മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ നിരവധി  സ്വിഗ്ഗി ഡെലിവറി തൊഴിലാളികൾ ജൂലൈ 21 മുതൽ മെച്ചപ്പെട്ട വേതനവും പ്രോത്സാഹനവും ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. ബെംഗളൂരുവിലുടനീളം വിവിധ ഡെലിവറി തൊഴിലാളി യൂണിയനുകൾ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്, അവരിൽ ഭൂരിഭാഗവും പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ഡെലിവറി ബോയ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധം തുടരുകയാണ്. ഡെലിവറി പങ്കാളികൾ അവരുടെ ഡെലിവറി പങ്കാളി ആപ്പിൽ നിന്ന് ലോഗ് ഓഫ് ചെയ്തുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. നിശ്ചിത വേതന പദ്ധതിയില്ലെന്നും ദീർഘദൂരം യാത്ര ചെയ്‌താലും തുച്ഛമായ തുകയാണ് ലഭിക്കുകയെന്നും ഡെലിവറി തൊഴിലാളികൾ ആരോപിച്ചു. “മൂന്നു വർഷത്തിലേറെയായി ജോലി…

Read More
Click Here to Follow Us