്കേതിക തകരാർ മൂലം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭിക്കുന്നില്ല, അതു കൊണ്ടു തന്നെ 700 മെഗാവാട്ട് വീതം പുറമെ നിന്ന് വാങ്ങിക്കൊണ്ടിരിക്കുകയാണ് ,എന്നിട്ടും 1000 മെഗാവാട്ടിന്റെ കുറവ് ഉണ്ട്. വൈദ്യുതിയുടെ ഉപഭോഗം കുറച്ച് കൊണ്ടുവരാനുള്ള കുറഞ്ഞ നിരക്കിൽ എൽ ഇ ഡി ബൾബ് നൽകുന്ന പദ്ധതി കാര്യക്ഷമമാക്കാനും അലോചനയുണ്ട്, “ഹൊസബെളകു ” പദ്ധതിയിലൂടെ 70 രൂപക്ക് വിറ്റിരുന്ന എൽ ഇ ഡി ബൾബ്…
Read Moreഅതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവെയ്‌പ്പില്‍ രണ്ടു മരണം.
ശ്രീനഗര്‍ : ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സന്ഘര്‍ഷസ്ഥിതി രൂക്ഷമായി തുടരുന്നു,പാക് സേനയുടെ വെടിവെയ്പ്പില്‍ ഒരു ബി എസ് എഫ് ജവാനും എട്ടുവയസ്സുകാരനും മരിച്ചു.ഏഴുപേര്‍ക്ക് പരിക്കേറ്റു. അടുത്തകാലത്തെ അതിര്‍ത്തിയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് ഇന്ന് ജമ്മു മേഖല സാക്ഷ്യം വഹിച്ചത്. 25 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാകിസ്ഥാന്‍ സേന ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിലെ ആര്‍ എസ് പുര, കനക്ചക്, സുചേത്ഗഡ്, പര്‍ഗ്വല്‍, ആര്‍നിയ തുടങ്ങിയ മേഖലകളില്‍ കടുത്ത ഷെല്ലാക്രമണം പാകിസ്ഥാന്‍ ഇന്നലെ രാത്രി മുതല്‍ അഴിച്ചു വിടുകയായിരുന്നു. ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍…
Read More