ടെഹ്‌റാന്‍: അര നൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച ‘ലോകത്തിലെ ഏറ്റവും വൃത്തിഹീന’നായ മനുഷ്യന്‍ അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയാണ് 94ാം വയസില്‍ മരണപ്പെട്ടത്. വര്‍ഷങ്ങളായി കുളിക്കാത്തത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്നാണ് ഇയാള്‍ വാദിച്ചിരുന്നത്. വര്‍ഷങ്ങളോളം വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. ഗ്രാമവാസികള്‍ പല തവണ കുളിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് അസുഖങ്ങള്‍ വരുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകളോളം കുളിക്കാതിരുന്ന് കുളിച്ചതിന് പിന്നാലെ രോഗബാധിതനായ…
Read More