ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) രാജസ്ഥാൻ സ്വദേശിയായ ഒരു ബിഎസ്‌സി വിദ്യാർത്ഥിയെ സെപ്റ്റംബർ 14 ചൊവ്വാഴ്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായും രണ്ട് കുറിപ്പുകൾ കണ്ടെടുത്തതായും സദാശിവനഗർ പോലീസ് പറഞ്ഞു. ഒരു കുറിപ്പ് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് അവന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതും ആണ് എന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മുറിയിലേക്ക് വാതിൽ തകർത്താണ് പോലീസ് കയറിയത് എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കുട്ടിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെതുടർന്ന് ക്ലാസ്സിലെ മറ്റ് കുട്ടികളെ വിളിച്ചിരുന്നു. ഇതിനെ തുടർന്ന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കൊൽക്കത്തയിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥിയെ…
Read More