ബെംഗളൂരു: ഞായറാഴ്ച പാർവതി ബേട്ടയിൽ ബ്രഹ്മരഥോത്സവത്തിനിടെ രഥത്തിനിടയിൽ പെട്ട് 27കാരനയ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്തജനങ്ങൾ ആവേശത്തോടെ രഥം വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചലിക്കുന്ന രഥത്തിനരികിലേക്ക് ഭക്തർ എത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിനുമിടയിൽ സർപ്പഭൂഷൺ നിലത്തു വീഴുകയും രഥത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മരിക്കുകയുമാണ് സംഭവിച്ചത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് അപകടത്തിൽ മറ്റ് രണ്ട് പേർക്കുകൂടി കൈകാലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ടൗൺ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി മൈസൂരുവിലേക്ക് മാറ്റി.
Read More