ബെംഗളൂരു : കഴിഞ്ഞ 15 ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ പ്രധാന റോഡുകളെല്ലാം തകർന്നതോടെ ബിബിഎംപിക്ക് 98 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.മഴയിൽ അസ്ഫാൽറ്റ് ഒലിച്ചുപോയതിനാൽ അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളിൽ വീണ്ടും കുഴികൾ രൂപപ്പെടുന്നത് ജനങ്ങളുടെ പ്രതിഷേധനിന് ഇടയാക്കി. നാശനഷ്ടം പരിഹരിക്കാൻ സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേക ഗ്രാന്റുകൾ നൽകണമെന്ന് ബിബിഎംപി ആവശ്യപ്പെട്ടിട്ടു. 98 കോടി രൂപയുടെ നാശനഷ്ടം 1,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന പ്രധാന റോഡുകൾക്ക് മാത്രമാണെന്നും ബാക്കിയുള്ള റോഡുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സർവേ നടക്കുന്നുണ്ടെന്നും, മറ്റ് പരിഹാരങ്ങളൊന്നും പ്രവർത്തിക്കാത്തതിനാൽ താൽകാലികമായി…
Read MoreTag: WORST ROADS
മോശം റോഡുകൾ; ബിബിഎംപി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ഈസ്റ്റ് സോണിലെ മോശം റോഡുകളുടെയും ഡ്രെയിനുകളുടെയും പേരിൽ ബിബിഎംപി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈസ്റ്റ് സോണിൽ വിവിധ റോഡുകളിലെ കുഴികൾ നികത്തുന്നതിൽ വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ) പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിച്ചതായി ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ബിബിഎംപി സസ്‌പെൻഡ് ചെയ്തത്. അതെ സോണിലെ മറ്റൊരു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (എസ്‌ഡബ്ല്യുഡി) ഉത്തരവാദിത്വം വർധിച്ച മഴസമയത് ഉന്നത അധികാരികളെ അറിയിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ അഴുക്കുചാലുകൾ നീക്കം ചെയ്യാഞ്ഞതിനുമാണ് അദ്ദേഹത്തിന് എതിരെ സിവിൽ ബോഡി നടപടിയെടുത്തത്.
Read More