ബെംഗളൂരു : ഹണി ട്രാപ്പിൽ കുടുക്കി ട്ടേറെയാളുകളിൽനിന്ന് പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ശരണ പ്രകാശ് ബലിഗെര, അബ്ദുൾ ഖാദർ, യാസിൻ എന്നിവരെയാണ് പുട്ടെനഹള്ളി പോലീസ് അറസ്റ്റു ചെയ്തത്. മുംബൈ സ്വദേശിയായ മോഡൽ നേഹ, നദീം എന്നിവർക്കായി തിരച്ചിൽ ആരംഭിച്ചു. ടെലിഗ്രാം വഴി നേഹ 20- 50 പ്രായക്കാരുമായി അടുപ്പം സ്ഥാപിച്ച് അവരെ ജെ.പി. നഗറിലെ താമസസ്ഥലത്തേക്ക് ക്ഷണിക്കും. വീട്ടിലെത്തുമ്പോൾ നേഹ മുറിയിലേക്ക് സ്വീകരിക്കും. ഈ സമയം മറ്റു പ്രതികൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
Read More