വഡോദര: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിൽ സ്വയം വിവാഹം ചെയ്ത് യുവതി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദുമാണ് സ്വയം വിവാഹം ചെയ്തത്. ഇന്നലെ വിവാഹിതയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഈ ഇരുപത്തിനാലുകാരി പ്രതികരിച്ചു. ചുവപ്പ് വിവാഹ വസ്ത്രത്തിനൊപ്പം സിന്ദൂരവും മംഗല്യസൂത്രവും വധു ധരിച്ചിട്ടുണ്ട്. ജൂണ്‍ 11 ന് ചടങ്ങ് നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവാഹം നേരത്തെ ആക്കുകയായിരുന്നു. ഗോത്രി ഏരിയയിലെ ക്ഷമയുടെ വീട്ടില്‍വച്ചായിരുന്നു വിവാഹം നടന്നത്. 40 മിനിറ്റ് നീണ്ടുനിന്ന ചടങ്ങില്‍ ജീവിതകാലം മുഴുവന്‍ സ്വയം പിന്തുണയ്ക്കാമെന്ന് യുവതി വാഗ്ദ്ധാനം ചെയ്തു.…
Read More