ബെംഗളൂരു: കേരളാ അതിർത്തികളിൽ ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി തമിഴ്നാടും കർണാടകയും. 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള ഉത്തരവ്, തിങ്കളാഴ്‌ച മുതൽ തമിഴ്നാട് നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ത്തരെ ഇതിനായി അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കിയിട്ടുണ്ട്. വാളയാറിൽ ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.…
Read More