നിരക്കിനൊപ്പം 5 % സർവീസ് ചാർജും ജി.എസ്.ടിയും ; വെബ് ഓട്ടോയാത്രക്ക് ചെലവ് കൂടും

ബെംഗളൂരു: വെബ് ഓട്ടോ സർവീസുകളിൽ മിനിമം നിരക്കായ 30 രൂപയ്ക്ക് പുറമെ 5% സർവീസ് ചാർജും ജി എസ് ടി യും ഈടാക്കാൻ ഗതാഗത വകുപ്പിന്റെ അനുമതി. വിഷയം പരിഗണിക്കുന്ന ഹൈക്കോടതിയെയാണ് പുതുക്കിയ നിരക്ക് വകുപ്പ് അറിയിച്ചത്. ഇതോടെ വേഡ് ഓട്ടോയുടെ സർവീസുകളിൽ നിരക്ക് വർധിക്കും. സർവീസ് ചാർജ് 25 % കൂട്ടണമെന്നാണ് കമ്പനികളായ ഊള,ഊബർ,എന്നിവ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ മിനിമം നിരക്ക് മഴ സമയങ്ങളിൽ 30 നിന്നും 60 ആയി ഉയർത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.

Read More

വെബ് ഓട്ടോ നിരക്ക് തീരുമാനം 25 നകം

ബെംഗളൂരു: വെബ് ഓട്ടോകളുടെ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം 25ന് അകം അറിയിക്കാമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. കമ്പനികളുടെ ആവശ്യങ്ങൾ പരിഗണിക്കുകയാണെന്നും യാത്രക്കാർക്കു ഉപയോഗപ്രദമാകുന്ന തീരുമാനമാകും എടുക്കുകയെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നിരക്ക് തീരുമാനിക്കുന്നതു വരെ ബന്ധപ്പെട്ട കേസുകളിൽ വിധി പ്രഖ്യാപിക്കരുതെന്ന് ഗതാഗത വകുപ്പ് കോടതിയോട് അപേക്ഷിച്ചു. അമിതകൂലി ഈടാക്കിയതിന് ഈ ആപ്പുകളിലെ ഓട്ടോ സർവീസുകൾ നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പിന്നാലെ നിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിനു കോടതി സാവകാശം നൽകുകയായിരുന്നു.

Read More
Click Here to Follow Us