ഖത്തര്‍: ഖത്തറില്‍ വരും ദിവസങ്ങളില്‍ അസഹനീയമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താപനില.
ഖത്തറില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില
ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
സൗദിയിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിനുള്ളില്‍ അത്യാവശ്യ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ ചൂടില്‍ അമിതമായ വൈദ്യുതി ഉപയോഗം മൂലമുണ്ടാകുന്ന അതിപ്രസരണം കാരണം വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കുന്നു.
ഖത്തറില്‍ റെക്കോര്‍ഡ് ചൂട്,സൌദിയിലും മുന്നറിയിപ്പ്
